നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ് കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.

നീല സമ്പദ്‌വ്യവസ്ഥയുടെ (ബ്ലൂ ഇക്കണോമി) പേരുപറഞ്ഞ് കേന്ദ്രം തുടരുന്ന ദ്രോഹനടപടികൾ തിരുത്തിക്കാൻ ലക്ഷക്കണക്കായ മത്സ്യത്തൊഴിലാളികളെ അണിനിരത്തി സിപിഐ എം ശക്തമായ പ്രക്ഷോഭം നടത്തും.
ശുചിത്വ കേരളമെന്ന ലക്ഷ്യത്തോടെ പാർടിയുടെ മുഴുവൻ പ്രവർത്തകരുടെയും ബഹുജനങ്ങളുടെയും പങ്കാളിത്തത്തോടെ മാലിന്യ നിർമാർജനത്തിന് സിപിഐ എം നേതൃത്വം നൽകും. ലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയുള്ള സന്നദ്ധപ്രവർത്തനത്തിലൂടെ മാലിന്യ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാണ് ശ്രമം.
എസ്‌എൻഡിപി ബിഡിജെഎസുമായി ചേർന്ന് ബിജെപിയുടെ റിക്രൂട്ടിങ് ഏജന്റായി പ്രവർത്തിക്കുകയാണ്. ശ്രീനാരായണ ദർശനത്തെ ബിജെപിയിൽ കൊണ്ടുപോയി കെട്ടാനാണ് ശ്രമം. എന്നാൽ എസ്‌എൻഡിപിക്കെതിരെ ഏറ്റവും ശക്‌തിയായ കടന്നാക്രമണം നടത്തുന്നത് ആർഎസ്‌എസ് ആണ്.
ന്യൂനപക്ഷ സംരക്ഷണം സിപിഐ എമ്മിന്റെയും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും പ്രധാന അജൻഡയാണ്. ഇത് പ്രീണനമാണെന്നു പറഞ്ഞ് ഹിന്ദുക്കൾക്കിടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമം ബിജെപി കേരളത്തിൽ നടത്തുകയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറന്നത് ഗൗരവമുള്ള പ്രശ്‌നമാണ്.
കിടങ്ങൂർ പികെവി സെന്റർ ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റ് ആൻഡ് കൾച്ചറൽ അഫയേഴ്‌സ് സംഘടിപ്പിച്ച പികെവി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഏതൊരു പൊതുപ്രവർത്തകനും മാതൃകയായിരുന്നു സഖാവ് പികെവിയുടെ ജീവിതം. ത്യാഗപൂർണമായ പ്രവർത്തനങ്ങളിലൂടെ ജനം നെഞ്ചേറ്റുമ്പോഴാണ് ഒരാൾ നേതാവാകുന്നത്.
രാജ്യത്തിന്റെ ഭരണഘടനയും മതനിരപേക്ഷതയും നിലനിർത്താനുള്ള ജനവിധിയാണ് പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായത്. അതിനുതകുന്ന ഐക്യധാര രൂപപ്പെടുത്താനും ജനകീയ പ്രശ്‌നങ്ങൾ ഉന്നയിക്കുന്നതിനും ഇടതുപക്ഷത്തിനായി. കേന്ദ്ര സർക്കാരിന്റെ കടുത്ത പ്രതികാര നടപടികളെ നേരിട്ടാണ് കേരളം ജനകീയ ബദൽ ഉയർത്തിയത്.
സഖാവ് കെ അനന്തഗോപൻ എഴുതിയ പുസ്തകം "ഓർമകളുടെ വസന്തം" ആരോഗ്യ വകുപ്പ് മന്ത്രി സ. വീണ ജോർജിന് നൽകി പ്രകാശനം ചെയ്തു.
കോൺഗ്രസിന്റെ വർഗീയ നിലപാടുകളെ ശക്തമായി എതിർക്കും. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും ഉൾപ്പെട്ടതാണ് കോൺഗ്രസിന്റെ വർഗീയ കൂട്ടുകെട്ട്. ഇതിനെതിരെ ശക്തമായ ആശയപ്രചാരണം നടത്തണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എസ്‌എൻഡിപിയും വർഗീയ നിലപാടാണ് സ്വീകരിച്ചത്.
സാമൂഹിക പ്രവർത്തകയും വിജ്ഞാന പത്തനംതിട്ട പദ്ധതി ഡയറക്ടറുമായിരുന്ന അന്തരിച്ച ബീന ഗോവിന്ദന്റെ കുടുംബാംഗങ്ങളെ അവരുടെ വീട്ടിലെത്തി സന്ദർശിച്ചു. ജില്ലയിലെ നിരവധി ക്ഷേമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബീന അവർ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തവും നിശ്ചയദാര്‍ഢ്യത്തോടെ പൂർത്തിയാക്കിയ മികച്ച സംഘാടകയായിരുന്നു.
ലോക പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധൻ ഡോ. എം എസ് വല്യത്താന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. വൈദ്യലോകത്ത് കേരളത്തിന്റെ പേര് കൊത്തിവെച്ച പ്രതിഭാധനനായ ഭിഷഗ്വരനെയാണ് ഡോ. വല്യത്താന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.
വ്യാപാരി വ്യവസായി സമിതി സ്ഥാപക നേതാക്കളിൽ ഒരാളും സിപിഐ എം തൃശൂർ ഏരിയ കമ്മിറ്റി അംഗവുമായ ബിന്നി ഇമ്മട്ടിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. വ്യാപാരികളെ സംഘടിപ്പിക്കുന്നതിലും അവരുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം വഹിക്കുകയും ചെയ്ത മികച്ച സംഘാടകനായിരുന്നു അദ്ദേഹം.
ആമയിഴഞ്ചാൻ തോട്ടിൽ ജീവൻ നഷ്ടമായ ശുചീകരണ തൊഴിലാളി ജോയിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ, സിപിഐ സംസ്ഥാന സെക്രട്ടറി സ. ബിനോയ് വിശ്വം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി സ. എം ബി രാജേഷ്, മേയർ സ. ആര്യ രാജേന്ദ്രൻ എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.