പ്രമുഖ സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻ എൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.

പ്രമുഖ സാഹിത്യകാരൻ പ്രൊഫസർ ഓംചേരി എൻ എൻ പിള്ളയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട് വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം ഏഴുപേരാണ് മണിപ്പുരിൽ കൊല്ലപ്പെട്ടത്. സംസ്ഥാനത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളാകുകയും ചെയ്തു.
ഫുട്ബോളിനെ എക്കാലവും ഇടനെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നാടാണ് കേരളം. നമ്മൾ മലയാളികളുടെ അതിർവരമ്പുകൾ ഇല്ലാത്ത ഫുട്ബോൾ കമ്പം ലോക പ്രശസ്തവുമാണ്. കേരളത്തിന്റെ ഈ ഫുട്ബോൾ പ്രണയത്തിനുള്ള അംഗീകാരമാവുകയാണ് ലോക ചാമ്പ്യന്മാരായ അർജന്റീന ദേശീയ ടീമിന്റെ അടുത്ത വർഷത്തെ കേരള സന്ദർശനം.
സിപിഐ എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് വാടി രവിയുടെ അമ്മ ലക്ഷ്മിയമ്മ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഒരു കാലഘട്ടം തന്നെയാണ്. സഖാവ് വാടി രവിയെന്ന തൊഴിലാളി നേതാവിൻ്റെ കരുത്ത് ഈ അമ്മയുടെ ത്യാഗഭരിതമായ ജീവിതം കൂടിയായിരുന്നു.
ഭീതിജനകമായ വാർത്തകളാണ് മണിപ്പുരിൽനിന്ന് വരുന്നത്. അതിൽ അവസാനത്തേത് തിങ്കളാഴ്ച 11 പേർ കൊല്ലപ്പെട്ടതാണ്.
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നതനേതാവായിരുന്ന സഖാവ് എൻ ശങ്കരയ്യ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരുപിടിപ്പിച്ച മുൻനിര നേതാക്കളിൽ ഒരാളാണ് ശങ്കരയ്യ. ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ് സഖാവ് നേതൃനിരയിലേക്ക് ഉയർന്നത്.
വൈജ്ഞാനിക മുന്നേറ്റത്തിൻ്റെ പാതയിൽ തളിപ്പറമ്പ് അതിവേഗം കുതിക്കുകയാണ്. നവീന പഠനസാധ്യതകളും നൂതന സാങ്കേതികവിദ്യയും കൗമാരങ്ങൾക്ക് പരിചയപ്പെടുത്തുന്ന ടേണിങ് പോയിന്റ് വിദ്യാഭ്യാസ എക്സ്പോയ്ക്ക് തുടക്കമായി. കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിൽ നടി അന്ന ബെൻ ടേണിങ് പോയിന്റ് മൂന്നാം എഡിഷൻ ഉദ്ഘാടനംചെയ്തു.
വയനാട് ദുരന്ത സഹായത്തിൽ കേന്ദ്രം കേരളത്തെ അവഗണിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. മുണ്ടക്കൈ- ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ദുരിതബാധിതർക്കുള്ള സഹായങ്ങളുടെ കാര്യത്തിൽ കേന്ദ്രം മറുപടി നൽകിയിട്ടില്ല.
സിപിഐ എം കല്ല്യാശ്ശേരി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി നിര്‍മ്മിച്ച സഖാവ് കെ വി നാരായണന്‍ നമ്പ്യാര്‍ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തു.
സിപിഐ എം മയ്യിൽ ഏരിയ സമ്മേളനം പാടിക്കുന്ന് രക്തസാക്ഷി നഗറിൽ ഉദ്ഘാടനം ചെയ്തു.
കാസര്‍ഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ കളിയാട്ട മഹോത്സവത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെയും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങളേയും വെടിക്കെട്ടപകടം നടന്ന സ്ഥലവും സന്ദർശിച്ചു.