Skip to main content

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് ഈ നീക്കം

കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ വലതുപക്ഷ ഗൂഢാലോചന നടക്കുകയാണ്. കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് ബദലായി വൻ വികസന കുതിപ്പ് കേരളം നടത്തുകയാണ്. ഈ മുന്നേറ്റം അട്ടിമറിക്കാനാണ് നീക്കം. യുഡിഎഫും ബിജെപിയും എല്ലാ തീവ്ര വർഗീയ സംഘടനകളും ഒത്ത് ചേർന്നാണ് സർക്കാരിനെതിരെ രംഗത്തുവന്നിരിക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് എല്ലാജനവിഭാഗങ്ങളും ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതിരോധം തീർക്കണം.

എൽഡിഎഫ് സർക്കാർ ദരിദ്ര ജനവിഭാഗങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പദ്ധതികൾക്കാണ്‌ രൂപം നൽകുന്നത്‌. അതുവഴി തുടർഭരണവും ലഭിച്ചു. ഇത്‌ വലതുപക്ഷ ശക്തികളെ ആശങ്കയിലാക്കി. അതിനാൽ കേന്ദ്രസർക്കാരിനെയും കേന്ദ്ര നയങ്ങൾ ഉപയോഗപ്പെടുത്തിയും കേരളത്തിന്റെ വികസനം തടസപ്പെടുത്തുകയാണ്. ഭരണഘടനാ സ്ഥാപനമായ രാജ്‌ഭവനെയും ഗവർണറെയും ഉപയോഗപ്പെടുത്തി ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാൻ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമിക്കുകയാണ്. ഇതിനെ എതിർക്കുന്നതിനു പകരം കോൺഗ്രസ് അവസരവാദ രാഷ്ട്രീയം കളിക്കുകയാണ്‌. ബിജെപിക്കെതിരായ സമരരംഗത്ത് കോൺഗ്രസ് ദുർബലമാണ്.

ബിജെപിയാകട്ടെ പ്രാദേശിക പാർടികൾ ഭിന്നിപ്പിച്ച് അനുകൂല സ്ഥിതയുണ്ടാക്കുന്നു. ഇഡി, സിബിഐ, എൻഫോഴ്‌സമെന്റ്‌ തുടങ്ങിയ സ്ഥാപനങ്ങളെയെല്ലാം ഉപയോഗിച്ചാണ്‌ വരുതിയിലാക്കാൻ നീക്കം നടക്കുന്നത്‌. ഒരു വിഭാഗം മാധ്യമങ്ങളും ഇടതുപക്ഷ സർക്കാരിനെതിരെയും മന്ത്രിമാർക്കെതിരെയും കുപ്രചാരണം നടത്തുകയാണ് മോദിയുടെ അനുകൂലം പറ്റുന്ന മാധ്യമ മുതലാളികളാണ് ഇതിന് പിന്നിൽ.

ബിജെപി സർക്കാർ തീവ്ര കോർപ്പറേറ്റ്‌ നയങ്ങളും തീവ്ര വർഗീയതയുമാണ്‌ രാജ്യത്ത് നടപ്പാക്കുന്നത്. പൊതുമേഖല, പൊതുവിദ്യാഭ്യാസം, പൊതുവിതരണ സമ്പ്രദായം എന്നിവയെല്ലാം തകർക്കുന്നു. തൊഴിലുറപ്പ്‌ പദ്ധതിയും തകർത്തു. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമാണ്. രാജ്യത്തെ ജനത തീവ്ര ദാരിദ്ര്യവൽക്കരണത്തിലേക്കാണ് നീങ്ങുന്നത്‌. എന്നാൽ ഇന്ത്യ കുതിക്കുകയാണെന്ന്‌ മോദി കുപ്രചാരണം നടത്തുകയാണ്. കുത്തക മുതലാളിമാരാണ്‌ കുതിക്കുന്നത്‌. കോർപ്പറേറ്റുകൾക്ക് 11 ലക്ഷം കോടിയുടെ അനുകൂല്യങ്ങളാണ് മോദി സർക്കാർ നൽകിയത്. കേന്ദ്ര സർക്കാരിന്റെ ഇത്തരം ജനദ്രോഹ നയങ്ങൾക്കെതിരെ രാജ്യത്താകെ സമരോത്സുകത വളർത്തിയെടുക്കണം.

കൂടുതൽ ലേഖനങ്ങൾ

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

നേപ്പാളിലെ ആഭ്യന്തര കലാപം മൂലം കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരുടെയും മലയാളികളുടെയും സുരക്ഷയും തിരിച്ചുവരവും ഉറപ്പാക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിന് കത്ത് നൽകി.

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വിതരണം ആറുമാസമായി തടസ്സപ്പെട്ടതിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്രപട്ടികവർഗ്ഗകാര്യ മന്ത്രിക്ക് കത്ത് നൽകി

സ. കെ രാധാകൃഷ്ണൻ എംപി

പട്ടികവർഗ്ഗ ഗവേഷക വിദ്യാർത്ഥികൾക്കായി കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നാഷണൽ ഫെല്ലോഷിപ്പ് ഫോർ ഹയർ എജ്യുക്കേഷൻ ഓഫ് എസ്.ടി.

കർഷകരുടേയും തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ജനവിഭാഗങ്ങളുടെയും വിമോചനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവച്ച സഖാവ് സീതാറാം യെച്ചൂരിയുടെ ഉജ്ജ്വല സ്മരണയ്ക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു

സ. പിണറായി വിജയൻ

സഖാവ് സീതാറാം യെച്ചൂരി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. അനുപമമായ ധൈഷണികതയും സംഘടനാപാടവവും സമ്മേളിച്ച സഖാവ് സീതാറാം സംഘാടകൻ, സാമാജികൻ, രാഷ്ട്രതന്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്.