Skip to main content

വാർത്താക്കുറിപ്പുകൾ


ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു

06/07/2025

ഗാസ ഐക്യദാർഢ്യത്തിന്റെ ഭാഗമായി ശനിയാഴ്‌ച മുതൽ ആരംഭിച്ച ആഗോള ഡിജിറ്റൽ പ്രതിഷേധത്തിൽ പങ്കാളികളാകാൻ അഭ്യർഥിക്കുന്നു. ഒരാഴ്‌ചക്കാലം രാത്രി ഒമ്പത്‌ മുതൽ ഒമ്പതര വരെ മൊബൈൽ ഫോൺ സ്വിച്ച്‌ഓഫ്‌ ചെയ്‌താണ്‌ പ്രതിഷേധം സംഘടിപ്പിക്കുന്നത്‌.

കേരളത്തിലെ ശക്തമായ ആരോഗ്യമേഖലയെ കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും

05/07/2025

കേരളത്തിലെ ശക്തമായ ആരോഗ്യമേഖലയെ കോർപറേറ്റുകൾക്കുവേണ്ടി ദുർബലപ്പെടുത്തുന്ന സമീപനമാണ്‌ പ്രതിപക്ഷത്തിനും ചില മാധ്യമങ്ങൾക്കും. ആരോഗ്യമേഖലയ്‌ക്കെതിരായ തെറ്റായ പ്രചാരണം വലിയ ജനദ്രോഹമാണ്‌. കനുഗോലു തയ്യാറാക്കിയ തന്ത്രത്തിൽ മാധ്യമങ്ങൾ കുടുങ്ങരുത്‌.

തൊഴിലാളികളുടെ താൽപര്യം സംരക്ഷിക്കാൻ തൊഴിൽബന്ധിത ആനുകൂല്യപദ്ധതി ഉടൻ പിൻവലിക്കണം

03/07/2025

കേന്ദ്രമന്ത്രിസഭ അംഗീകരിച്ച തൊഴിൽബന്ധിത ആനുകൂല്യപദ്ധതി പൊതുഫണ്ട്‌ വൻകിട കോർപറേറ്റുകൾക്ക്‌ സംഭാവന ചെയ്യാൻ ലക്ഷ്യമിട്ടാണ്. തൊഴിലാളികളുടെ ചെലവിൽ കോർപറേറ്റുകളെ പരിപോഷിപ്പിക്കാൻ ബിജെപി സർക്കാർ നടത്തുന്ന മറ്റൊരു ശ്രമമാണിത്‌. ശിങ്കിടി മുതലാളിത്തത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു

28/06/2025

ഭരണഘടനയുടെ ആമുഖത്തിൽ നിന്നും 'സോഷ്യലിസം' , 'മതേതരം' എന്നീ വാക്കുകൾ എടുത്ത് മാറ്റണമെന്ന ആർഎസ്എസ് ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തെ ശക്തമായി അപലപിക്കുന്നു.

പത്ത് കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര അഖിലേന്ത്യാ മേഖലാ ഫെഡറേഷനുകളും അസോസിയേഷനുകളും ഉൾപ്പെടുന്ന ട്രേഡ് യൂണിയനുകളുടെ സംയുക്ത പ്ലാറ്റ്‌ഫോം ആഹ്വാനം ചെയ്ത രാജ്യവ്യാപക പൊതു പണിമുടക്കിന് അഞ്ച് ഇടതുപക്ഷ പാർടികൾ പൂർണ്ണ പിന്തുണ നൽകുന്നു

24/06/2025

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർടി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നിവ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന.

___________________________

ഇറാനിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തെ അഞ്ച് ഇടതുപക്ഷ പാർടികൾ ശക്തമായി അപലപിക്കുന്നു

22/06/2025

കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ് ലിബറേഷൻ), റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർടി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർടികൾ സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്താവന

യുഎസ് നീക്കം പശ്ചിമേഷ്യയെ യുദ്ധത്തിലേക്ക് തള്ളിവിടും

19/06/2025

ഇറാനു നേരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ ആക്രമണോത്സുകമായ പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നു. ഇത്തരം പ്രസ്താവനകൾ പശ്ചിമേഷ്യൻ മേഖലയിൽ സംഘർഷം വർധിക്കുന്നതിനും മേഖലയെ മുഴുവൻ യുദ്ധത്തിലേക്കും അസ്ഥിരതയിലേക്കും തള്ളിവിടുന്നതിനും കാരണമാകും.

