Skip to main content

സെക്രട്ടറിയുടെ പേജ്


തിരുവനന്തപുരം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി

23/05/2023

തിരുവനന്തപുരം കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവ്വീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട ഫയർമാൻ രഞ്ജിത്തിന് ആദരാഞ്ജലി. തീയണക്കുന്നതിനിടെ കെട്ടിടത്തിന്റെ ചുമര് ഇടിഞ്ഞുവീണ് രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചാക്ക ഫയർ സ്റ്റേഷനിലെ ഫയർമാനാണ് രഞ്ജിത്ത്.

കൂടുതൽ കാണുക

ജനങ്ങൾ സ്നേഹിച്ച, ജനങ്ങളെ സ്നേഹിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരി നായനാരുടെ ഓർമകൾക്ക് മുന്നിൽ സ്മരണാഞ്ജലി

19/05/2023

ജനലക്ഷങ്ങളുടെ ഹൃദയത്തിൽ സ്ഥാനമുള്ള മഹാനായ കമ്യൂണിസ്റ്റ് വിപ്ലവകാരിയും ജനനേതാവുമായ ഇ കെ നായനാരുടെ സ്മരണ ദിനമാണിന്ന്. 19 വർഷംമുമ്പ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. പക്ഷേ, ഇന്നും അദ്ദേഹം ജനങ്ങളുടെ മനസ്സിൽ ജീവിക്കുന്നു.

കൂടുതൽ കാണുക

തീവ്രഹിന്ദുത്വത്തെ മൃദുഹിന്ദുത്വംകൊണ്ട്‌ തോൽപ്പിക്കാനാകില്ല. ഉറച്ച മതനിരപേക്ഷ അടിത്തറയിൽനിന്നു കൊണ്ടു മാത്രമേ അതിനെ നേരിടാനാകൂ

18/05/2023

കർണാടകത്തിൽ ഈ മാസം 10ന്‌ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടു. 150 സീറ്റ്‌ നേടുമെന്ന്‌ പറഞ്ഞ്‌ (അമിത്‌ ഷാ) പ്രചാരണം ആരംഭിച്ച ബിജെപിക്ക്‌ 66 സീറ്റുകൊണ്ടു തൃപ്‌തിപ്പെടേണ്ടിവന്നു.

കൂടുതൽ കാണുക

സവർക്കറിന്‌ സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല. സമരത്തിന്റെ ആദ്യഘട്ടത്തിൽ ഒളിച്ചോടി, മാപ്പെഴുതി, സ്വാതന്ത്ര്യസമരത്തിന്റെ നേർ വിപരീതദിശയിൽ ആശയം ഉൽപ്പാദിക്കുകയായിരുന്നു അദ്ദേഹം

17/05/2023

മഹാത്മാഗാന്ധിയേക്കാൾ പ്രമുഖനായ സ്വാതന്ത്ര്യസമരസേനാനി സവർക്കറാണെന്ന്‌ വരുത്താനാണ്‌ ആർഎസ്‌എസ്‌ ചരിത്രകാരന്മാർ ശ്രമിക്കുന്നത്. സവർക്കറിന്‌ സ്വാതന്ത്ര്യസമര പോരാട്ടവുമായി ഒരു ബന്ധവുമില്ല.

കൂടുതൽ കാണുക

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്

17/05/2023

സംസ്ഥാനത്തിന്റെ വികസനം തടയുകയെന്ന ഏക അജൻഡയേ പ്രതിപക്ഷത്തിനുള്ളൂ. അതിനാലാണ് സർക്കാർ നടപ്പാക്കുന്ന എല്ലാ വികസന പദ്ധതികളെയും അവർ എതിർക്കുന്നത്. പ്രതിപക്ഷത്തിന് ഒരു വിഭാഗം മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. സർക്കാരിനെ പാരവയ്‌ക്കാൻ അസംബന്ധമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്.

