“മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവചനമാണ് ഹിന്ദു ആയാലേ നല്ല മനുഷ്യനാകൂവെന്ന ഹിന്ദുത്വ വർഗ്ഗീയവാദികളെ കേരളത്തിൽ നിന്ന് അകറ്റിനിർത്തിയതിൽ ഒരു പ്രധാന ഘടകം. അതുകൊണ്ട് അവരുടെ ഒരു ദീർഘകാല അജണ്ട ആയിരുന്നു ഗുരുവിനെ ഹിന്ദുത്വവൽക്കരിക്കുക എന്നുള്ളത്.
