ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്.
ഏഴ് വര്‍ഷക്കാലമായി തുടർച്ചയായി ഭരിക്കുന്ന എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ നാടാകെ വികസമുന്നേറ്റത്തിലാണ്. ആലപ്പുഴ നഗരത്തിന്‍റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്ന പദ്ധതികളോരോന്നും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
സിപിഐ എം പാര്‍ട്ടി പഠന കേന്ദ്രമായ ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് ഭവനില്‍ പാര്‍ട്ടി പഠന ക്ലാസ് നടത്താന്‍ അനുമതിയില്ലെന്ന് ഇന്നലെ രാത്രിയോടെയാണ് ഡൽഹി പൊലീസ് അറിയിച്ചത്. എന്നാല്‍ ക്ലാസുമായി മുന്നോട്ട് പോകാന്‍ തന്നെ പാര്‍ട്ടി തീരുമാനിച്ചു.
പുതുപ്പള്ളിയിൽ യുഡിഎഫിന്റെ ഏത് പ്രാദേശിക നേതാവുമായും പഞ്ചായത്ത് അംഗങ്ങളുമായും നാടിന്റെ വികസനത്തെക്കുറിച്ച് ചർച്ചയ്‌ക്ക് എൽഡിഎഫ് തയ്യാറാണ്. ഞങ്ങൾക്ക് പൊതുപ്രവർത്തന രംഗത്തുള്ളവർ എല്ലാവരും ഒരുപോലെയാണ്. അതിൽ പ്രതിപക്ഷ നേതാവ് പറയും പോലെ ഒന്ന്, രണ്ട്, മൂന്ന് തരക്കാരൊന്നുമില്ല.
എൽഡിഎഫ് സർക്കാരിനെ അസ്ഥിരീകരിക്കാൻ സാമ്പത്തിക ഉപരോധ സമാനനീക്കമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഫണ്ട് തരാതെ വൈരനിര്യതാന ബുദ്ധി തുടരുകയാണ്. അർഹമായതും നിഷേധിക്കുന്നു.
കേരളത്തിൽ രാഷ്‌ട്രീയ അഴിമതി അവസാനിപ്പിച്ച, അഴിമതി തൊണ്ടുതീണ്ടാത്ത എൽഡിഎഫ് സർക്കാരിനും അതിന്റെ നേതൃത്വത്തിനുമെതിരെ നടത്തുന്ന കള്ളപ്രചാരവേല ജനങ്ങൾ തള്ളിക്കളയും.
കേന്ദ്രസർക്കാർ നയങ്ങള്‍ ജനങ്ങളെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കുന്നു. കേന്ദ്രനയങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും സംസ്ഥാനത്ത് പൊതുവിതരണ സമ്പ്രദായം ശക്തമായി പിടിച്ചു നില്‍ക്കുകയാണ്. ഈ പൊതുവിതരണ സംവിധാനത്തെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം നടക്കുന്നു.
കേന്ദ്ര ധനകാര്യ മന്ത്രിയെ കണ്ട കേരള എംപിമാരുടെ നിവേദക സംഘത്തിൽ യുഡിഎഫ് എംപിമാർ സഹകരിച്ചില്ല എന്ന ഞാൻ ഉയർത്തിയ വിമർശനം സംബന്ധിച്ച് ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവും യുഡിഎഫ് നേതാക്കളും നടത്തിയ പ്രതികരണം തെറ്റിദ്ധാരണാജനകമാണ്.
ഓണം പ്രമാണിച്ച് എല്ലാ ഗുണഭോക്താക്കൾക്കുമുള്ള രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 1,550 കോടി രൂപയും ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 212 കോടി രൂപയുമുൾപ്പെടെ 1,762 കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.
കോർപറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പദ്ഘടന തീറെഴുതി കൊടുക്കുന്നതിന്റെ ഭാഗമായാണ് സഹകരണ സംഘങ്ങളെ കേന്ദ്രം തകർക്കാൻ ശ്രമിക്കുന്നതെന്ന്.
ദില്ലിയിലെ സുർജിത് ഭവനിൽ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്.
കേന്ദ്ര സർക്കാർ കേരളത്തിനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമ്പോൾ വർഗീയ ധ്രുവീകരണമുണ്ടാക്കി ജനങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കാനാണ് ആർഎസ്‌എസ് ശ്രമിക്കുന്നത്. എവിടെയും മണിപ്പൂർ ആവർത്തിക്കാവുന്ന സ്ഥിതിയാണ്. ഇതിനെ പ്രതിരോധിക്കുന്ന ഏക സ്ഥലം കേരളമാണ്.
രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്കയറ്റത്തോത് കേരളത്തിലാണ്. വിലക്കയറ്റം തടയുന്നതിൽ കേന്ദ്ര സർക്കാർ ഇടപെടുന്നില്ല. ഉപഭോക്തൃ സംസ്ഥാനമെന്ന നിലയിൽ സംസ്ഥാനത്ത് വലിയ തോതിൽ സാധനങ്ങൾക്ക് വില ഉയരേണ്ടതാണ്. എന്നാൽ, വിലക്കയറ്റത്തോത് ദേശീയ ശരാശരിയേക്കാൾ താഴെ നിർത്താൻ കേരളത്തിനാകുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്‌ഥാനത്തിന്റെ സ്‌ഥാപക നേതാവും അത്യുജ്ജ്വലനായ സംഘാടകനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനമാണ് ഇന്ന്. കേരളത്തിലാകെ സഞ്ചരിച്ചുകൊണ്ട് തൊഴിലാളി വർഗ്ഗ പ്രസ്‌ഥാനം കെട്ടിപ്പടുത്ത സഖാവിന്റെ ഓർമ്മ തലമുറകളെ സമരസജ്ജമാക്കിയ ഊർജ്ജപ്രവാഹമാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 75 വർഷം പൂർത്തിയാകുകയാണ്.42 വയസ്സുവരെമാത്രം ജീവിച്ച സഖാവ് പി കൃഷ്ണപിള്ളയുടെ പേര് കേരള ചരിത്രത്തിൽ സുവർണലിപികളാ