സാനു മാഷിന് എറണാകുളം ടൗൺ ഹാളിലെത്തി അന്ത്യാഭിവാദ്യം അർപ്പിച്ചു. മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സംസ്കാരത്തിനും വിലമതിക്കാനാവാത്ത സംഭാവന നൽകിയ മഹാപണ്ഡിതനെയാണ് നമുക്ക് നഷ്ടമായത്. കേരളത്തിന്റെ സാംസ്കാരിക മണ്ഡലത്തിലെ ഉന്നതമായ ശബ്ദം കൂടിയായിരുന്നു അദ്ദേഹത്തിന്റേത്.
