യാക്കോബായ സഭയുടെയും സമൂഹത്തിന്റെയാകെയും ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ് യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച് ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി.