ആധുനിക കേരളത്തിന്റെ ശിൽപ്പിയായ സ. ഇഎംഎസ് വിടവാങ്ങിയിട്ട് 24 വർഷം തികയുന്നു. നവകേരളം എന്നത് ആശയതലത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് എത്തിക്കുന്നതിനുള്ള ഭരണനടപടികൾ എൽഡിഎഫ് സർക്കാർ സ്വീകരിച്ചുവരുന്ന ഘട്ടമാണിത്. അതുകൊണ്ടുതന്നെ ഇഎംഎസ് സ്മരണ പുതുക്കുന്നതിന് സവിശേഷ പ്രാധാന്യമുണ്ട്.