Skip to main content

അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് തിരിച്ചടി ഏറ്റിരിക്കുന്നത്

എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌, സിബിഐ, ആദായനികുതി വകുപ്പ്‌ തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇത് പറഞ്ഞത്. മനീഷ്‌ സിസോദിയയും അരവിന്ദ്‌ കെജ്‌രിവാളും ഹേമന്ത്‌ സോറനുമൊക്കെ അതിന്റെ ഇരകളായി നമുക്കു മുന്നിലുണ്ട്‌.
മോദി അധികാരത്തിൽ വന്നതിന് ശേഷം ഈ ഏജൻസികൾ വേട്ടയാടിപ്പിടിച്ചവരിൽ രാഷ്‌ട്രീയ നേതാക്കളും പ്രവർത്തകരും മാത്രമല്ല, ബിജെപിയെ വിമർശിക്കുന്ന പ്രശസ്‌ത വ്യക്തികൾപോലുമുണ്ട്‌. കേസെടുത്ത് വിചാരണ നടത്തി ശിക്ഷിക്കുക എന്നതല്ല ഇപ്പോൾ സർക്കാർ രീതി. അങ്ങനെ ശിക്ഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത നിരപരാധികളെ അടക്കം ഭീകരവകുപ്പുകൾ ചാർത്തി കള്ളക്കേസുകളെടുത്ത് ജയിലിലാക്കി പീഡിപ്പിക്കുകയാണ് ബി ജെ പി തന്ത്രം.
യു എ പി എ, പിഎംഎൽഎ അടക്കമുള്ള കേസുകളിൽ ഉൾപ്പെടുത്തി രാഷ്‌ട്രീയ നേതാക്കൾക്ക്‌ വിചാരണക്കോടതികളിൽനിന്ന്‌ ജാമ്യം കിട്ടാതിരിക്കാൻ പലവിധ മാർഗങ്ങൾ സ്വീകരിക്കുകയാണ് ഇ ഡി അടക്കമുള്ള അന്വേഷണ ഏജൻസികൾ. ഇതിനെതിരെയാണ് സുപ്രീം കോടതിക്ക് രൂക്ഷമായി പ്രതികരിക്കേണ്ടിവന്നിരിക്കുന്നത്.
അതേസമയം അരബിന്ദോ ഫാർമസ്യൂട്ടിക്കൽസ്‌ ഉടമ ശരത്‌ റെഡ്‌ഡി ആദ്യം കേസിൽ പ്രതിയായിരുന്നെങ്കിലും പിന്നീട്‌ മാപ്പുസാക്ഷിയായി. ഇലക്ടറൽ ബോണ്ടിന്റെ വിശദാംശങ്ങൾ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ പുറത്തുവന്നപ്പോൾ ഈ ശരത്‌ റെഡ്‌ഡി ബിജെപിക്ക്‌ ബോണ്ട്‌ വഴി 25 കോടി രൂപ നൽകിയതായി കണ്ടെത്തി. ബോണ്ട്‌ വാങ്ങി റെഡ്ഢിയെ പ്രതിസ്ഥാനത്ത് നിന്നും മാറ്റി മാപ്പുസാക്ഷിയാക്കിക്കൊടുക്കുകയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്.
അന്വേഷണ ഏജൻസികളെ തുടലഴിച്ചുവിട്ട് രാഷ്ട്രീയ എതിരാളികളെ കൈകാര്യം ചെയ്തുകളയാമെന്ന മോദിയുടെ ധാർഷ്ട്യത്തിനാണ് ഇപ്പോൾ തിരിച്ചടി ഏറ്റിരിക്കുന്നത്. ഇത്തരം തോന്യവാസങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത് എന്ന് മനസ്സിലാക്കാൻ പോലും ബി ജെ പിക്ക് കഴിയുന്നില്ല.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.