
സിപിഐ എം പോളിറ്റ് ബ്യുറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
28/04/2022എൽഐസിയുടെ പ്രാഥമിക ഓഹരിവിൽപനയ്ക്ക് കേന്ദ്രസർക്കാർ തുടക്കംകുറിക്കുന്ന രീതി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. 29 കോടിയോളം പോളിസിഉടമകൾ കയ്യാളുന്ന അമൂല്യമായ ആസ്തിയുള്ള എൽഐസിയുടെ പൊതുഉടമസ്ഥത സ്വഭാവം തകർത്ത് കൈമാറാനാണ് സർക്കാർ ശ്രമം. ഇൻഷ്വറൻസ് ലോകത്ത് എൽഐസിക്ക് സവിശേഷമായ സ്ഥാനമാണ്.