ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് 'കേരളീയം'.

ഒരു ജനതയുടെ അവിസ്മരണീയ മുന്നേറ്റത്തെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ചരിത്ര സന്ദർഭമാണ് 'കേരളീയം'.
കേരളത്തിന്റെ 68-ാം ജന്മദിനമായ ബുധനാഴ്ച കേരളീയം പരിപാടിക്ക് തലസ്ഥാന നഗരിയിൽ തുടക്കമായി. കേരളം എന്താണെന്ന് ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷപരിപാടികളുടെ ലക്ഷ്യം. തിരുവനന്തപുരത്തെ കിഴക്കേകോട്ട മുതൽ കവടിയാർവരെയുള്ള പ്രദേശങ്ങളിലാണ് വിവിധ പരിപാടികൾ നടക്കുന്നത്.
കളമശേരി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിയടക്കമുള്ള നേതാക്കൾ നടത്തിയ പ്രസ്താവനകൾ അങ്ങേയറ്റം അപലപനീയമാണ്. ഇത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള സംഘപരിവാർ അജണ്ടകളുടെ ഭാഗമായിരുന്നു. കേരളം ഈ ദുഷ്ടലാക്കിനെ ഒറ്റക്കെട്ടായി എതിർത്തു.
എൻസിഇആർടി പാഠപുസ്‌തകങ്ങളിൽ നിന്ന് ‘ഇന്ത്യ യെ’ വെട്ടി ‘ഭാരത്’ എന്നാക്കുന്നത് ഹിന്ദുത്വവൽക്കരണത്തിലേയ്‌ക്കും വർഗീയതിയിലേയ്‌ക്കും ഫാസിസത്തിലേയ്‌ക്കുമുള്ള യാത്രയുടെ വിദ്യഭ്യാസരംഗത്തെ പ്രയോഗമാണ്. ആർഎസ്‌എസിന്റെ തിട്ടൂരം കൊണ്ട് മാറുന്നതല്ല ഇന്ത്യ എന്ന ഭരണഘടനാപരമായ പേര്.
ദിവസങ്ങളായി കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വലതുപക്ഷ രാഷ്ട്രീയക്കാരും നടത്തുന്ന വിഷലിപ്തമായ പ്രചാരണമാണ് ‘ഇന്ത്യ’ കൂട്ടായ്‌മയെ സിപിഐ എം തകർക്കാനാണ് ശ്രമിക്കുന്നത് എന്ന്. ‘ഇന്ത്യ’ കൂട്ടായ്‌മയെ തകർക്കാൻ ബിജെപിയിൽനിന്ന് സിപിഐ എം അച്ചാരം വാങ്ങിയെന്ന ആരോപണംപോലും പ്രതിപക്ഷ നേതാവ് ഉന്നയിക്കുകയുണ്ടായി.
ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയേഴ് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്.
മോദി സർക്കാരിന് ഇന്ത്യ എന്ന പേരിനെ പേടിയാണ്. ഇന്ത്യ മുന്നണിയോടുള്ള പേടി കാരണമാണ് രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം നടക്കുന്നത്. മോദി സർക്കാർ ചരിത്രത്തെ മാറ്റാനാണ് ശ്രമിക്കുന്നത്. സവർക്കറുടെ നിലപാടാണ് കേന്ദ്രസർക്കാരിന്.
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു.
കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും. ബിജെപി സർക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡി എഫ് സർക്കാർ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറും.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.
നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികളോടുമൊപ്പം ആരോഗ്യവും സന്തോഷവും നേരുന്നു. പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്.
എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കിയ വിഴിഞ്ഞം പദ്ധതി സ്വന്തം അക്കൗണ്ടിലാക്കാനാണ് യുഡിഎഫ് ശ്രമം. പദ്ധതിക്ക് തുടക്കംകുറിച്ചതും പൂർത്തീകരിച്ചതും എൽഡിഎഫ് സർക്കാരാണ്. യുഡിഎഫ് ഭരണകാലത്ത് കോർപറേറ്റ് കച്ചവടത്തിനാണ് ശ്രമിച്ചത്.