സിപിഐ എം പോളിറ്റ്‌ബ്യൂറോ പുറപ്പെടുവിക്കുന്ന പ്രസ്താവന
12/04/2022രാമനവമിയോടനുബന്ധിച്ച് ഏഴുസംസ്ഥാനങ്ങളിൽ അരങ്ങേറിയ വർഗീയ സംഘർഷങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. ആഘോഷങ്ങളെ വർഗീയ രാഷ്‌ട്രീയത്തിനായി ആർഎസ്‌എസും സംഘപരിവാറും ദുരുപയോഗം ചെയ്യുകയാണെന്നും പിബി പത്രക്കുറിപ്പിൽ കുറ്റപ്പെടുത്തി.