എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം.
എണ്ണമറ്റ പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടേയും ധീരമായ ചെറുത്തുനിൽപ്പുകളുടേയും സമാനതകളില്ലാത്ത സമരവീര്യത്തിന്റെ ആകെത്തുകയാണ് നമ്മുടെ സ്വാതന്ത്ര്യം.
കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തിക ഉപരോധത്തിലാക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ എം ജനകീയ പ്രതിരോധം സംഘടിപ്പിക്കും. സെപ്‌തംബർ 11 മുതൽ 140 നിയോജക മണ്ഡലങ്ങളിലും ഒരാഴ്‌ച നീളുന്ന പ്രതിഷേധ കൂട്ടായ്‌മയാണ് സംഘടിപ്പിക്കുക.
മതാന്ധതയുടെയും വർഗീയതയുടെയും ഇരുട്ടിലേക്ക് രാജ്യം അതിവേഗം നയിക്കപ്പെടുന്ന ഘട്ടത്തിലാണ് സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗം ഈ മാസം നാലുമുതൽ മൂന്ന് ദിവസം ഡൽഹിയിൽ ചേർന്നത്.
ചിരിപ്പിച്ചും നൊമ്പരപ്പെടുത്തിയും കടന്നുപോയ എത്രയെത്ര കഥാപാത്രങ്ങളെയാണ് ഈ അതുല്യ കലാകാരൻ സൃഷ്ടിച്ചെടുത്തത്. ആ കഥാപാത്രങ്ങളെല്ലാം ഒരു തിരശ്ശീലയിലെന്ന പോലെ നമ്മുടെ മനസ്സിലെത്തുകയാണ്. മലയാള ഹാസ്യ ചിത്രങ്ങളുടെ പൊതുസ്വഭാവത്തെ തന്നെ പൊളിച്ചെഴുതി ജനഹൃദയങ്ങൾ ഏറ്റെടുത്ത സംവിധായകനായിരുന്നു സിദ്ദിഖ്.
എൽഡിഎഫ് സർക്കാരിന്റെ വികസന പ്രക്രിയയെ തുരങ്കം വെക്കുന്ന പ്രതിപക്ഷ രാഷ്ട്രീയത്തെ തുറന്നു കാട്ടുന്ന ഏറ്റവും ഫലപ്രദമായ തിരഞ്ഞെടുപ്പ് പ്രചാരണമാകും പുതുപ്പള്ളിയിലേത്. നാട്ടിൽ ഒരു വികസനവും നടത്താൻ സമ്മതിക്കില്ല എന്നതാണ് യുഡിഎഫ് നിലപാട്.
വിശ്വാസത്തിന്റെ പേരിൽ ബിജെപി വർഗീയത പ്രചരിപ്പിക്കുകയാണ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വാക്കുകൾ ജീർണമായ വർഗീയതയുടെ അങ്ങേ അറ്റമാണ്. വർഗീയവാദിയുടെ ഭ്രാന്താണ് സുരേന്ദ്രൻ പറയുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണ് നാളുകളായി പറയുന്നത്.
കേരളത്തിന്റെ വികസനപ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കിഫ്ബിയുടെയും കൺസോർഷ്യത്തിന്റെയും നിക്ഷേപത്തെപ്പോലും സംസ്ഥാന സർക്കാരിന്റെ കടത്തിന്റെ പരിധിയിൽപ്പെടുത്തി സംസ്ഥാന വികസനത്തെത്തന്നെ തടസ്സപ്പെടുത്തുകയെന്ന നയമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
സ്പീക്കർ എ എൻ ഷംസീർ മാപ്പുപറയുകയോ തിരുത്തി പറയുകയോ ചെയ്യേണ്ട കാര്യമില്ല. വിശ്വാസത്തിന്റെ പേരിൽ ആരും കുതിരകയറാൻ വരേണ്ടതില്ല. സിപിഐ എം മതവിശ്വാസങ്ങൾക്ക് എതിരല്ല. ഗണപതിവിവാദത്തിന്റെ പിന്നിലുള്ളത് തെരഞ്ഞെടുപ്പ് രാഷ്ട്രീയമാണ്. സ്പീക്കറുടെ പ്രസംഗം വ്യാഖ്യാനിച്ച് ഭിന്നതയുണ്ടാക്കാനാണ് ശ്രമം.
പാർടിയുടെ മുൻ ജനറൽ സെക്രട്ടറി സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ അമരസ്മരണകൾ ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു.
ബുധനാഴ്‌ചത്തെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാനവാർത്തയുടെ തലക്കെട്ട് മോദിക്ക് ‘ഇന്ത്യാ’പ്പേടി എന്നാണ്. ഇവിടെ പറയുന്ന ‘ഇന്ത്യ’, 26 പ്രതിപക്ഷ പാർടി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരിന്റെ ചുരുക്കമാണ്.
മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ല, ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകും. മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്.