കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
കേരളത്തിലെ സഹകരണ മേഖലയുടെ ഉന്നമനത്തിനായി വിഭാവനം ചെയ്ത സഹകരണ പുനരുദ്ധാരണ നിധി യാഥാർത്ഥ്യമായി. ഇതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറങ്ങി.
കൊച്ചി - ബാംഗ്ളൂർ വ്യവസായ ഇടനാഴിയുടെ ഏറ്റവും പ്രധാന ഭാഗമാണ് പാലക്കാട് വ്യവസായ സ്മാർട്ട് സിറ്റി. 1710 ഏക്കറിലാണ് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ നിലവിൽ വരിക. പുതുശേരി സെൻട്രലിൽ1137 ഏക്കറും പുതുശേരി വെസ്റ്റിൽ 240 ഏക്കറും കണ്ണമ്പ്രയിൽ 313 ഏക്കറും പദ്ധതിക്കായി ഏറ്റെടുത്തു.
ഷിരൂരിൽ അപകടത്തിൽപ്പെട്ട അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈത്താങ്ങ്. അർജുനെ അപകടത്തിൽ കാണാതായതോടെ അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെയെത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്.
പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും പ്രതീക്ഷകൾ തകർത്തെറിയുന്നതായിരുന്നു 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം. എന്നിട്ടും ഫലം വന്ന ഏതാനും മണിക്കൂറിനകം മോദി നടത്തിയ പ്രസ്താവന "എൻഡിഎയ്‌ക്ക് ചരിത്രപരമായ മൂന്നാം ഊഴം’ എന്നായിരുന്നു.
ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ സ്മൃതി മണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ. വി ജോയ് എന്നിവർ ഉൾപ്പെടെയുള്ള സഖാക്കൾ അഭിവാദ്യം അർപ്പിച്ചു.
ആഗസ്റ്റ് 30 സഖാക്കൾ ഹഖ് മുഹമ്മദ്, മിഥിലാജ് രക്തസാക്ഷിദിനത്തിൽ സഖാക്കളുടെ അനുസ്മരണ സമ്മേളനം വെഞ്ഞാറമൂട്ടിൽ സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു. പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. ആനാവൂർ നാഗപ്പൻ, പാർടി തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ.
ക്യാൻസർ രോഗികൾക്ക് ആശ്വാസം പകരുന്ന 'സീറോ പ്രോഫിറ്റ് ആന്റി കാൻസർ മെഡിസിൻ കൗണ്ടറുകൾ' പ്രവർത്തനം ആരംഭിച്ചു.
കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ ഭാഗമായ പാലക്കാട് ഇൻ്റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് കേന്ദ്ര സർക്കാറിൻ്റെ അനുമതി ലഭിച്ചു. സാമ്പത്തിക കാര്യങ്ങൾക്കായുള്ള കാബിനറ്റ് ഉപസമിതിയാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്, സിബിഐ, ആദായനികുതി വകുപ്പ് തുടങ്ങിയ അന്വേഷണ ഏജൻസികൾക്ക് തോന്നിയതുപോലെ ആളുകളെ പ്രതികളാക്കാനും ഇഷ്ടം പോലെ ഓഴിവാക്കാനും കഴിയില്ല എന്ന സുപ്രീംകോടതിയുടെ ശക്തമായ വാക്കുകൾ കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന് കിട്ടിയ കടുത്ത പ്രഹരമാണ്.
ജാതിമേൽകോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്.
സിനിമാമേഖലയിൽ വനിതകൾ നേരിട്ട ദുരനുഭവങ്ങൾ അന്വേഷിക്കുന്നതിന് രൂപം നൽകിയ പ്രത്യേക അന്വേഷണസംഘം പൊലീസ് ആസ്ഥാനത്ത് യോഗം ചേർന്ന് തുടരന്വേഷണത്തിന് രൂപം നൽകി. സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.
എൽഡിഎഫ് സർക്കാർ ക്ഷേമപെൻഷൻ എല്ലാ മാസവും മുടക്കമില്ലാതെ നൽകും. ഓണത്തിന് രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഒന്നിച്ച് നൽകും. ഓണത്തോടനുബന്ധിച്ച് മൂന്ന് ഗഡു ക്ഷേമ പെൻഷൻ വിതരണം ചെയ്യും. ആഗസ്റ്റ് മാസത്തെ ഗഡു ഈ ആഴ്ചയിലും സെപ്റ്റംബർ ആദ്യവാരം രണ്ട് ഗഡുവും വിതരണം ചെയ്യാനാണ് തീരുമാനം.
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ചവർക്കുവേണ്ടി കുറഞ്ഞത് ഒരുവർഷം നീളുന്ന മാനസികാരോഗ്യ പദ്ധതി നടപ്പിലാക്കും. ദുരന്തത്തെ അതിജീവിച്ചെങ്കിലും ഇവരിൽ പലർക്കും ഉറക്കം കിട്ടുന്നില്ല. ചിലർ നിസംഗരായി മാത്രം ഇരിക്കുന്നു. ശബ്ദം കേട്ട് പോലും പേടിക്കുന്നവരുണ്ട്.
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‍കെടിയു) 65 ലക്ഷം രൂപ കൈമാറി.
വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേരള സംസ്ഥാന കമ്മിറ്റി 23 ലക്ഷം രൂപ കൂടി കൈമാറി. AIDWA സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരത്തെ ആദ്യഘട്ടമായി 35 ലക്ഷം രൂപ നൽകിയിരുന്നു.