Skip to main content

ഏക സിവിൽ കോഡ് ചർച്ച മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാൻ

ഏക സിവിൽ കോഡ്‌ ഈ ഘട്ടത്തിൽ അഭികാമ്യമോ ആവശ്യമോ അല്ലെന്ന്‌ 21-ാം നിയമ കമീഷൻ വ്യക്തമാക്കിയിരുന്നു. ഈ നിലപാട്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ ശരിവെച്ചിരുന്നു.

ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കാവുന്ന ഒന്നല്ല ഏക സിവിൽ കോഡ്‌. രാജ്യത്ത്‌ ഒറ്റ ക്രിമിനൽ നിയമവും സിവിൽ നിയമവുമെന്നത്‌ ഭരണഘടനാ നിർമാണസഭ വിശദമായി ചർച്ച ചെയ്‌ത വിഷയമാണ്‌. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, സ്വത്തവകാശം, ദത്തെടുക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങളിൽ വിവിധ മതവിഭാഗങ്ങളിലും ഗോത്രവിഭാഗങ്ങളിലും വ്യത്യസ്‌ത ആചാരങ്ങളുണ്ട്‌. എല്ലാവരെയും ബോധ്യപ്പെടുത്തിയാകണം ഏക സിവിൽ നിയമത്തിനായി ശ്രമിക്കേണ്ടത്‌. സ്‌ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിച്ച്‌ തുല്യത ഉറപ്പാക്കാൻ വ്യക്തിനിയമങ്ങളിൽ ഭേദഗതി കൊണ്ടുവരാവുന്നതാണ്‌. സമവായത്തിലൂടെ ഏക സിവിൽ കോഡിലേക്ക്‌ എത്തിച്ചേരാനായാൽ നല്ലതാണ്‌. അതുകൊണ്ടാണ്‌ അത്‌ ഭരണഘടനയിൽ ഉൾപ്പെടുത്തിയത്‌.

കുറുക്കുവഴിയിലൂടെ ഏക സിവിൽ കോഡിനായി ശ്രമിക്കുന്നത്‌ വർഗീയ, രാഷ്ട്രീയ ലക്ഷ്യത്തൊടെയാണ്‌. ഹിന്ദുസമുദായത്തിന് പൊതു സിവിൽ നിയമത്തിനായി നെഹ്‌റുവും അംബേദ്‌കറും മറ്റും ശ്രമിച്ചതാണ്. അതിനെ നഖശിഖാന്തം എതിർത്തത്‌ ആർഎസ്‌എസാണ്‌. 1949 ഡിസംബർ 11ന്‌ രാംലീല മൈതാനിയിൽ ഹിന്ദു കോഡിനെതിരെ ശ്യാമപ്രസാദ്‌ മുഖർജിയും മറ്റും ചേര്‍ന്ന് വൻ റാലി സംഘടിപ്പിച്ചിരുന്നു.

മോദി സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണപരാജയങ്ങളിൽ നിന്ന്‌ ശ്രദ്ധതിരിക്കാനും വർഗീയ ധ്രുവീകരണം തീവ്രമാക്കി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുമാണ്‌ സംഘപരിവാർ ഇപ്പോൾ ഏക സിവിൽ കോഡ്‌ ചർച്ച സജീവമാക്കുന്നത്.

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.