Skip to main content

സെക്രട്ടറിയുടെ പേജ്


ടി എച്ച്‌ മുസ്‌തഫയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു

14/01/2024

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ടി എച്ച്‌ മുസ്‌തഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‌ ശേഷം മുഴുവൻസമയ രാഷ്‌ട്രീയ പ്രവർത്തകനായ അദ്ദേഹം കേരള നിയമസഭയിൽ ആലുവയെയും കുന്നത്തുനാടിനെയും പ്രതിനിധീകരിച്ചു.

കൂടുതൽ കാണുക

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌

14/01/2024

ജനാധിപത്യത്തിൽ പുതിയ സംഭാവന നൽകുന്നതാണ്‌ നവകേരള സദസ്‌ എന്ന്‌ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഒന്നാം പിണറായി സർക്കാർ കാലത്തെ പ്രോഗ്രസ്‌ റിപ്പോർട്ട്‌ പോലെ മറ്റൊരു ചുവടുവയ്‌പ്പായിരുന്നു നവകേരള സദസ്‌. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഉപരോധം ജനങ്ങളെ അറിയിക്കാൻ പുതിയ അധ്യായം തുറന്നു.

കൂടുതൽ കാണുക

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം

14/01/2024

ക്രിയാത്മകമായ എല്ലാ വിമർശനങ്ങളെയും കേട്ട്‌ ജാഗ്രതയോടെ പ്രവർത്തിക്കുന്ന പാർടിയാണ്‌ സിപിഐ എം. ഒരാൾ പറയുന്ന വിമർശനം മാത്രമല്ല, പല സാഹചര്യങ്ങളിൽ വരുന്ന വിമർശനങ്ങൾ പരിശോധിച്ച്‌ മാറ്റം വരുത്താൻ തയ്യാറായി നൽക്കുന്ന പാർടിയാണ്‌. മാറ്റത്തിന്‌ വിധേയമാകാത്ത പ്രവർത്തനമല്ല സിപിഐ എമ്മിനുള്ളത്.

കൂടുതൽ കാണുക

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ തറക്കല്ലിട്ടു

11/01/2024

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ്‌ ഉൾപ്പെടുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ.

കൂടുതൽ കാണുക

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമ ശ്രമങ്ങൾ നടപ്പാകില്ല

11/01/2024

കനുഗോലു തിയറിക്കനുസരിച്ച്‌ കേരളത്തെ രൂപപ്പെടുത്താനുള്ള വലതുപക്ഷ – മാധ്യമശ്രമങ്ങൾ നടപ്പാകില്ല. കേരളത്തിന്റെ കളരി വേറെയാണെന്ന്‌ അത്തരക്കാർ മനസിലാക്കണം. പൈങ്കിളികളായ കുറേ ചാനലുകൾ പൈങ്കിളിത്തരം ചർച്ചയാക്കി ഇക്കിളിപ്പെടുത്താനാണ്‌ ശ്രമം.

കൂടുതൽ കാണുക

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു

11/01/2024

ദേശാഭിമാനി കോഴിക്കോട്ട്‌ നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ്‌ ഉൾപ്പെടുന്ന ഓഫീസ്‌ സമുച്ചയത്തിന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ തറക്കല്ലിട്ടു. ദേശാഭിമാനി ചീഫ്‌ എഡിറ്റർ സ. പുത്തലത്ത്‌ ദിനേശൻ അധ്യക്ഷനായി. ദേശാഭിമാനി ജനറൽ മാനേജർ സ.

കൂടുതൽ കാണുക

സഖാവ് ധീരജിന്റെ സ്മാരകമന്ദിരത്തിന് ശിലാസ്ഥാപനം നടത്തി

10/01/2024

സഖാവ് ധീരജിന്റെ രക്തസാക്ഷിത്വത്തിന് രണ്ടു വർഷം പൂർത്തിയാവുകയാണ്. ഇടുക്കി പൈനാവ് ഗവ. എൻജിനിയറിങ്‌ കോളേജിൽ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ ക്രിമിനലുകളാൽ കൊലചെയ്യപ്പെടുമ്പോൾ പ്രിയ സഖാവിന് വെറും 21 വയസ്സാണ് പ്രായം.