കൂടുതൽ കാണുക

ക്ഷേമ പദ്ധതികളിൽനിന്ന്‌ പിറകോട്ടുപോയല്ല, എല്ലാ ക്ഷേമപെൻഷനുകളും അർഹരുടെ കൈയിലെത്തിച്ചുകൊണ്ടു തന്നെയാണ് കേരളം മുന്നോട്ടു പോകുന്നത്

17/05/2023

കേരളത്തിലെ പ്രതിപക്ഷവും മാധ്യമങ്ങളും ഒന്നിച്ചായിരുന്നു സർക്കാരിനെതിരായ പ്രചാരവേല. സാമ്പത്തികഘടന തകർന്ന്‌ കേരളം ഒന്നുമല്ലാതാകാൻ പോകുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, കേരളത്തിന്‌ കൃത്യമായ കണക്കുകളുണ്ടായിരുന്നു. കൃത്യമായ സാമ്പത്തിക അച്ചടക്കം എൽഡിഎഫ്‌ സർക്കാർ നടപ്പാക്കി.

കൂടുതൽ കാണുക

ഡോ. വന്ദന ദാസ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഡോ. വന്ദന ദാസിന്റെ വിയോഗത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു

17/05/2023

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കിടയിൽ ഡോക്ടർ കൊലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണ്. മയക്കുമരുന്ന് കേസിൽ സസ്പെൻഷനിൽ കഴിയുന്ന അദ്ധ്യാപകനായ വ്യക്തിയുടെ അക്രമത്തെ തുടർന്നാണ് താലൂക്ക് ഹോസ്പിറ്റൽ ഹൗസ് സർജനായി പ്രവർത്തിച്ചുവരുന്ന ഡോ. വന്ദന ദാസ് കൊല ചെയ്യപ്പെട്ടിരിക്കുന്നത്. ഡോ.

കൂടുതൽ കാണുക

ഫാസിസത്തെ തടയാൻ ബിജെപിയെ രാഷ്ട്രീയ അധികാരത്തില്‍ നിന്ന് പിഴുതു മാറ്റണം

17/05/2023

മണിപ്പൂരിൽ നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. കേരളം ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലും കലാപമുണ്ടാക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.

കൂടുതൽ കാണുക

എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ല. ശുദ്ധ അസംബന്ധമാണ്‌ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നത്.

08/05/2023

എഐ ക്യാമറ വിവാദത്തിൽ കഴമ്പില്ല. ശുദ്ധ അസംബന്ധമാണ്‌ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവുംകൂടി പറയുന്നത്. 100 കോടിയുടെ അഴിമതിയെന്നാണ്‌ വി ഡി സതീശൻ പറയുന്നത്‌. 132 കോടിയെന്ന്‌ രമേശ്‌ ചെന്നിത്തല പറയുന്നു. ആദ്യം കോടികളുടെ കാര്യത്തിൽ പ്രതിപക്ഷ നേതൃത്വം ഒരു തീരുമാനത്തിലെത്തണം.

കൂടുതൽ കാണുക

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം

05/05/2023

അടിച്ചമർത്തപ്പെട്ട മനുഷ്യൻ അവരുടെ മോചനസ്വപ്നങ്ങൾക്ക് സ്വന്തം ചോരകൊണ്ട് ചരിത്രമെഴുതിയ ദിനത്തിന്റെ സ്മരണയാണ്‌ മെയ്‌ദിനം. ലോകമെങ്ങുമുള്ള അധ്വാനിക്കുകയും ഭാരം ചുമക്കുകയും കഷ്‌ട‌‌‌പ്പെടുകയും ചെയ്യുന്നവരുടെ ദിനമാണിത്.

കൂടുതൽ കാണുക

കേരളത്തോടുള്ള കേന്ദ്രത്തിന്റെ കടുത്ത അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം

28/04/2023

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ട്‌ ദിവസത്തെ കേരള സന്ദർശനത്തെ ഭൂരിപക്ഷം മാധ്യമങ്ങളും അവതരിപ്പിച്ചത്‌ ബിജെപി കേരളം പിടിക്കാൻ പോകുന്നുവെന്ന മട്ടിലായിരുന്നു. ‘കേരളവും മാറും’ എന്ന മോദിയുടെ പ്രസംഗം കൂടിയായപ്പോൾ പല മാധ്യമങ്ങൾക്കും പിടിവിട്ടമാതിരിയായി.

കൂടുതൽ കാണുക