നമ്മുടെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
നമ്മുടെ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കാണ് (കാസ്പ്) നാഷണല്‍ ഹെല്‍ത്ത്‌കെയര്‍ അവാര്‍ഡ് ലഭിച്ചത്. പബ്ലിക് ഹെല്‍ത്ത് എക്‌സലന്‍സ് അവാര്‍ഡാണ് ലഭിച്ചിരിക്കുന്നത്.
വംശീയ കലാപം തുടരുന്ന മണിപ്പൂരിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ ദൃശ്യം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്. സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയശേഷം നഗ്‌നരായി നടത്തിച്ച സംഭവം മനുഷ്യ മന:സാക്ഷിക്ക് നിരക്കാത്തതാണ്.
മണിപ്പൂരിൽ നിന്ന് വന്നുകൊണ്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോസും മനുഷ്യമനസാക്ഷിയെ ഉലയ്ക്കുന്നവയാണ്. ഇൻ്റർനെറ്റ് നിരോധനമുള്ളതുകൊണ്ട് മാത്രം പലതും പുറംലോകമറിയുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം പുറത്തുവന്ന ഒരു വീഡിയോ അന്താരാഷ്ട്രതലത്തിൽ തന്നെ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു.
‘മണിപ്പുരിനെ രക്ഷിക്കുക’ എന്ന മുദ്രാവാക്യമുയർത്തി ജൂലൈ 27ന് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലും എൽഡിഎഫിന്റെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മകൾ സംഘടിപ്പിക്കും. രാവിലെ പത്തുമുതൽ പകൽ രണ്ടുവരെ നടക്കുന്ന കൂട്ടായ്‌മയിൽ പതിനായിരങ്ങൾ പങ്കെടുക്കും.
പതിനായിരക്കണക്കിന് ധീരരായ സ്ത്രീകളുടെകൂടി പോരാട്ടത്തിന്റെ ഫലമായി നേടിയെടുത്തതാണ് ഇന്ത്യൻസ്വാതന്ത്ര്യം. സ്വാതന്ത്ര്യത്തിന് 76 വർഷം തികയുമ്പോൾ രാജ്യത്തെ സ്ത്രീകളുടെ നേരെ നടക്കുന്ന പൈശാചികമായ അക്രമങ്ങളുടെ മുന്നിൽ ഓരോ ഇന്ത്യക്കാരനും ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു.
പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ 571.75 കോടി രൂപ ബാക്കിയുള്ളപ്പോഴും പ്രവാസികൾ അതിന്റെ പ്രയോജനം ലഭിക്കാതെ പോകുന്നു എന്നത് വ്യക്തമാക്കുന്ന കേന്ദ്ര സർക്കാരിന്റെ കണക്കുകൾ പുറത്ത്. പ്രവാസി ക്ഷേമത്തിൽ കേന്ദ്ര സർക്കാർ നയങ്ങളെ സംബന്ധിച്ച സ.
ഗൾഫ് മേഖലയിലെ അനിനിയന്ത്രിതമായ വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള സർക്കാറിന്റെയും, എംപിമാരുടെയും നിവേദനം ലഭിച്ചിട്ടുണ്ടെന്നും എന്നാൽ എയർലൈൻസുകൾക്ക് അവരുടെ ഇഷ്ടപ്രകാരം യാത്രാ നിരക്ക് തീരുമാനിക്കാൻ കഴിയുന്നതിനാൽ കേന്ദ്രസർക്കാരിന് ഈ വിഷയത്തിൽ
മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്.
മണിപ്പൂരിലെ കുക്കി ആദിവാസി സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തുകയും ലൈംഗികമായി പരസ്യമായി പീഡിപ്പിക്കുകയും ചെയ്യുന്ന വിഡിയോ ഇന്ന് ലോകം മുഴുവൻ പ്രചരിക്കുകയാണ്. മേയ് നാലിന് നടന്ന ഈ സംഭവം മണിപ്പുരിലെ അക്രമങ്ങളുടെ നേർചിത്രമാണ്.
ബുധനാഴ്ച്ച രാവിലെ 7.10 ന് ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ആരംഭിച്ച ഉമ്മന്‍ചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം തിരുനക്കര മൈതാനിയില്‍ എത്തുമ്പോള്‍ വ്യാഴാഴ്ച്ച രാവിലെ 10.30കഴിഞ്ഞിരുന്നു.
ഒഡീഷയിലെ ബാലസോറിൽ മുന്ന് ട്രെയിനുകൾ കൂട്ടിയിടിച്ച് 295 യാത്രക്കാർ മരിക്കുവാൻ ഇടയായ സംഭവത്തിന് പിന്നിൽ റെയിൽവേയുടെ അനാസ്ഥയും അശ്രദ്ധയുമാണ് കാരണമെന്ന് തെളിയിക്കുന്ന റെയിൽവേ സുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടിലെ കണ്ടെത്തലുകൾ റെയിൽവേ മന്ത്രാലയം ആദ്യമായി ഔദ്യോഗികമായി വെളിപ്പെടുത്തി. രാജ്യസഭയിൽ സ.
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ വിവസ്ത്രകരാക്കി പരസ്യമായി നടത്തിക്കുന്ന ആൾക്കൂട്ടത്തിന്റെ വീഡിയോ മനുഷ്യത്വമുള്ള ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. രണ്ട് ദിവസം മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയ വീഡിയോയ്ക്ക് ആധാരമായ സംഭവം നടന്നത് മെയ് 4 നാണ് എന്നാണ് പറയുന്നത്.
മോദി സർക്കാർ രാജ്യത്തിന് അപകടമാണെന്ന് മാത്രമല്ല അപമാനവുമാണ്. മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും പോലീസിന്റെ സാന്നിധ്യത്തിൽ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുന്നത് അത്യന്തം ഹീനവും രാജ്യത്തിനാകെ അപമാനകരവും ആയിട്ടുള്ള കാര്യമാണ്.
മണിപ്പൂരിൽ നടക്കുന്ന ക്രൂരമായ അക്രമസംഭവങ്ങളിൽ ഇന്ത്യയിലെ മതനിരപേക്ഷ ജനത വേദനിക്കാൻ തുടങ്ങിയിട്ട് നീണ്ട 79 ദിവസങ്ങൾ പിന്നിടുമ്പോഴാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി അതൊക്കെ അറിഞ്ഞത്.
ഹിന്ദുത്വ ഭീകരവാദം മണിപ്പൂരിന്റെ മണ്ണിൽവെച്ച് ഇന്ത്യയെ കൊല്ലുന്നതിന്റെ ദൃശ്യങ്ങളാണെങ്ങും. ഭരണകൂടത്തിന്റെ തണലിൽ നടക്കുന്ന കുരുതികൾക്കെതിരെ മനുഷ്യരെല്ലാം പൊരുതേണ്ട സമയമാണിത്. ഇന്ത്യയെ രക്ഷിക്കാനുള്ള മഹാ സമരം ആരംഭിക്കേണ്ട സമയം.