ഇറാനെ ഭീഷണിപ്പെടുത്തുന്നതിൽ നിന്ന് അമേരിക്കയും ജി7നും പിന്മാറണം

19/06/2025

ഇറാൻ ഉപാധിയില്ലാതെ കീഴടങ്ങണമെന്നും ഇറാനിലെ നേതാക്കളെ വധിക്കുമെന്നുമുള്ള ട്രംപിന്റെ തുറന്ന ഭീഷണി അങ്ങേയറ്റം അപലപനീയമാണ്‌. ഇസ്രയേലിനൊപ്പം ചേർന്ന്‌ ഇറാനെ ആക്രമിക്കാൻ അമേരിക്ക ഒരുക്കമാണെന്നതിന്‌ തെളിവാണ്‌ പശ്‌ചിമേഷ്യയിലേക്ക്‌ കൂടുതലായി എത്തുന്ന യുഎസ്‌ പടക്കപ്പലുകൾ.

അഹമ്മദാബാദ്‌ വിമാനദുരന്തം; ഇരട്ടഅന്വേഷണം ലക്ഷ്യങ്ങൾ അട്ടിമറിക്കരുത്‌

19/06/2025

അഹമ്മദാബാദിൽ ഉണ്ടായ എയർഇന്ത്യ വിമാന ദുരന്തത്തെക്കുറിച്ച്‌ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഉദ്യോഗസ്ഥരുടെ ഉന്നതതലസമിതി അന്വേഷണം അന്താരാഷ്‌ട്ര സിവിൽ വ്യോമയാന സമിതി(ഐസിഎഒ)യുടെ മാനദണ്ഡങ്ങൾ പ്രകാരമുള്ള വിദഗ്‌ധസമിതി അന്വേഷണത്തിന്റെ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്നതാകരുത്.

അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനദുരന്തത്തെക്കുറിച്ച്‌ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം

13/06/2025

അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാനദുരന്തത്തെക്കുറിച്ച്‌ സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്‌ ഒഴിവാക്കാൻ സുരക്ഷ സംവിധാനം ശക്തിപ്പെടുത്തണം. 300ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

‘ഓപ്പറേഷൻ കഗർ’ എന്ന പേരിൽ ഛത്തിസ്‌ഗഢിൽ നടത്തിവരുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ ആവശ്യപ്പെട്ടു

09/06/2025

‘ഓപ്പറേഷൻ കഗർ’ എന്ന പേരിൽ ഛത്തിസ്‌ഗഢിൽ നടത്തിവരുന്ന നിയമവിരുദ്ധ കൊലപാതകങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന്‌ സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്‌ ആവശ്യപ്പെട്ടു. സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി, സിപിഐ ജനറൽ സെക്രട്ടറി സ.

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം കശ്‌മീർ സന്ദർശിക്കും

09/06/2025

പഹൽഗാം ഭീകരാക്രമണത്തിന്റെയും തുടർന്നുണ്ടായ ഇന്ത്യാ–പാക്‌ സംഘർഷത്തിന്റെയും പശ്‌ചാത്തലത്തിൽ പാർടി ജനറൽ സെക്രട്ടറി സ. എം എ ബേബിയുടെ നേതൃത്വത്തിൽ സിപിഐ എം പ്രതിനിധി സംഘം ചൊവ്വ, ബുധൻ (ജൂൺ 10 - 11) ദിവസങ്ങളിലായി കശ്‌മീർ സന്ദർശിക്കും. പൊളിറ്റ്‌ബ്യൂറോ അംഗം സ. അമ്രാ റാം, ലോക്‌സഭാ നേതാവ്‌ സ.