Skip to main content

ലേഖനങ്ങൾ


ബാർ ഉടമകൾക്ക്‌ വേണ്ടി നിലപാടെടുത്തത്‌ യുഡിഎഫ്‌, എൽഡിഎഫ്‌ സംരക്ഷിക്കുന്നത്‌ ജനങ്ങളുടെ താൽപര്യം

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 24-05-2024

സംസ്ഥാനത്തെ എക്‌സൈസ്‌ നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക്‌ നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

കൂടുതൽ കാണുക

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ഗവർണർ നടത്തുന്നത്

സ. ആർ ബിന്ദു | 24-05-2024

ഉന്നത വിദ്യാഭ്യാസമേഖലയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ചാൻസിലർ കൂടിയായ ​ഗവർണർ നടത്തുന്നത്. സംസ്ഥാനത്തെ സർവകലാശാലകൾ സമ​ഗ്രമായ പുരോ​ഗതിയിലൂടെ കടന്നു പോകുന്ന സമയത്ത് പ്രശനങ്ങൾ സൃഷ്ടിക്കുകയാണ് ​ഗവർണർ. കൃത്യമായുള്ള പ്രവർത്തനങ്ങളുടെ ഫലമായാണ് സർവകലാശാലകളുടെ പ്രവർത്തനത്തിൽ മാറ്റങ്ങൾ ഉണ്ടായത്.

കൂടുതൽ കാണുക

മോദിസർക്കാരിന്റെ കോർപറേറ്റ് - ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലായി കേരളത്തിലെ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളും നടപടികളും മാറിക്കഴിഞ്ഞു

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 23-05-2024

ഇന്ത്യയിൽ തൊണ്ണൂറുകൾമുതൽ നടപ്പാക്കിവരുന്ന നിയോലിബറൽ സാമ്പത്തികനയമാണ് മോദി സർക്കാർ പിന്തുടരുന്നത്. ഈ നയത്തിന്റെ ഫലമായി ഏതാനും വ്യക്തികളുടെ കൈവശം സമ്പത്തിന്റെ കേന്ദ്രീകരണം നടക്കുകയും സാമ്പത്തിക അസമത്വം പതിന്മടങ്ങ് വർധിക്കുകയും ചെയ്തു. ഉയർന്ന തൊഴിലില്ലായ്മയ്‌ക്കും ഇതു കാരണമായി.

കൂടുതൽ കാണുക

ഇ പി ജയരാജൻ വധശ്രമക്കേസ്; കോൺഗ്രസും വലതുപക്ഷ മാധ്യമങ്ങളും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

സ. ആനാവൂർ നാഗപ്പൻ | 23-05-2024

സ. ഇ പി ജയരാജനെ വധിക്കാൻ ശ്രമിച്ച കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കി എന്നും രാഷ്ട്രീയ ഉദ്ദേശത്തോടെ സുധാകരനെ ബോധപൂർവം പ്രതിയാക്കിയതാണെന്നും അതുകൊണ്ട് സിപിഐ എം മാപ്പ് പറയണമെന്നും കോൺഗ്രസ്സ് നേതാക്കൾ പ്രസ്താവിച്ചതായി കണ്ടു.

കൂടുതൽ കാണുക

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് അധിനിവേശം

സ. പി രാജീവ് | 22-05-2024

പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധമല്ല അധിനിവേശമാണ്. അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന നൂറുകണക്കിന് പലസ്തീനുകാരെയാണ് യുഎസ് പിന്തുണയോടെ ഇസ്രയേൽ ബോംബിട്ട് കൊല്ലുന്നത്.

കൂടുതൽ കാണുക

ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ പലസ്തീൻ ഐക്യദാർഢ്യ റാലി മലപ്പുറത്ത് സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു

| 22-05-2024

ഇസ്രായേൽ ഭീകരതയ്‌ക്കെതിരെ പലസ്തീൻ ഐക്യദാർഢ്യ റാലി മലപ്പുറത്ത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം സ. പി കെ ശ്രീമതി ടീച്ചർ ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ അപ്പാടെ തകർക്കുന്ന ഗവർണ്ണറുടെ നീക്കങ്ങളെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങൾക്കും പ്രതിപക്ഷത്തിനും കൂടി കിട്ടിയ തിരിച്ചടിയാണ് ഹൈക്കോടതി വിധി

സ. ആനാവൂർ നാഗപ്പൻ | 22-05-2024

കേരള സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വൻതിരിച്ചടിയാണ് ഹൈക്കോടതിയിൽ നിന്ന് കിട്ടിയിരിക്കുന്നത്. ആർഎസ്എസിന്റെ നിർദ്ദേശം അനുസരിച്ച് ഗവർണർ നാമനിർദ്ദേശം ചെയ്ത സംഘപരിവരാറുകാരായ 4 പേരുടെ ലിസ്റ്റാണ് ഹൈക്കോടതി ഇന്ന് റദ്ദാക്കിയത്.

കൂടുതൽ കാണുക

സ്‌കൂൾ വിദ്യാഭ്യാസ തലത്തിലെ കേരളത്തിന്റെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്

സ. വി ശിവൻകുട്ടി | 22-05-2024

സ്‌കൂൾ വിദ്യാഭ്യാസ തലത്തിലെ നമ്മുടെ നേട്ടങ്ങൾ ലോകത്തിനുതന്നെ മാതൃകയാണ്. കേരളത്തിലെ വിദ്യാഭ്യാസമേഖല, ചരിത്രപരമായി ഒട്ടേറെ സവിശേഷത നിറഞ്ഞതാണ്. ഐക്യ കേരള രൂപീകരണത്തിന് മുമ്പുംശേഷവും ഒട്ടേറെ ജനകീയ ഇടപെടലുകൾകൊണ്ട് പരിവർത്തനത്തിന് വിധേയമായതുകൂടിയാണ് നമ്മുടെ വിദ്യാഭ്യാസമേഖല.

കൂടുതൽ കാണുക

എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് ജനങ്ങളുടെയാകെ പിന്തുണയോടെ നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവർത്തനങ്ങളുമായി എൽഡിഎഫ് സർക്കാർ മുന്നോട്ട്

സ. കെ എൻ ബാലഗോപാൽ | 22-05-2024

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുകയാണ്. 2021 മെയ് ഇരുപതാം തീയതിയാണ് സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

കൂടുതൽ കാണുക

പലസ്തീൻ ഐക്യദാർഢ്യ സദസും യുദ്ധ വിരുദ്ധ റാലിയും കൊല്ലം ചിന്നക്കടയിൽ സ. സൂസൻകോടി ഉദ്ഘാടനം ചെയ്തു

| 22-05-2024

പലസ്തീൻ ഐക്യദാർഢ്യ സദസും യുദ്ധ വിരുദ്ധ റാലിയും കൊല്ലം ചിന്നക്കടയിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സ. സൂസൻകോടി ഉദ്ഘാടനം ചെയ്തു.

കൂടുതൽ കാണുക

കേരളത്തിനാകെ അഭിമാനകരമായ ഉന്നതവിദ്യാഭ്യാസ മുന്നേറ്റങ്ങളെ പിറകോട്ടുവലിക്കാനുള്ള ചാൻസലറുടെ നീക്കങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമാണ് ഹൈക്കോടതി വിധി

സ. ആർ ബിന്ദു | 22-05-2024

കേരള സർവ്വകലാശാല സെനറ്റിലേക്ക് ചാൻസലർ നടത്തിയ രാഷ്ട്രീയ നിയമനങ്ങൾ നീതിന്യായപീഠം റദ്ദാക്കിയിരിക്കുന്നു. കേരള സർവ്വകലാശാല സെനറ്റിലേക്കുള്ള വിദ്യാർത്ഥിപ്രതിനിധികളെ നാമനിർദേശം ചെയ്‌ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്.

കൂടുതൽ കാണുക

കേരള വികസന മാതൃക പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്

സ. ആനാവൂർ നാഗപ്പൻ | 21-05-2024

കേരളത്തിലെ എൽഡിഎഫ് നേതൃത്വത്തിലുള്ള ജനകീയ സർക്കാർ അധികാരത്തിലേറിയിട്ട് എട്ട് വർഷം പൂർത്തിയാക്കുകയാണ്. ഒന്നാം പിണറായി സർക്കാരിന് ജനങ്ങൾ നൽകിയ വലിയ അംഗീകാരമായിരുന്നു തുടർഭരണം.

കൂടുതൽ കാണുക

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടി

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 21-05-2024

കേരള സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ നോമിനേറ്റ്‌ ചെയ്‌ത വിദ്യാര്‍ത്ഥി പ്രതിനിധികളെ അയോഗ്യരാക്കിയ ഹൈക്കോടതി നടപടി ഗവര്‍ണറുടെ രാഷ്‌ട്രീയക്കളിക്കേറ്റ തിരിച്ചടിയാണ്.

കൂടുതൽ കാണുക

മസാല ബോണ്ട് കേസ്; ഇഡിക്ക് ഇതിൽപ്പരം തിരിച്ചടി ലഭിക്കാനില്ല

സ. ടി എം തോമസ് ഐസക് | 21-05-2024

ഇഡിയുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. തെരഞ്ഞെടുപ്പ് കഴിഞ്ഞല്ലോ. അതുകൊണ്ട് കിഫ്ബി അന്വേഷണത്തിൽ എന്നെ ഉടൻ ചോദ്യം ചെയ്യാൻ അനുവദിക്കണം എന്നായിരുന്നു ഇഡിയുടെ ആവശ്യം.

കൂടുതൽ കാണുക

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു

| 20-05-2024

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാം ചരമവാർഷിക ദിനമായ മെയ് 19 ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. ഇന്ന് (മെയ് 20 തിങ്കൾ) മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനമുണ്ടാകും.

കൂടുതൽ കാണുക