Skip to main content

ലേഖനങ്ങൾ


പാർട്ടിക്കുവേണ്ടി സഖാവ് എൻ ശങ്കരയ്യ വഹിച്ച തീവ്രാനുഭവങ്ങൾ എക്കാലവും അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകൾക്കൊപ്പം സ്മരിക്കപ്പെടും

സ. പിണറായി വിജയൻ | 15-11-2023

നിസ്വാർത്ഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു എൻ. ശങ്കരയ്യയുടെ നേതൃശൈലി. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് സ. ശങ്കരയ്യയുടെ വേർപാട്.

കൂടുതൽ കാണുക

സഖാവ് എന്‍ ശങ്കരയ്യക്ക് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 15-11-2023

അതുല്യനായ പോരാളിയും സിപിഐ എം സ്ഥാപക നേതാക്കളില്‍ ഒരാളുമായ സഖാവ് എന്‍ ശങ്കരയ്യ വിടവാങ്ങുകയാണ്. വിപ്ലവവീര്യം കൊണ്ട് മനുഷ്യമനസ്സുകളിൽ നിറഞ്ഞുനിന്ന സഖാവ്. 1964ൽ സിപിഐ നാഷണല്‍ കൗണ്‍സിലില്‍നിന്ന് ഇറങ്ങിവന്ന് സിപിഐ എം രൂപീകരിക്കാന്‍ തുടക്കമിട്ട 32 അംഗ ദേശീയ കൗണ്‍സിലിലെ അംഗങ്ങളിലൊരാളാണ് സഖാവ് ശങ്കരയ്യ.

കൂടുതൽ കാണുക

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്

സ. കെ എൻ ബാലഗോപാൽ | 15-11-2023

സഹകരണമേഖലയെ തകർത്ത്‌ സംസ്ഥാനത്തെ സാമ്പത്തികപ്രതിസന്ധിയിലാക്കാനുള്ള ശ്രമമാണ്‌ കേന്ദ്ര സർക്കാർ നടത്തുന്നത്. സഹകരണമേഖലയിലെ 2.5ലക്ഷം കോടി രൂപ ലക്ഷ്യമിട്ടാണ്‌ കേന്ദ്രസർക്കാർ ഭേദഗതി ഉൾപ്പെടെ വരുത്തുന്നത്‌. ദേശസാൽകൃത– വ്യാവസായിക ബാങ്കുകളിലെ വായ്‌പാ നിക്ഷേപാനുപാതം അമ്പത്‌ ശതമാനത്തിലും താഴെയാണ്‌.

കൂടുതൽ കാണുക

കോടതി വിധി കുഞ്ഞുങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരായ അതിശക്തമായ താക്കീത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 14-11-2023

ആലുവയിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കൊടുംകുറ്റവാളിക്ക്

കൂടുതൽ കാണുക

ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ കേരളം അതിവേഗം നടപ്പാക്കുകയാണ്

സ. പിണറായി വിജയൻ | 14-11-2023

കേരളത്തിന്റെ ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്. വൈദ്യുതി സേവന-വിതരണ രംഗത്ത്‌ കേന്ദ്രം അടുത്തിടെ റേറ്റിങ് തയ്യാറാക്കിയതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം എന്നീ രംഗങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.

കൂടുതൽ കാണുക

രാജ്യത്ത് ഏറ്റവും ഉയർന്ന നെല്ല് സംഭരണവില കേരളത്തിൽ

സ. ടി എം തോമസ് ഐസക് | 14-11-2023

നെൽകൃഷിക്കാരോടുള്ള കേരള സർക്കാരിന്റെ അനാസ്ഥയുടെയും കെടുകാര്യസ്ഥതയുടെയും തെളിവായിട്ടാണ് കുട്ടനാട്ടിലെ പ്രസാദ് എന്ന കൃഷിക്കാരന്റെ ഏറ്റവും ദൗർഭാഗ്യകരമായ ആത്മഹത്യയെ ഇന്നു സർക്കാർ വിരുദ്ധർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എവിടെ കൃഷിമന്ത്രി? അദ്ദേഹം എന്തിന് ആസ്ട്രേലിയയിൽ പോയി?

