സഖാവ് മുഹമ്മദ് യൂസഫ് തരിഗാമി കുൽഗാം നിയോജക മണ്ഡലത്തിലെ തൻ്റെ തിരഞ്ഞെടുപ്പ് പ്രചരണം തുടരുകയാണ്. ജമ്മു കശ്മീരിലെ ഭരണഘടനാപരമായ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നും യുവതലമുറ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ അടിയന്തിരമായി പരിഹരിക്കണമെന്നും തിരഞ്ഞെടുപ്പ് റാലിയിൽ സ. മുഹമ്മദ് യൂസഫ് തരിഗാമി ആവശ്യപ്പെട്ടു.
