Skip to main content

സെക്രട്ടറിയുടെ പേജ്


ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയതിൽ കുഴപ്പമില്ലെന്ന് കേരളത്തിലെ കൊൺഗ്രസ് ഘടകവും ലീഗും ഒരുപോലെ പറയുമ്പോൾ ഏറ്റവും കൂടുതൽ ആഹ്ലാദിക്കുന്നത് ആർഎസ്എസായിരിക്കും

23/02/2023

കോൺഗ്രസ്‌ - ലീഗ്‌ - വെൽഫെയർ പാർടി ത്രയത്തിന്റെ ഒത്താശയോടെയാണ്‌ ജമാഅത്തെ ഇസ്ലാമി – ആർഎസ്‌എസ്‌ ചർച്ച നടന്നതെന്ന സിപിഐ എം ആരോപണം ശരിവെക്കുന്നതാണ്‌ കോൺഗ്രസ്‌, ലീഗ്‌ നേതാക്കളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

കൂടുതൽ കാണുക

ആർഎസ്എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത് പരസ്പരം ശക്തിപകരാൻ ഇവരെ മറികടക്കാൻ മതനിരപേക്ഷതയാണ് ബദൽ

21/02/2023

വർഗീയ ശക്തികളായ ആർഎസ്‌എസും ജമാഅത്തെ ഇസ്ലാമിയും ചർച്ച നടത്തിയത്‌ പരസ്‌പരം ശക്തിപകരാനാണ്. രണ്ട്‌ വർഗീയ ശക്തികൾ തമ്മിൽ ചർച്ച നടത്തിയാലും ഏറ്റുമുട്ടിയാലും ആരും തോൽക്കുകയും ജയിക്കുകയുമില്ല, പരസ്‌പരം ശക്തി സംഭരിക്കുകയാണ്‌ ചെയ്യുക.

കൂടുതൽ കാണുക

വർഗീയ ചേരിതിരിവുണ്ടാക്കി അധികാരത്തിൽ വന്ന മോദി സർക്കാർ ഭരണം നിലനിർത്താൻ വർഗീയ അജൻഡയാണ് പ്രയോഗിക്കുന്നത് ആർഎസ്എസ് നിയന്ത്രിക്കുന്ന സർക്കാരിൽനിന്ന് മതനിരപേക്ഷ സമീപനം പ്രതീക്ഷിക്കരുത്

21/02/2023

കേന്ദ്രസർക്കാരിന്റെ അവഗണനയാണ്‌ സിപിഐ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ ജാഥ മുഖ്യമായും ചർച്ച ചെയ്യുന്നത്‌. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന നയമാണ് കേന്ദ്രത്തിന്റേത്‌. ഫെഡറൽ സംവിധാനത്തിന്‌ എതിരായ നിലപാടാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌.

കൂടുതൽ കാണുക

സർക്കാരും കേരളവും ഒരിഞ്ച് മുന്നോട്ടേക്ക് പോകാൻ പാടില്ല എന്നാണ് ബിജെപിയും കോൺഗ്രസും ആഗ്രഹിക്കുന്നത് ആ രാഷ്ട്രീയത്തിന് കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല

14/02/2023

എൽഡിഎഫ് സർക്കാരും കേരളവും ഒരിഞ്ച്‌ മുന്നോട്ടേക്ക്‌ പോകാൻ പാടില്ല എന്നാണ്‌ ബിജെപിക്കാരും കോൺഗ്രസുകാരും ആഗ്രഹിക്കുന്നത്. രാഷ്‌ട്രീയമായ കാരണങ്ങളാലാണ്‌ കേന്ദ്രത്തിൽനിന്ന്‌ കേരളത്തിന്‌ ലഭിക്കേണ്ട വിഹിതം നിഷേധിക്കപ്പെടുന്നത്‌. ആ രാഷ്‌ട്രീയത്തിന്‌ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ല.

കൂടുതൽ കാണുക

ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കും ഇന്ത്യ ജനാധിപത്യ രാഷ്ട്രമായി തുടരണമോ എന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്

14/02/2023

ദേശീയ രാഷ്‌ട്രീയം ​ഗുരുതരമായ സാഹചര്യത്തിലാണ്. വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ഇന്ത്യയെ അവർ ഹിന്ദുരാഷ്ട്രമാക്കി പ്രഖ്യാപിക്കും. ഇന്ത്യ ജനാധിപത്യ ഇന്ത്യയായി തുടരണോയെന്ന ചോദ്യത്തിന് ഉത്തരമാണ് 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പ്.

കൂടുതൽ കാണുക

കേന്ദ്ര സംസ്ഥാന ബജറ്റുകളിലൂടെ കണ്ണോടിച്ചാൽ കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധതയ്ക്ക് ശക്തമായ ബദൽ ഉയർത്തുന്ന, ജനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റാണ് കേരളത്തിന്റേതെന്ന് വ്യക്തമാകും

14/02/2023

ഈ മാസം ഒന്നിന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈമാസം മൂന്നിന്‌ നിയമസഭയിൽ സംസ്ഥാന ബജറ്റും അവതരിപ്പിച്ചു.

കൂടുതൽ കാണുക

ഇന്ധന വിലവർധനവിന് കാരണമാകുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ മാധ്യമങ്ങൾക്ക് യാതൊരു പരാതിയും ഇല്ല സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുന്നു

06/02/2023

ഇന്ധനവില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ മാധ്യമങ്ങൾക്ക്‌ ഏതൊരു പരാതിയും ഇല്ല. ഇന്ധനവില വർധനയ്ക്ക്‌ കാരണം കേന്ദ്രനയങ്ങളാണ്. സംസ്ഥാനത്തെ കേന്ദ്രം പ്രതിസന്ധിയിലാക്കുകയാണ്. ബജറ്റിനെതിരായി വിമര്‍ശനങ്ങളും ചര്‍ച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ വിഷയങ്ങളിൽ നിലപാട് സ്വീകരിക്കും.

കൂടുതൽ കാണുക

എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്

04/02/2023

എൽഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ബദല്‍ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതാണ്‌ സംസ്ഥാന ബജറ്റ്.

കൂടുതൽ കാണുക

ഏറെക്കാലം ദൈനംദിന രാഷ്ട്രീയത്തിൽനിന്ന്‌ മാറിനിന്ന രാഹുലിനെ നേതാവാക്കി ഉയർത്തുകയെന്ന പദ്ധതി ഭാരത്‌ ജോഡോ യാത്രയിലുടെ വിജയിച്ചെന്ന വിലയിരുത്തലാണ്‌ പൊതുവെയുള്ളത്‌. എന്നാൽ, രാഹുലിന്റെ ഈ റീ ബ്രാൻഡിങ് കോൺഗ്രസിനകത്ത്‌ ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ കാണാതിരുന്നുകൂടാ

04/02/2023

കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ രാഹുൽ ഗാന്ധി നയിച്ച ഭാരത്‌ ജോഡോ യാത്ര ജനുവരി 30ന്‌ ശ്രീനഗറിൽ സമാപിച്ചു. സെപ്‌തംബർ ഏഴിന്‌ കന്യകുമാരിയിൽനിന്ന്‌ ആരംഭിച്ച യാത്രയാണ്‌ മൂവായിരത്തിലധികം കിലോമീറ്റർ താണ്ടി കശ്‌മീരിൽ സമാപിച്ചത്‌.

കൂടുതൽ കാണുക