ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്.

ദേശീയപാതയിലടക്കം കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഔദാര്യമല്ലെന്ന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വികസനപ്രവര്‍ത്തനങ്ങള്‍ ടീമായി ഏറ്റെടുത്ത് മുന്നോട്ടുപോകാമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിതന്നെ പറഞ്ഞതാണ്.
രാജ്യത്തെ സ്വർണക്കടത്തിന്റെ പൂർണ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് അന്വേഷിച്ചത് കേന്ദ്ര ഏജൻസികളാണ്. അവയുടെ തലവനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേസിലെ പ്രധാന പ്രതികളെ ചോദ്യംചെയ്യാൻപോലും ഈ ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല.
ഉജ്വലമായ പോരാട്ടങ്ങളുടെ ഇതിഹാസമാക്കി സ്വന്തം ജീവിതത്തെ മാറ്റിയ ധീരവിപ്ലവകാരിയാണ് സഖാവ് വി എസ് അച്യുതാനന്ദൻ. വി എസ് നൽകിയ മഹത്തായ സംഭാവനകളുടെകൂടി ഫലമാണ് ആധുനിക കേരളം. ആ ജീവിതം എന്നും യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്റെയും പാതകളിലൂടെയാണ് കടന്നുവന്നത്.
ജനുവരി 9ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാജ്ഭവൻ മാർച്ചിന് മുന്നോടിയായി സമര പ്രഖ്യാപന പൊതുയോഗം അടിമാലിയിൽ സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സ. എം സ്വരാജ് ഉദ്ഘാടനം ചെയ്തു.
ദേശീയപാത ഉദ്ഘാടന പരിപാടിയിൽ പറഞ്ഞ അസംബന്ധങ്ങൾക്ക് കേന്ദ്രസഹമന്ത്രി വി മുരളീധരൻ ജനങ്ങളോട് മാപ്പ് പറയണം. ബിജെപിയുടെ സൈബർ ഇടങ്ങളിലെ പരാമർശങ്ങൾ പൊതുവേദികളിൽ വീശുന്നത് കേന്ദ്രമന്ത്രിക്ക് യോജിച്ചതല്ല.
മണിപ്പുരിൽ സ്ത്രീകളെ കൂട്ടബലാത്സംഗത്തിനിരയാക്കി നഗ്നരാക്കി തെരുവിൽ വലിച്ചിഴച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത പ്രധാനമന്ത്രി മോദിയാണ് തൃശൂരിൽ വന്ന് സ്ത്രീശാക്തീകരണത്തെ പറ്റി പ്രസംഗിക്കുന്നത്. പ്രധാനമന്ത്രിയായല്ല; ബിജെപി നേതാവായാണ് മോദി തൃശൂരിൽ വന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം രാഷ്‌ട്രീയ കാപട്യമാണ്. കേരളത്തിലെത്തുമ്പോൾ ബിജെപിയും കോൺഗ്രസും ഒരേ മനസും വികാരവുമായി നടക്കുന്നവരാണ് എന്നത് കൂടി അടി വരയിടുന്നതാണ് മോദിയുടെ പ്രസംഗം.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ തൃശ്ശൂർ സന്ദർശനം കേരളത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള എന്തെങ്കിലും സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നില്ല. നിലവിൽ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന നാം എന്നും കാണുകയും അറിയുകയും ചെയ്യുന്നതാണല്ലോ.
ചൂഷണങ്ങളോടും ബാഹ്യശക്തികളുടെ മനുഷ്യജീവിതത്തിലെ ഇടപെടലുകളോടുമുള്ള മനുഷ്യരുടെ പ്രതികരണമാണ് മതങ്ങളിൽ കാണാനാകുന്നത്. ചൂഷണരഹിതമായ ലോകത്തിനുവേണ്ടിയുള്ള ആഗ്രഹങ്ങളാണ് മതങ്ങളിൽ പ്രതിഫലിക്കപ്പെടുന്നത്. സ്വർഗത്തെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ അതിന്റെ ഭാഗവുമാണ്.
ഈ വർഷം 18-ാം ലോക്‌സഭയിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം അയോധ്യയിൽനിന്നാണ് തുടക്കമാകുന്നത്. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്ത് നിർമിച്ച രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് ഈ മാസം 22ന് ആണ് നടക്കുന്നത്.
തൃശൂര്‍ ബിജെപിക്ക് തൊടാനാവില്ല. സംസ്ഥാനത്ത് ഒരു സീറ്റിലും ബിജെപിക്ക് ജയിക്കാനാവില്ല. നരേന്ദ്രമോദിയുടെ പ്രസംഗം കൗതുകകരമാണ്. കളവ് പറയുക എന്നതാണ് ബിജെപിയുടെ മുഖമുദ്ര. കള്ളക്കടത്ത് പിടിക്കേണ്ടത് പ്രധാന മന്ത്രിയുടെ ഓഫീസാണ്. എന്നിട്ട് എന്താണ് കള്ളക്കടത്ത് പിടിക്കാത്തത്.
നവകേരളം സൃഷ്ടിക്കായുള്ള വികസന കാഴ്ചപ്പാടുകളും ചിന്തകളുമാണ് നവകേരള സദസ്സിലൂടെ സംസ്ഥാന മന്ത്രിസഭ ജനങ്ങളുമായി പങ്കുവച്ചത്.
മാർക്സിസം മതത്തിനെതിരാണെന്നും അതിനെ ഉന്മൂലനം ചെയ്യുകയാണ് മാർക്സിസത്തിന്റെ ലക്ഷ്യമെന്നും ചിലർ വിലയിരുത്തുന്നുണ്ട്. മാർക്സിസം മതത്തെ ശക്തമായി നേരിടുന്നതിനു പകരം അതുമായി സന്ധിചെയ്ത് മുന്നോട്ടുപോകുകയാണെന്ന കാഴ്ചപ്പാടുള്ളവരും കുറവല്ല.
നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ബഹിഷ്‌കരണത്തിന്റെ കാരണം പറയാന്‍ ഇതുവരെ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നടക്കില്ലെന്ന് പ്രഖ്യാപിച്ച പദ്ധതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്തു ഇന്ന് നടത്തുന്നു.
നിങ്ങൾക്കോർമയുണ്ടോ ... ?
* ഒരു യുവതിയെ തല്ലിക്കൊന്ന് സ്വന്തം വീട്ടുമുറ്റത്ത് കുഴിച്ചിട്ട ശേഷം യുവതിയെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പോലീസിനും സർക്കാരിനും എതിരെ സമരത്തിന് നേതൃത്വം നൽകിയ മലപ്പുറത്തെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുടെ പേര് നിങ്ങൾക്ക് ഓർമയുണ്ടോ?