മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
മെയ് ഒന്ന് സാർവ്വദേശീയ തൊഴിലാളി ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
അടിച്ചമർത്തപ്പെട്ട മനുഷ്യർ സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയതിന്റെ സ്മരണയാണ് മെയ്ദിനം. എട്ടു മണിക്കൂർ ജോലി, വിനോദം, വിശ്രമം എന്നിവയ്ക്കായി ഷിക്കാഗോയിലെ തൊഴിലാളികൾ സമരം ചെയ്ത് രക്തസാക്ഷികളായതിന്റെ ഉജ്വലമായ ഓർമ്മയാണിത്.
സ. ഇ പി ജയരാജൻ ബിജെപി നേതാവിനെ ഒരു വർഷം മുൻപ് കണ്ടകാര്യം വലിയ വിഷയമാക്കുകയാണ് മാധ്യമങ്ങൾ. എതിർ രാഷ്‌ട്രീയ നേതാക്കളെ പലപ്പോഴും കാണേണ്ടതായിട്ടുണ്ട്. എന്നാൽ ഇ പി ജയരാജനെതിരെ ആസൂത്രിതമായ ചില നീക്കങ്ങൾ നടന്നു എന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭൂരിപക്ഷം സീറ്റുകളും എൽഡിഎഫിന് ലഭിക്കും. വടകരയിൽ ഉൾപ്പെടെ യുഡിഎഫ് വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി. വർഗീയ ധ്രുവീകരണ ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
സംസ്ഥാനത്തെങ്ങും ഇടതുതരംഗം അലയടിക്കുകയാണ്. ബിജെപി സർക്കാരിനെ താഴെയിറക്കുക, സംഘപരിവാറിനെ എതിർക്കുന്ന മതനിരപേക്ഷ സർക്കാരിനെ അധികാരത്തിലെത്തിക്കുക, പാർലമെന്റിൽ ഇടതുശക്തി വർധിപ്പിക്കുക എന്നിവ ജനങ്ങളിലെത്തിക്കാൻ എൽഡിഎഫിനായി.
രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നരേന്ദ്ര മോദിയുടെ അതേ സ്വരം. നരേന്ദ്ര മോദി എന്ത് പറയുന്നോ അത് തന്നെയാണ് രാഹുൽ ഗാന്ധിയും സഹോദരിയും കേരളത്തിൽ വന്ന് പറയുന്നത്. മുഖ്യമന്ത്രിയെ എന്തുകൊണ്ടു അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിക്കുന്നത് എന്തിനാണ്? മുഖ്യമന്ത്രിക്കെതിരെ എന്ത് കേസാണുള്ളത്?
അനാചാരങ്ങളുടെ പ്രാകൃതാവസ്ഥയിൽനിന്ന് ആധുനികതയിലേക്ക് കേരളത്തെ മാറ്റിത്തീർത്ത കമ്യൂണിസ്റ്റ് വിപ്ലവകാരികളിൽ പ്രമുഖനായിരുന്നു ടി കെ രാമകൃഷ്‌ണൻ.
ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കിയ മതരാജ്യം വേണമെന്നാണ് ബിജെപി നയം. മതരാജ്യത്തെ എതിര്‍ത്തതിനാണ് മഹാത്മാ ഗാന്ധിയെ കൊന്നത്. പൗരത്വ നിയമം മതരാജ്യം സൃഷ്ടിക്കാനുള്ള കാല്‍വെയ്പ്പാണ്. രാജ്യമാകെ നടന്നിട്ടും രാഹുല്‍ ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു കാര്യവും പറയുന്നില്ല.
ഏഴു ദിവസം കഴിഞ്ഞാൽ കേരളം പോളിങ് ബൂത്തിലേക്ക് നീങ്ങും. ഒരു മാസത്തിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അടുത്ത ബുധനാഴ്ചയോടെ തിരശ്ശീല വീഴും. തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിനാണ് മുൻതൂക്കം എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
കർണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശാസ്ത്രീയ സംഗീത്തിലും സിനിമാപാട്ടുകളിലും ഭക്തിഗാന രംഗത്തും ഒന്നുപോലെ തിളങ്ങാൻ അദ്ദേഹത്തിനായി. ഇരട്ടസഹോദരനൻ വിജയനൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ പാട്ടുകൾ മലയാളി മനസുകളിൽ എക്കാലവും തങ്ങിനിൽക്കും.
ബിജെപിക്കെതിരായാണ് മത്സരം എന്നാണ് കോൺഗ്രസ് പറയുന്നത്. എന്നിട്ടും സ്വന്തം പതാക പോലും ഉയർത്താൻ കോൺഗ്രസിന് കഴിയുന്നില്ല. മുസ്ലിം ലീഗിന്റ സഹായമില്ലങ്കിൽ വയനാട് രാഹുൽ ഗാന്ധി വിജയിക്കില്ല. എന്നിട്ടും ബിജെപിയെ ഭയന്ന് ലീഗിന്റെ കൊടി ഉപേക്ഷിച്ചു. അതുകൊണ്ട് സ്വന്തം കൊടിയും ഉപേക്ഷിക്കേണ്ടി വന്നു.
ഇലക്ടറൽ ബോണ്ട് കൊള്ളയടിയാണൈന്ന് രാഹുൽ ഗാന്ധി പറഞ്ഞപ്പോൾ മാധ്യമങ്ങൾ ആവേശംകൊണ്ടു. എന്നാൽ, ഇലക്ടറൽ ബോണ്ടിൻെറ പങ്കുപറ്റിയ ബിജെപിക്കും കോൺഗ്രസിനും അഴിമതിയെപ്പറ്റി സംസാരിക്കാൻ അർഹതയില്ല. ഇലക്ടറൽ ബോണ്ട് കൊള്ളയടിയിൽ ബിജെപിയുടെ പ്രധാന പങ്കാളി കോൺഗ്രസാണ് എന്നതാണ് വസ്തുത.