രാഷ്ട്രീയ സാമൂഹ്യ രചനകളുടെ തെളിമയും ദൃഢതയുമുള്ള തൂലികയാണ് സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടപ്പെടുന്നത്. അധ്യാപകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നിരന്തരം രാഷ്ട്രീയം സംസാരിക്കുന്നതായിരുന്നു.

രാഷ്ട്രീയ സാമൂഹ്യ രചനകളുടെ തെളിമയും ദൃഢതയുമുള്ള തൂലികയാണ് സി ആർ ഓമനക്കുട്ടന്റെ വിയോഗത്തോടെ മലയാളത്തിന് നഷ്ടപ്പെടുന്നത്. അധ്യാപകനെന്ന നിലയിൽ പേരെടുത്ത അദ്ദേഹത്തിന്റെ ധൈഷണിക ജീവിതം നിരന്തരം രാഷ്ട്രീയം സംസാരിക്കുന്നതായിരുന്നു.
ഐതിഹാസികമായ മട്ടാഞ്ചേരി തൊഴിലാളി സമരത്തിന്റെ എഴുപതാം വാർഷികാചരണം ഉദ്ഘാടനം ചെയ്തു. പ്രാകൃതവും തൊഴിലാളി വിരുദ്ധവുമായ ചാപ്പ കുത്തിനെതിരെയും കങ്കാണിപ്പണിക്കെതിരെയും മട്ടാഞ്ചേരിയിലെ തൊഴിലാളികൾ ധീരമായി സമരം ചെയ്യുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്ത ചരിത്രസംഭവമായിരുന്നു മട്ടാഞ്ചേരി.
ഭരണഘടനാപരമായി ചർച്ചചെയ്ത് തീരുമാനിച്ച രാജ്യത്തിന്റെ പേര് മാറ്റാൻ ആർക്കാണ് അവകാശം.
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 25 വർഷം പൂർത്തിയാകുകയാണ്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് അദ്ദേഹം വഹിച്ചിരുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം ഇന്ത്യയിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കാൻ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാൽ, ജി 20 ഉച്ചകോടിക്ക് മുന്നോടിയായി രാജ്യത്തെ പ്രധാന വാർത്താ ഏജൻസിയായ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് (പിടിഐ) അഭിമുഖം നൽകാൻ മോദി തയ്യാറായി.
ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ രാജ്യത്തിന് ബാധ്യതയാകുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കോര്‍പ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കുള്ള ആഹ്വാനമാണ്.
സിപിഐ എം സംസ്ഥാന കമ്മറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമുന്നത നേതാവും പാര്‍ടി പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്ന ഇ. ബാലാനന്ദന്റെ സഹധര്‍മ്മിണിയുമായ സരോജിനി ബാലാനന്ദന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.
സരോജിനി ബാലാനന്ദന് അന്ത്യാഭിവാദ്യങ്ങൾ. പാർട്ടി മുൻ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന സഖാവ് പുരോഗമന വനിതാ പ്രസ്ഥാനത്തിന്റെ സമര നേതൃത്വമായി മാറുകയായിരുന്നു. വനിതാ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സഖാവ് സ്ത്രീ ചൂഷണങ്ങൾക്കെതിരെ അവിരാമം പോരാടിയിരുന്നു.
വയനാട് മാനന്തവാടി കണ്ണോത്തുമലയ്‌ക്ക് സമീപം തോട്ടം തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് സ്‌ത്രീകൾ മരിച്ച ദാരുണ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.
ഓണക്കാലത്തും കേരളം തെരഞ്ഞെടുപ്പ് ചർച്ചയിലാണ്. പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പാണ് ഇതിനു കാരണം. ഓണാഘോഷവും മണർകാട് എട്ട് നോമ്പ് പെരുന്നാളും അയ്യൻകാളി ജയന്തിയും ശ്രീനാരായണഗുരു ജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒന്നും പരിഗണിക്കാതെയാണ് കമീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
കേരളത്തിൽ രാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയും.
കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് ആർഎസ്‌എസ് ശ്രമിക്കുന്നത്. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്.