കേരളത്തിന് കടമെടുക്കാവുന്ന വായ്പാപരിധിയിൽ വൻ വെട്ടിക്കുറവ് വരുത്തിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവായി. ധന ഉത്തരവാദിത്വ നിയമമനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാനുള്ള അനുവാദമുണ്ട്.
കേരളത്തിന് കടമെടുക്കാവുന്ന വായ്പാപരിധിയിൽ വൻ വെട്ടിക്കുറവ് വരുത്തിക്കൊണ്ട് കേന്ദ്ര ധനമന്ത്രാലയം ഉത്തരവായി. ധന ഉത്തരവാദിത്വ നിയമമനുസരിച്ച് സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനം വായ്പയെടുക്കാനുള്ള അനുവാദമുണ്ട്.
ഒരേ നുണ ആവർത്തിച്ചു കേരളീയ സമൂഹത്തെ പരിഹസിക്കുകയാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സംസ്ഥാനത്ത് റോഡിലെ നിയമലംഘനങ്ങളും അപകടങ്ങളും ഗണ്യമായി കുറയ്ക്കാൻ സഹായകമായി എന്ന കണക്കുകൾ പുറത്തു വന്നതോടെ പ്രതിപക്ഷം ഇതുവരെ പരത്തിയ നുണക്കഥകളുടെ ആയുസ്സൊടുങ്ങി.
കേരളത്തിന്റെ കടമെടുപ്പ് പരിധി വീണ്ടും വെട്ടി കുറച്ച കേന്ദ്ര നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ തകർക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ കൂടുതൽ പ്രതികാര ബുദ്ധിയോടെ കേന്ദ്രസർക്കാരും ബിജെപിയും നടപ്പിലാക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
തിരുവനന്തപുരം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി. തീയണക്കുന്നതിനിടെ കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞുവീണ് രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാനാണ് രഞ്ജിത്ത്.
ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 19 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.
കർണാടകത്തിൽ ഈ മാസം 10ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. 150 സീറ്റ് നേടുമെന്ന് പറഞ്ഞ് (അമിത് ഷാ) പ്രചാരണം ആരംഭിച്ച ബിജെപിക്ക് 66 സീറ്റുകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
മഹാത്മാഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന് വരുത്താനാണ് ആർഎസ്എസ് ചരിത്രകാരന്മാർ ശ്രമിക്കുന്നത്. സവർക്കറിന് സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല.
സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.
കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന് കേരളം ഒന്നുമല്ലാതാകാൻ പോകുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന് കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എൽഡിഎഫ് സർക്കാർ നടപ്പാക്കി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടയിൽ ഡോക്ടർ കൊലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് കേസിൽ സസ്പെൻഷനിൽ കഴിയുന്ന അദ്ധ്യാപകനായ വ്യക്തിയുടെ അക്രമത്തെ തുടർന്നാണ് താലൂക്ക് ഹോസ്പിറ്റൽ ഹൗസ് സർജനായി പ്രവർത്തിച്ചുവരുന്ന ഡോ. വന്ദന ദാസ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഡോ.
മണിപ്പൂരിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം ഉള്പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കാനാണ് ആര്എസ്എസ് ശ്രമിക്കുന്നത്.
എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ല. ശുദ്ധ അസംബന്ധമാണ് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നത്. 100 കോടിയുടെ അഴിമതിയെന്നാണ് വി ഡി സതീശൻ പറയുന്നത്. 132 കോടിയെന്ന് രമേശ് ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണം.