ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് തങ്ങൾ നേടിയെടുക്കുമെന്ന അവകാശവാദവുമായാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്. അതുവഴി ബിജെപി ജയിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ഭൂരിപക്ഷം എത്രയാണെന്ന് നിശ്ചയിച്ചാൽ മതിയെന്നുമുള്ള പൊതുബോധം സൃഷ്ടിക്കാനുള്ള പരിശ്രമമാണിത്.