കൂടുതൽ കാണുക

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല

10/01/2024

കേരളത്തിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ആരേയും അനുവദിക്കില്ല. സമരം ചെയ്ത ശേഷം നടപടി വരുമ്പോൾ അത് നേരിടാൻ കോൺഗ്രസുകാർക്ക് ആർജ്ജവം വേണം. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്തത് സ്വാഭാവിക നടപടിമാത്രമാണ്. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയാൽ ജാമ്യം കിട്ടില്ല.

കൂടുതൽ കാണുക

ഗവർണർ ഭൂനിയമ ഭേദഗതി ബില്ലിൽ ഒപ്പിടണം, ഈ നില തുടര്‍ന്നാല്‍ കേരളമാകെ കർഷക പ്രക്ഷോഭമുണ്ടാകും

09/01/2024

നിയമസഭ ഏകകണ്ഠമായി പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെയ്ക്കണം. ഭരണഘടനാപരമായ പദവി അനുസരിച്ച് ഒപ്പുവെയ്ക്കാനുള്ള ചുമതല ഗവർണർക്കുണ്ട്. എത്രയും വേഗം ഗവർണർ ഒപ്പിടണം. ഭൂനിയമ ഭേദഗതി നിര്‍ണായകമായ കാല്‍വയ്പ്പാണ്. ബില്ല് പാസാക്കുന്നതിന് ഒരേയൊരു തടസം ഗവര്‍ണറാണ്.

കൂടുതൽ കാണുക

ബിൽക്കിസ്‌ ബാനു കേസ്‌ വിധി, ബിജെപി ഭരണത്തിൽ തുടർന്നാൽ എന്താകും രാജ്യത്തിന്റെ സ്ഥിതിയെന്ന്‌ വ്യക്തമായ സൂചന നൽകുന്നത്

09/01/2024

ബിൽക്കിസ്‌ ബാനു കേസിൽ ഗുജറാത്ത് സർക്കാരിന്റെ നിയമവിരുദ്ധ നടപടിക്കെതിരായ സുപ്രീംകോടതി വിധിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തനിനിറം തുറന്നുകാട്ടപ്പെട്ടു.

കൂടുതൽ കാണുക

നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത

08/01/2024

നയപ്രഖ്യാപനം ഗവർണ്ണറുടെ ഭരണഘടനാപരമായ ബാധ്യത. ഗവർണ്ണർക്ക് നയപ്രഖ്യാപന പ്രസംഗം നടത്താതിരിക്കാൻ കഴിയില്ല. ഇടുക്കി കർഷകമാർച്ച് വിജയമാകുമെന്ന് കണ്ടപ്പോഴാണ് ഗവർണ്ണർ ഇടുക്കി യാത്ര തീരുമാനിച്ചത്, ഇടുക്കിയിൽ കർഷകരുടെ ശക്തമായ പ്രതിഷേധമുണ്ടാകും.

കൂടുതൽ കാണുക

ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല

06/01/2024

കേന്ദ്രസർക്കാരിന്റെ സ്‌ത്രീശാക്തീകരണവും വനിതാസംവരണവും വോട്ടിനുവേണ്ടിയുള്ള പ്രചാരണം മാത്രമാണ്. ബിജെപി ശക്തികേന്ദ്രങ്ങളിൽ സ്‌ത്രീകൾക്ക്‌ സുരക്ഷയില്ല. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിൽ ഐഐടി വിദ്യാർഥിനിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌ ബിജെപി ഐടിസെൽ നേതാക്കളാണ്‌.

കൂടുതൽ കാണുക