കൂടുതൽ കാണുക

ശിശുദിനത്തിലെ കോടതി വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീത്

സ. പിണറായി വിജയൻ | 14-11-2023

ആലുവയില്‍ അഞ്ച് വയസ്സുകാരിയെ പിച്ചിച്ചീന്തി ജീവനെടുത്ത കുറ്റവാളിക്ക് നീതിപീഠം വധശിക്ഷ വിധിച്ചിരിക്കുകയാണ്. ശിശുദിനത്തിലെ ഈ വിധി കുഞ്ഞുങ്ങളെ അതിക്രമങ്ങള്‍ക്ക് ഇരയാക്കുന്നവര്‍ക്കുള്ള ശക്തമായ താക്കീതുകൂടിയാണ്. സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അത്യന്തം ഹീനമായ ക്രൂരതയ്ക്കാണ് ആ കുഞ്ഞ് ഇരയായത്.

കൂടുതൽ കാണുക

നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു

സ. പി രാജീവ് | 14-11-2023

നവകേരളത്തിലെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ജില്ലയിൽ പ്രവർത്തനമാരംഭിച്ചു. കനാൽപിരിവിലാരംഭിച്ച ഫെദർ ലൈക്ക് ഫോം പ്രൈവറ്റ് പാർക്കിൽ 3 വർഷത്തിനുള്ളിൽ 100 കോടി രൂപയുടെ വിറ്റുവരവാണ് ചുരുങ്ങിയതായി പ്രതീക്ഷിക്കുന്നത്.

കൂടുതൽ കാണുക

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നു

സ. കെ എൻ ബാലഗോപാൽ | 13-11-2023

അർഹമായ നികുതി വിഹിതം നൽകാതെ കേന്ദ്ര സർക്കാർ സംസ്ഥാനസർക്കാരിനെ ശ്വാസം മുട്ടിക്കുന്നത്‌ കേരളത്തിലെ ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതിന്‌ തുല്യമാണ്. കേന്ദ്രത്തിന്റെ വിവേചനത്തിൽ ഏറ്റവുമധികം ബാധിക്കുന്ന സംസ്ഥാനമാണ്‌ കേരളം.

കൂടുതൽ കാണുക

രാജ്യത്ത്‌ കർഷകർക്ക്‌ നെല്ലിന്‌ ഏറ്റവുമധികം വില നൽകുന്ന സംസ്ഥാനമാണ്‌ കേരളം

സ. കെ എൻ ബാലഗോപാൽ | 13-11-2023

ആലപ്പുഴയിൽ നെൽകർഷകൻ ആത്മഹത്യ ചെയ്‌തതിനെ പിആർഎസ്‌ (പാഡി റസീറ്റ്‌ ഷീറ്റ്‌) വായ്‌പയുമായി ബന്ധപ്പെടുത്തി തെറ്റിദ്ധാരണപരത്തുന്ന പ്രചാരണങ്ങളാണ്‌ നടന്നത്. പിആർഎസ്‌ വായ്‌പയിൽ നെൽകർഷകന്‌ യാതൊരു ബാധ്യതയുമില്ല. വായ്‌പയ്‌ക്ക്‌ ഒരു കർഷകനെയും സർക്കാർ പണയം വച്ചിട്ടില്ല.

കൂടുതൽ കാണുക

സർക്കാരിന്റെ ജനകീയ വികസനനടപടികൾക്ക് കൂട്ടിക്കലിൽ യാഥാർത്ഥ്യമായ 25 വീടുകൾ കരുത്തുപകരും

സ. പിണറായി വിജയൻ | 12-11-2023

വെല്ലുവിളികൾ നേരിടുമ്പോൾ പിന്തുണയും സാന്ത്വനവുമായി ചുറ്റുമുള്ളവരെത്തുന്നത് ഉന്നതമായ മനുഷ്യസ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രതിഫലനമാണ്. കേരള മനഃസാക്ഷിയെ ഞെട്ടിച്ച ദുരന്തമായിരുന്നു രണ്ടുവർഷം മുൻപ് കോട്ടയത്തെ കൂട്ടിക്കലിലുണ്ടായ ഉരുൾപൊട്ടൽ.

