പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരികൾ വീണ്ടും വിറ്റഴിക്കാൻ കേന്ദ്രം നീക്കം തുടങ്ങി. 2025–26 സാമ്പത്തികവർഷം രണ്ടുമുതൽ മൂന്നുശതമാനംവരെ ഓഹരികൾ വിറ്റഴിക്കാനാണ് പദ്ധതി. ഓഹരിവിപണിയിൽ കടുത്ത ചാഞ്ചാട്ടമുള്ളതിനാൽ രണ്ടുഘട്ടമായിട്ടായിരിക്കും വിൽപ്പന.
