ഇഡി കാണിക്കുന്നത് ഗുണ്ടായിസമാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണ് ബിജെപി എന്നും നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസ്താവിച്ചിരിക്കുന്നു.
ഇഡി കാണിക്കുന്നത് ഗുണ്ടായിസമാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുകയാണ് ബിജെപി എന്നും നിലവിലെ സ്ഥിതി ആശങ്കാജനകമാണെന്നും രാജസ്ഥാനിലെ കോൺഗ്രസ്സ് മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസ്താവിച്ചിരിക്കുന്നു.
പാഠപുസ്തകങ്ങളിൽ നിന്ന് 'ഇന്ത്യ'യെ മാറ്റാനുള്ള നീക്കത്തിൽ ഇടപെട്ട് തീരുമാനം റദ്ദാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി സ. വി ശിവൻകുട്ടി പ്രധാനമന്ത്രിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രിക്കും കത്തയച്ചു.
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിതരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ശ്രീ.രമേശ് ചെന്നിത്തലയും അവാസ്തവം പ്രചരിപ്പിക്കുകയാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന 12038 സ്കൂളുകൾക്ക് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കുടിശ്ശികയൊന്നും തന്നെ നിലവിൽ നൽകുവാനില്ല.
പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻസിഇആർടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു.
ദിവാൻ ഭരണത്തിനും ജന്മിത്തത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ കമ്മ്യൂണിസ്റ്റ് പാർടിയുടെ മുൻകൈയിൽ കർഷകരും തൊഴിലാളികളും നടത്തിയ ഐതിഹാസികമായ പുന്നപ്ര-വയലാർ സമരത്തിന് 77 വയസ്സ് പൂർത്തിയാവുകയാണ്.
എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്’ എന്നാക്കുന്നത് ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്.
ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്‌മയെ സിപിഐ എം തകർക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്‌മയെ തകർക്കാൻ ബിജെപിയിൽനിന്ന് സിപിഐ എം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി.
കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു.
രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ ഐതിഹാസികമായ ഏട് എഴുതിച്ചേർത്ത പുന്നപ്ര- വയലാർ ജനകീയമുന്നേറ്റത്തിന് 77 വയസ്സ്. ആധുനിക കേരളത്തിന്റെ രാഷ്ട്രീയ അജൻഡയ്‌ക്ക് രൂപംനൽകിയ ജനകീയവിപ്ലവങ്ങളിൽ എന്തുകൊണ്ടും പ്രഥമസ്ഥാനമാണ് പുന്നപ്ര– വയലാറിന്റേത്.
ഇന്ത്യ എന്നതിന് പകരം പാഠപുസ്തകങ്ങളിൽ ഭാരതം എന്ന് മാത്രം മതിയെന്ന എൻസിഇആർടി സമിതിയുടെ ശുപാർശ അംഗീകരിക്കാൻ കഴിയുന്നതല്ല.
സ്കൂൾ പാഠപുസ്‌തകങ്ങളിൽ "ഇന്ത്യ" എന്നതിന് പകരം "ഭാരത്" എന്നാക്കണമെന്നുള്ള ശുപാർശ കേരളം തള്ളിക്കളയുന്നു. കേന്ദ്ര നീക്കത്തെ കേരളം പ്രതിരോധിക്കും. 1 മുതൽ 10 വരെ എസ്‌സിഇആർടി തയ്യാറാക്കുന്ന പുസ്‌തകമാണ് കേരളത്തിലെ സ്‌കൂളുകളിൽ. വിദ്യാഭ്യാസം കൺകറന്റ് ലിസ്‌റ്റിലാണ്.
മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണ്. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്.
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് (ബി, സി) എന്നീ രോഗങ്ങൾ ബാധിച്ചതായി റിപ്പോർട്ട്. ആറിനും 16-നും ഇടയ്‌ക്ക് പ്രായമുള്ള കുട്ടികളാണ് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കെടുകാര്യസ്ഥതയ്ക്ക് ഇരയായത്.
നോട്ടുനിരോധനം പൂർണപരാജയം ആയിരുന്നുവെന്നാണ് തുടർനടപടികൾ തെളിയിക്കുന്നത്. കള്ളപ്പണം തടയാനാണ് നോട്ടുനിരോധനം നടപ്പാക്കുന്നത് എന്നായിരുന്നു അവകാശവാദം. എന്നാൽ, കള്ളപ്പണം തടയാൻ കഴിഞ്ഞില്ലെന്ന് പിന്നീടുവന്ന കണക്കുകൾ തെളിയിക്കുന്നു.
ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യത്തിന്റെ ഒരു ജൈവരൂപമാണ് രവീന്ദ്രനാഥ ടാഗോര്‍ 1901ല്‍ സ്ഥാപിച്ച ശാന്തിനികേതന്‍. വിദ്യാഭ്യാസത്തെക്കുറിച്ച് ടാഗോറിന്റെ വ്യത്യസ്തമായ ചിന്തകളുടെ ഒരു ഉല്പന്നമാണ് ഇത്. പില്‍ക്കാലത്ത് ഇവിടെ വിശ്വഭാരതി എന്ന സാര്‍വദേശീയ സര്‍വകലാശാലയും ടാഗോര്‍ സ്ഥാപിച്ചു.