കൂടുതൽ കാണുക

കടന്നാക്രമിക്കപ്പെടുന്ന ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് ഏത് ജനാധിപത്യ വിശ്വാസിയുടെയും കടമ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 12-11-2023

സിപിഐ എം ആഭിമുഖ്യത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സംസാരിച്ചു. അധിനിവേശങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഭീകരതയാണ് പലസ്തീനിൽ നടമാടുന്നത്. കൂട്ടക്കുരുതിക്കിരയാകുന്ന കുഞ്ഞുങ്ങളുടെ ചിത്രം മനുഷ്യരായ് തുടരുന്ന എല്ലാവരുടേയും ഉള്ളുലയ്ക്കുന്നതാണ്.

കൂടുതൽ കാണുക

ഒരു ജനതയെ ഇല്ലായ്മ ചെയ്യുമെന്ന് പരസ്യമായി ഇസ്രായേൽ പ്രഖ്യാപിക്കുന്നു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 11-11-2023

ഇസ്രയേൽ ഇക്കഴിഞ്ഞ ദിവസങ്ങളിൽ പലസ്തീനിൽ ഏറ്റവും വലിയ കടന്നാക്രമണം നടത്തിയത് ആശുപത്രികൾ കേന്ദ്രീകരിച്ചാണ്. ഇപ്പോൾ തന്നെ പതിനായിരത്തിലധികം ആളുകളെ ഇസ്രയേൽ കൊന്നൊടുക്കി. അഭയകേന്ദ്രങ്ങളെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ട മേഖലകളിൽ പോലും ഇസ്രയേൽ ബോംബ് ആക്രമണങ്ങൾ നടത്തുകയാണ്.

കൂടുതൽ കാണുക

ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഒത്തുകൂടിയത്

സ. പിണറായി വിജയൻ | 11-11-2023

ഇന്ത്യ ആർക്കൊപ്പമെന്ന ചോദ്യത്തിന് ഇടതുപക്ഷത്തിന് ഒറ്റ ഉത്തരമേയുള്ളൂ. ആ നിലപാടിന്റെ ആവർത്തനമാണ് പലസ്‌തീൻ ഐക്യദാർഢ്യ റാലി. ലോകത്തെ സാമ്രാജ്യത്വ ശക്തികൾ ഇസ്രയേലിനെ ഉപയോഗിച്ച് പലസ്തീനെ ആക്രമിച്ചതിൽ പ്രതിഷേധമുള്ളവരാണ് സിപിഐ എം പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ ഒത്തുകൂടിയിരിക്കുന്നത്.

കൂടുതൽ കാണുക

കേന്ദ്രാവിഷ്‌കൃത പദ്ധതികളിലടക്കം അനാവശ്യമായി കേന്ദ്രം പിടിച്ചുവയ്ക്കുന്ന തുകകളും കേരളം മുൻകൂറായി നൽകുകയാണ്

സ. കെ എൻ ബാലഗോപാൽ | 11-11-2023

സമാനതകളില്ലാത്ത വികസന ക്ഷേമ പ്രവർത്തനങ്ങളുമായാണ്‌ രണ്ടാം പിണറായി സർക്കാർ മുന്നോട്ടുപോകുന്നത്‌. ഓണക്കാലത്തുമാത്രം 18,000 കോടി രൂപയാണ്‌ ഖജനാവിൽനിന്ന്‌ ജനങ്ങളിലേക്ക്‌ എത്തിയത്‌. തുടർന്നും അവശ്യച്ചെലവുകളെല്ലാം നിറവേറ്റുന്നു. ട്രഷറി പ്രവർത്തനം സ്‌തംഭിച്ചിട്ടില്ല.

കൂടുതൽ കാണുക