Skip to main content

ചൂഷണവും അടിച്ചമർത്തലുകളും ഇല്ലാത്ത, എല്ലാവരും തുല്യരായി ജീവിക്കുന്ന നവലോകത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം

ഇന്ത്യയിലെ വിദ്യാർത്ഥി സമരമുന്നേറ്റങ്ങൾക്ക് വിപ്ലവാത്മകതയിലും പുരോഗമന ചിന്താഗതിയിലുമൂന്നി ദിശാബോധം നൽകി വരുന്ന പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയുടെ പതിനെട്ടാം അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് നടന്ന പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. രാജ്യത്ത് വിദ്യാഭ്യാസ മേഖല വലിയ വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. നവലിബറൽ സാമ്പത്തിക വ്യവസ്ഥയ്ക്ക് കീഴിൽ വിദ്യാഭ്യാസം കൂടുതൽ കച്ചവടവൽക്കരിക്കപ്പെടുകയാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താൻ എസ്എഫ്ഐ പുതിയ പോർമുഖങ്ങൾ തുറക്കേണ്ട സമയമാണിത്. ഇതോടൊപ്പം വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ ശക്തികളുടെ ശ്രമങ്ങളെയും ചെറുത്തു തോല്പിക്കേണ്ടതുണ്ട്. ജനകീയ വിദ്യാഭ്യാസമെന്നതിന് കേരളം തീർക്കുന്ന മാതൃകയെ ഏറ്റെടുക്കേണ്ടതും ഈ കാലത്തിന്റെ ആവശ്യകതയാണ്.

സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് ആയി സ. ആദർശ് എം സജിയെയും ജനറൽ സെക്രട്ടറി ആയി സ. ശ്രീജൻ ഭട്ടാചാര്യയെയും തെരഞ്ഞെടുത്തു. സഖാക്കൾക്കും നിലവിൽ വന്ന പുതിയ കേന്ദ്ര എക്സിക്യൂട്ടീവിനും അഭിവാദ്യങ്ങൾ. ചൂഷണവും അടിച്ചമർത്തലുകളും ഇല്ലാത്ത, എല്ലാവരും തുല്യരായി ജീവിക്കുന്ന നവലോകത്തിനായി നമുക്ക് ഒരുമിച്ച് അണിനിരക്കാം.

 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.