ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന് ആദരാഞ്ജലി അർപ്പിച്ചു.

ഇഎംഎസിന്റെ മകൾ ഡോ. മാലതി ദാമോദരന് ആദരാഞ്ജലി അർപ്പിച്ചു.
പോരാട്ടത്തിന്റെയും പ്രത്യയശാസ്ത്ര പഠനങ്ങളുടെയും എക്കാലത്തെയും സമരാവേശമായ സഖാവ് പാട്യം ഗോപാലന്റെ വേർപാടിന് 47 വർഷങ്ങൾ പൂർത്തിയാവുകയാണ്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ സഖാവ് കഴിവുറ്റ സംഘാടകൻ, വാഗ്മി, എഴുത്തുകാരൻ, അധ്യാപകൻ, സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം മികവുപുലർത്തി.
ഇഎംഎസിന്റെ ലോകം ദേശീയ സെമിനാർ; തിരുന്നാവായയിൽ ഉദ്ഘാടനം ചെയ്തു.
സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ റെഡ് വളണ്ടിയർ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പൊതുയോഗം ഉദ്ഘാടനം ചെയ്തു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സ. എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം സ.
സെപ്റ്റംബർ 23 സ. അഴീക്കോടൻ രാഘവൻ രക്തസാക്ഷി ദിനത്തിൽ സിപിഐ എം തൃശ്ശൂർ ജില്ല കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തി.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവായിരുന്ന സ. അഴീക്കോടന് രാഘവന്റെ രക്തസാക്ഷിത്വ വാര്ഷികദിനമാണ് ഇന്ന്. ഏവര്ക്കും പ്രിയപ്പെട്ട അഴീക്കോടന് സഖാവിന്റെ ജീവന് പൊലിഞ്ഞിട്ട് 53 വര്ഷം പിന്നിടുകയാണ്. 1972 സെപ്തംബര് 23ന് രാത്രിയായിരുന്നു ആ അരുംകൊല.
സെപ്റ്റംബർ 21 സ. എം എം ലോറൻസ് ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.
എറണാകുളം മുളവുകാട് ഗ്രാമത്തിലെ യാഥാസ്ഥിതിക ക്രിസ്ത്യൻ കുടുംബത്തിൽ പിറന്ന സ. എം എം ലോറൻസ് ജീവിതകാലം മുഴുവൻ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പ്രവർത്തിച്ച നേതാവായിരുന്നു. സഖാവ് വേർപിരിഞ്ഞിട്ട് സെപ്തംബർ 21ന് ഒരുവർഷം പൂർത്തിയാകുന്നു.
സിപിഐ എം നേമം മുൻ ഏരിയ സെക്രട്ടറിയായിരുന്ന സഖാവ് കല്ലിയൂർ ശ്രീധരന് അന്ത്യാഭിവാദ്യം അർപ്പിച്ചു.
മരണത്തിലും മാതൃകയായി യാത്രയായ കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോർജിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഡിവൈഎഫ്ഐ മുൻ യൂണിറ്റ് പ്രസിഡൻ്റ് കൂടിയായ ഐസക് പൊതിച്ചോർ വിതരണമടക്കം സാമൂഹ്യ സേവനങ്ങളിൽ സജീവമായിരുന്ന സഖാവായിരുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.
സഖാവ് സീതാറാം യെച്ചൂരിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി.