സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർടി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.

സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പാർടി കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സർവ്വകക്ഷി യോഗത്തിൽ വിവിധ രാഷ്ട്രീയ പാർടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്.
സഖാവ് സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം കേരത്തിലുടനീളം മൗന ജാഥയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം മെഡിക്കൽ ഗവേഷണത്തിനായി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ കുടുംബാംഗങ്ങൾ ഒപ്പുവച്ചു. അദ്ദേഹത്തിന്റെ ശരീരം എയിംസ് അധികൃതർ ഏറ്റുവാങ്ങി.
സഖാവ് സീതാറാം, നിങ്ങൾ എക്കാലവും ഞങ്ങൾക്ക് വഴികാട്ടും. റെഡ് സല്യൂട്ട് കോമ്രേഡ്!
സിപിഐ എം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം എയിംസിന് വിട്ടുനൽകുന്നതിന് മുൻപ് പാർടി പോളിറ്റ് ബ്യൂറോ അംഗങ്ങൾ അദ്ദേഹത്തിന് ആശുപത്രിക്കുള്ളിൽ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സ. സീതാറാം യെച്ചൂരിക്ക് കേരളത്തിൽ നിന്നുള്ള സഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയും പാർടി പോളിറ്റ് ബ്യുറോ അംഗവുമായ സ. പിണറായി വിജയൻ, പാർടി സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യുറോ അംഗവുമായ സ. എം വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം ഡൽഹിയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിച്ചു. സഖാക്കളും സഹപ്രവർത്തകരും തങ്ങളുടെ പ്രിയപ്പെട്ട സഖാവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹം സ്റ്റുഡൻ്റ്‌സ് യൂണിയൻ പ്രസിഡൻ്റായിരുന്ന ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ.
സ. സീതാറാം യെച്ചൂരിയുടെ മൃതദേഹത്തിൽ സഖാക്കൾ ചെങ്കൊടി പുതപ്പിക്കുന്നു.
സിപിഐ എം ആസ്ഥാനമായ എകെജി ഭവനിൽ സഖാവ് സീതാറാം യെച്ചൂരിക്ക് പാർടി പൊളിറ്റ് ബ്യൂറോ അംഗങ്ങളും മറ്റ് മുതിർന്ന നേതാക്കളും ആദരാഞ്ജലി അർപ്പിക്കുന്നു.
സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം സിപിഐ എമ്മിനും ജനാധിപത്യ മതേതര വിശ്വാസികൾക്കും രാജ്യത്തിനാകെയും തീരാവേദനയും നഷ്ടവുമാണ്. സഖാവ് സീതാറാമിനോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് പാർടി മൂന്നു ദിവസം ദുഃഖമാചരിക്കും. സമ്മേളനങ്ങളടക്കം എല്ലാ പാർടി പരിപാടികളും മാറ്റി വെക്കും.
എകെജി സെന്ററിൽ സ. സീതാറാം യെച്ചൂരിയുടെ ചിത്രത്തിന് മുൻപിൽ സഖാക്കൾ അന്ത്യാഭിവാദ്യം അർപ്പിക്കുന്നു.
സിപിഐ എം ജനറല്‍ സെക്രട്ടറി സ. സീതാറാം യെച്ചൂരിയുടെ മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എയിംസിന് വിട്ടുകൊടുക്കും. നിലവില്‍ എയിംസില്‍ സൂക്ഷിച്ചിരിക്കുന്ന മൃതശരീരം എംബാം ചെയ്യാനായി മാറ്റി. നാളെ (സെപ്റ്റംബർ 13) വൈകുന്നേരം 6.00 മണിവരെ ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.
ധീരോദാത്തമായ ഒരു രാഷ്ടീയ ജീവിതത്തിനു തിരശ്ശീല വീണിരിക്കുന്നു. സിപിഐഎം ജനറൽ സെക്രട്ടറി സഖാവ് സീതാറാം യെച്ചൂരിയുടെ വിയോഗം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റങ്ങൾക്കാകെ കനത്ത നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.