മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു.

മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും മന്ത്രിയും ഗവർണറുമായ വക്കം പുരുഷോത്തമന് ആദരാഞ്ജലികൾ. വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം ദേശീയതലത്തിൽ തന്നെ പിന്നീട് ഉയർന്നു.
ബുധനാഴ്‌ചത്തെ ദേശാഭിമാനി ദിനപത്രത്തിലെ പ്രധാനവാർത്തയുടെ തലക്കെട്ട് മോദിക്ക് ‘ഇന്ത്യാ’പ്പേടി എന്നാണ്. ഇവിടെ പറയുന്ന ‘ഇന്ത്യ’, 26 പ്രതിപക്ഷ പാർടി ചേർന്നുണ്ടാക്കിയ കൂട്ടുകെട്ടിന്റെ പേരിന്റെ ചുരുക്കമാണ്.
മണിപ്പൂരിലെ കൊലപാതകങ്ങളും കലാപങ്ങളും ഒറ്റപ്പെട്ട സംഭവമല്ല, ഗുജറാത്ത് വംശഹത്യയുടെ തുടര്‍ച്ചയാണ് മണിപ്പൂരില്‍ നടക്കുന്നത്. മണിപ്പൂരിലെ അപമാനകരമായ കാര്യങ്ങള്‍ കാണുമ്പോള്‍ ഇന്ത്യ ജനാധിപത്യ രാജ്യമെന്ന് എങ്ങനെ പറയാനാകും. മണിപ്പൂരില്‍ വര്‍ഗീയ കലാപം വംശഹത്യയായി മാറുകയാണ്.
മണിപ്പൂർ കലാപത്തിനു പിന്നിൽ ആർഎസ്‌എസ് ഗൂഢാലോചനയാണ്. ജനങ്ങളെ ചിന്ന ഭിന്നമാക്കി രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയെന്ന ഗൂഢതന്ത്രമാണ് നടപ്പാക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള മണിപ്പുർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും വില കൊടുത്ത് വാങ്ങിയ ദുരന്തമാണ്. പ്രധാനമന്ത്രി മിണ്ടുന്നില്ല.
ട്രാൻസ്ജെൻഡർ സമൂഹത്തിലെ എല്ലാവർക്കും താമസിക്കാനുള്ള ഇടം ഉറപ്പാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് മൂന്നുവർഷത്തിനകം ട്രാൻസ്ജെൻഡറുകൾക്ക് സുരക്ഷിതവും അടച്ചുറപ്പുള്ളതുമായ വീട് ഉറപ്പാക്കും.
ഇന്ത്യൻ രാഷ്ട്രീയം അതിവേഗം പൊതുതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. 17നും 18നുമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർടികളുടെ യോഗം ബംഗളൂരുവിൽ ചേരുകയുണ്ടായി. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർടികളുടെ ആദ്യയോഗം ചേർന്നത്.
ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം സഖാവ് അമ്പാടിയെ ആർഎസ്‌എസ് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. സംസ്ഥാന വ്യാപകമായി തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ആർഎസ്‌എസ് നടത്തുകയാണ്. ഇതിനെതിരെ ജനവികാരം ഉയർന്നുവരണം.
മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും.
ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. അതുകൊണ്ടു തന്നെ സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും.
ഏക സിവിൽ കോഡ് വിഷയം കേരളത്തിൽ ഇന്ന് സജീവ ചർച്ചാ വിഷയമാണല്ലോ. സിപിഐ എം 15ന് കോഴിക്കോട്ട് ഈ വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കാൻ തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. ഏക സിവിൽ കോഡ് തെരഞ്ഞെടുപ്പിനുമുമ്പ് ധൃതിപിടിച്ച് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതിനെ ശക്തിയുക്തം എതിർക്കാനാണ് സിപിഐ എം തീരുമാനം.