കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ് ശ്രമം.
കനുഗോലു തിയറിക്കനുസരിച്ച് കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന് അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ് ശ്രമം.
ദേശാഭിമാനി കോഴിക്കോട്ട് നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ് ഉൾപ്പെടുന്ന ഓഫീസ് സമുച്ചയത്തിന് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ് എഡിറ്റർ സ. പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ.
സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം പൂർത്തിയാവുകയാണ്. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ് കോളേജിൽ കെഎസ്യു, യൂത്ത് കോൺഗ്രസ് ക്രിമിനലുകളാൽ കൊലചെയ്യപ്പെടുമ്പോൾ പ്രിയ സഖാവിന് വെറും 21 വയസ്സാണ് പ്രായം.
കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. സമരം ചെയ്ത ശേഷം നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല.
നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണം. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്ണായകമായ കാല്വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്ണറാണ്.
ബിൽക്കിസ് ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു.
നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത. ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ല. ഇടുക്കി കർഷകമാർച്ച് വിജയമാകുമെന്ന് കണ്ടപ്പോഴാണ് ഗവർണ്ണർ ഇടുക്കി യാത്ര തീരുമാനിച്ചത്, ഇടുക്കിയിൽ കർഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകും.
കേന്ദ്രസർക്കാരിന്റെ സ്ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ബിജെപി ഐടിസെൽ നേതാക്കളാണ്.
രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ചത് കേന്ദ്ര ഏജൻസികളാണ്. അവയുടെ തലവനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
ഐഎസ്ആർഒയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1 ലക്ഷ്യത്തിലെത്തിയ ആഹ്ലാദകരമായ നിമിഷമാണിത്. സൂര്യനെപ്പറ്റിയുള്ള സമ്പൂർണ പഠനം ലക്ഷ്യമാക്കിയുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നത്.
മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്.
ഏറെ പ്രതീക്ഷയോടെ പുതിയൊരു വർഷം കൂടി കടന്നുവരുയാണ്. സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതി അശാന്തി വിതച്ചൊരു വർഷമാണ് കടന്നുപോകുന്നത്. സമാധാനപൂർണമായ പുതിയൊരു വർഷം കടന്നുവരുമെന്ന് നമുക്കാശിക്കാം.