Skip to main content

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ പശ്ചാത്തലമൊരുക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഫലത്തിന്റെ മറവിൽ ഇടതുപക്ഷത്തിന്റെ അടിത്തറ തകർക്കാനുള്ള ഗൂഢാലോചനയ്‌ക്ക്‌ മാധ്യമങ്ങൾ കേരളത്തിൽ പശ്‌ചാത്തലമൊരുക്കുകയാണ്. തെരഞ്ഞെടുപ്പ്‌ പരാജയത്തോടെ ഇടതുപക്ഷ പ്രസ്ഥാനം ആകെ വാടിപ്പോയ നാടല്ല കേരളം. ഒരു ജാതിപ്രമാണിയും ഇന്ന്‌ സാധാരണക്കാരെ കടന്നാക്രമിക്കാത്തത്‌ കമ്യൂണിസ്‌റ്റുകാർ വളർത്തിയെടുത്ത സാമൂഹ്യബോധം നിലനിൽക്കുന്നതുകൊണ്ടാണ്‌. ബിജെപിയെ ചെറുക്കാൻ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ കരുത്ത്‌ വർധിക്കണം.

ഭാവികേരളത്തെ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ്‌ പിണറായി സർക്കാർ നടത്തുന്നത്‌. എന്നാൽ, വളർച്ചയെ തടസപ്പെടുത്തുകയാണ്‌ കേന്ദ്ര സർക്കാർ. അതിനെതിരായ ജനരോഷം രൂപപ്പെടുത്തുന്നതിനു പകരം മാധ്യമങ്ങൾ നിരന്തരം നുണ പ്രചരിപ്പിക്കുകയാണ്. ജനങ്ങളുടെ പിന്തുണയോടെ കുറവുകൾ കണ്ടെത്തി തിരുത്തേണ്ടവ തിരുത്തിയാണ്‌ സിപിഐ എം മുന്നോട്ട്‌ പോകുന്നത്‌. എന്നാൽ അത് കാണാതെ കോൺഗ്രസും ബിജെപിയും ഒരു തെറ്റും പറ്റാത്തതും ഒരു കുറവുമില്ലാത്തതുമായ പാർടികളായാണ്‌ മാധ്യമങ്ങൾ അവതരിപ്പിക്കുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

ജാതിയധിക്ഷേപവും പീഡനവും നവോത്ഥാന കേരളത്തിന് വെല്ലുവിളി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കലാലയങ്ങളിൽ വിദ്യാർഥികൾ നേരിടുന്ന ജാതീയമായ അധിക്ഷേപങ്ങളും പീഡനങ്ങളും അത്യന്തം ഗൗരവതരമാണ്.

നന്ദഗോവിന്ദം ഭജൻസിന് എതിരെയുള്ള വിദ്വേഷം കേരളത്തിന്റെ മതനിരപേക്ഷതയ്ക്ക് ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ സാംസ്കാരികത്തനിമയും മതനിരപേക്ഷ മനസിനെയും തകർക്കാൻ വർഗീയ ശക്തികൾ ബോധപൂർവമായ ശ്രമം നടത്തുകയാണ്. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ച ക്രിസ്തീയ ഭജനക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണം ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.

വടകരയിലും നാദാപുരത്തും യുഡിഫ് ബിജെപി അന്തർധാര വെളിപ്പെട്ടു

സ. എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചാരണം എൽഡിഎഫ് ബിജെപിയുമായി ഡീല്‍ ഉണ്ടാക്കിയെന്നായിരുന്നു.

തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; സ. എം വി ഗോവിന്ദൻ മാസ്റ്റർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു

നാട് നടുങ്ങിപ്പോയ മറ്റൊരു വെടിക്കെട്ടുദുരന്തത്തിൻ്റെ ആഘാതത്തിലാണ് കേരളം. പാവപ്പെട്ട ഒരുപിടി മനുഷ്യരുടെ സ്വപ്നങ്ങളും ജീവിതവും കൂടിയാണ് പൊലിഞ്ഞത്. സ. എം വി ഗോവിന്ദൻ മാസ്റ്റർ, സ. എ വിജയരാഘവൻ, സ. എം വി ജയരാജൻ, സ. പി കെ ബിജു എന്നിവർ സ്ഫോടനം നടന്ന സ്ഥലം സന്ദർശിച്ചു.