ഇന്ത്യൻ രാഷ്ട്രീയം അതിവേഗം പൊതുതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. 17നും 18നുമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർടികളുടെ യോഗം ബംഗളൂരുവിൽ ചേരുകയുണ്ടായി. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർടികളുടെ ആദ്യയോഗം ചേർന്നത്.
ഇന്ത്യൻ രാഷ്ട്രീയം അതിവേഗം പൊതുതെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് നീങ്ങുകയാണ്. 17നും 18നുമായി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാർടികളുടെ യോഗം ബംഗളൂരുവിൽ ചേരുകയുണ്ടായി. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർടികളുടെ ആദ്യയോഗം ചേർന്നത്.
മണിപ്പൂർ കലാപം ചർച്ച ചെയ്യണമെന്നും വിഷയത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സിപിഐ എം എംപിമാർ രാജ്യസഭയിലും ലോക്സഭയിലും നോട്ടീസ് നൽകി.
ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റി അംഗം സഖാവ് അമ്പാടിയെ ആർഎസ്‌എസ് ക്വട്ടേഷൻ സംഘം കൊലപ്പെടുത്തിയത് ആസൂത്രിതമായാണ്. സംസ്ഥാന വ്യാപകമായി തങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിൽ ഇത്തരം കൊലപാതകങ്ങൾ ആർഎസ്‌എസ് നടത്തുകയാണ്. ഇതിനെതിരെ ജനവികാരം ഉയർന്നുവരണം.
മറ്റൊരു സഖാവിന്റെ ജീവൻ കൂടി ആർഎസ്എസ് കൊലയാളി സംഘത്തിന്റെ ഒത്താശയോടെ നഷ്ടപ്പെട്ടിരിക്കുകയാണ്.
ഉമ്മൻചാണ്ടി വിടവാങ്ങുകയാണ്. മുൻ കേരള മുഖ്യമന്ത്രിയും തലമുതിർന്ന കോൺഗ്രസ് നേതാവും ദീർഘകാലം പുതുപ്പള്ളിയുടെ ജനപ്രതിനിധിയുമായ അദ്ദേഹം വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് കേരള രാഷ്ട്രീയത്തിലേക്ക് കടന്നു വരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമുള്ള ആർഎസ്എസിന്റെയും ബിജെപിയുടെയും ഗൂഢപദ്ധതിയാണ് ഏക സിവിൽകോഡിന് പിന്നിൽ. വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള ജീവൽപ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ശ്രമം.
ഏക സിവിൽ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം രാഷ്ട്രീയലക്ഷ്യംമാത്രം മുൻനിർത്തിയാണ്. ഏതെങ്കിലും വിഭാഗം ജനങ്ങളുടെ ‘അവശതയും' അവർ നേരിടുന്ന ‘അവഗണനയും' പരിഹരിക്കലല്ല ലക്ഷ്യം. സ്ത്രീകൾ നേരിടുന്ന ‘വിവേചനം' അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യവുമല്ല ഈ പ്രഖ്യാപനത്തിനു പിന്നിൽ.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു വ്യക്തിപ്രഭാവവികസന പ്രചാരണ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ആഫ്രിക്കയിൽ നിന്ന് ഇരുപത് ചീറ്റപ്പുലികളെ എത്തിച്ചത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തിലാണ് അതുകൊണ്ട് ഇവയെ ഇന്ത്യയിൽ കൊണ്ടു വന്നത്.
ആഗോളവൽക്കരണ നയങ്ങളുടെ ഭാഗമായി ശക്തിപ്രാപിച്ച തൊഴിൽ ചൂഷണങ്ങൾക്കെതിരായ പ്രതിഷേധം മറികടക്കാൻ വലതുപക്ഷ സർക്കാരുകൾ വർഗീയതയുടെയും വിഭജനത്തിന്റെയും രീതി പ്രയോഗിക്കുകയാണ്. ലോകത്താകമാനം ഈ പ്രവണത ശക്തമാണ്.
കേരളത്തിന്റെ നേട്ടങ്ങളെ തകർക്കാനാണ് ഡൽഹിയിലിരിക്കുന്ന ചിലരുടെ ശ്രമം. ബിജെപി എന്നാൽ സംസ്‌കാരശൂന്യരുടെ കൂട്ടമാണ്. ആ സാംസ്‌കാരശൂന്യത അവർ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലും അടിച്ചേൽപ്പിക്കുകയാണ്. മുഗൾഭരണവും സ്വാതന്ത്ര്യ സമരവും അടക്കം പാഠപുസ്‌തങ്ങളിൽനിന്ന് ഒഴിവാക്കുന്നത് ഇതിന്റെ ഭാഗമാണ്.
രാജ്യത്തെ വർഗീയവൽക്കരിക്കാനുള്ള ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ് ഏക സിവിൽ കോഡ്. ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമം മാത്രമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏക സിവിൽ കോഡിലൂടെ 2024ലെ തെരഞ്ഞെടുപ്പാണ് ബിജെപി ലക്ഷ്യമിടുന്നത്. സമത്വവും തുല്യതയുമല്ല ഭിന്നിപ്പും വർഗീയ ധ്രുവീകരണവുമാണിതിന് പിന്നിലെ അജൻഡ. തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള രാഷ്‌ട്രീയ ആയുധമായാണിത്. നടപ്പാക്കിയാൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ ഇല്ലാതാകും.
ഏക സിവിൽ കോഡിനെതിരായി കോഴിക്കോട് ഇന്ന് സംഘടിപ്പിക്കുന്ന സെമിനാർ ഹിന്ദുത്വ ധ്രുവീകരണത്തിനെതിരായ മുന്നേറ്റമാകും.
ഫാസിസത്തിലേക്കുള്ള പാതയൊരുക്കലാണ് ഏക സിവിൽകോഡ്. അതുകൊണ്ടു തന്നെ സെമിനാർ സംഘടിപ്പിക്കുന്നത് ഫാസിസത്തിനെതിരായ പ്രതിരോധമായാണ്. സെമിനാറിൽ പതിനായിരങ്ങൾ പങ്കെടുക്കും.
കേരളത്തിന്റെ വികസന ചെലവുകളെയും പശ്ചാത്തല സൗകര്യ വികസന പരിപാടികളെയും സാമ്പത്തിക ഞെരുക്കത്തിലാക്കുന്ന നടപടിയായ വായ്പാ പരിധി വെട്ടിച്ചുരുക്കിലില്‍ നിന്നും കേന്ദ്ര ധനമന്ത്രാലയം പിന്തിരിയണം. അതിനായി കേരളത്തിൽ നിന്നുള്ള എംപിമാര്‍ പാർലമെന്റിൽ ശബ്ദമുയര്‍ത്തണം.
സിപിഐ എമ്മാണ് ഏക സിവിൽ കോഡിനായി വാദിച്ചതെന്ന് 1985ലെ നിയമസഭാ രേഖകളെ ഉദ്ധരിച്ച് മാതൃഭൂമി പത്രം റിപ്പോർട്ട് ചെയ്തതായി കണ്ടു. 1985 ജൂലൈ ഒമ്പതിനു നടന്ന നിയമസഭാ ചോദ്യോത്തരവേളയിലെ കാര്യങ്ങളെക്കുറിച്ചാണ് മാതൃഭൂമിയും ചില യുഡിഎഫ് കേന്ദ്രങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നത്.