രാജ്യത്തെ വർഗീയമായി ഭിന്നിപ്പിച്ച് ഹിന്ദുത്വരാഷ്ട്ര നിർമാണം നടത്തുന്നതിനുള്ള ആർഎസ്എസിന്റെ മൂന്നാമത്തെ പടിയാണ് ഏക സിവിൽ കോഡ്. ബാബറി മസ്ജിദ് തകർത്തതും കശ്മീർ വിഭജിച്ചതുമായിരുന്നു ആദ്യ പടികൾ. ഏക സിവിൽ കോഡിനെ ബിജെപി രാഷ്ട്രീയ ലക്ഷ്യത്തോടെ ഉപയോഗിക്കുകയാണ്.
