ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.

ആ വിപ്ലവ സ്മരണകൾക്ക് ഒരു വർഷം പൂർത്തിയാവുന്നു. അടിച്ചമർത്തപ്പെട്ടവരുടെ അവകാശ പോരാട്ടങ്ങൾക്കായി അനുസ്യൂതം പോരാടിയ ധീരനായ നേതാവാണ് സഖാവ് സീതാറാം യെച്ചൂരി. കാലം എത്ര കഴിഞ്ഞാലും ആ പോരാട്ടവീറിന്റെ ചൂടും ചൂരും കെട്ടു പോകില്ല.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും നിയമസഭാ സ്പീക്കറുമായിരുന്ന പി പി തങ്കച്ചൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തുന്നു. പെരുമ്പാവൂർ നഗരസഭാംഗമായി പൊതുപ്രവർത്തനമാരംഭിച്ച തങ്കച്ചൻ നഗരസഭാ ചെയർമാനായും എംഎൽഎയായും പിന്നീട് മന്ത്രിയും സ്പീക്കറുമായും കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.
സെപ്റ്റംബർ 9 സഖാവ് ചടയൻ ഗോവിന്ദൻ ദിനത്തിൽ എകെജി സെന്ററിൽ പതാക ഉയർത്തി
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് ചടയൻ ഗോവിന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 27 വർഷം പൂർത്തിയാകുകയാണ്. 1998 സെപ്‌തംബർ ഒന്പതിനായിരുന്നു ആ വേർപാട്. കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി വളർത്തിയെടുക്കുന്നതിൽ സുപ്രധാനമായ പങ്ക് സഖാവ് ചടയൻ വഹിച്ചിരുന്നു.
ഇന്ന് ശ്രീനാരായണഗുരു ജയന്തി. ജാതിയെന്നാൽ മനുഷ്യജാതിയാണെന്നും മതമെന്നാൽ മാനവികതയാണെന്നും ലോകത്തെ ഉദ്ബോധിപ്പിച്ച എക്കാലത്തെയും മഹാനായ നവോത്ഥാന നായകനാണ് ശ്രീനാരായണഗുരു.
വിശ്വാസികളെ ചേർത്തുനിർത്തി വർഗീയതയെ പ്രതിരോധിക്കും. സമൂഹത്തിൽ വിശ്വാസികളും അവിശ്വാസികളുമുണ്ട്. വിശ്വാസികളല്ലാത്ത ആളുകൾ കേരളത്തിൽ എത്രപേരുണ്ട്, അതുകൊണ്ടുതന്നെ വിശ്വാസികൾ ഉൾപ്പെടെയുള്ളതാണ് സമൂഹം. ഓരോരുത്തർക്കും അവരുടെ നിലപാട് സ്വീകരിക്കാം.
വിപുലമായ അറിവും അനുഭവങ്ങളും ആദർശനിഷ്ഠ ജീവിതവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കായി സമർപ്പിച്ച ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു വി വി ദക്ഷിണാമൂർത്തി. 2016 ആഗസ്‌ത് 31 നാണ് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞത്.
കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ് രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ് രൂപംകൊണ്ടതിന് ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്.
സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യ സംസ്ഥാനമായി കേരളം ചരിത്രത്തിൽ ഇടംപിടിക്കുമ്പോൾ അത്യധികം അഭിമാനകരമായ മറ്റൊരു നേട്ടം ആദ്യ സമ്പൂർണ ഡിജിറ്റൽ മീഡിയ സാക്ഷരത മണ്ഡലമെന്ന ഖ്യാതി തളിപ്പറമ്പിന് സ്വന്തമാക്കാനായതാണ്.
കെഎസ്‌ആർടിസിയും മോട്ടോർ വാഹന വകുപ്പും സംഘടിപ്പിക്കുന്ന 'ട്രാൻസ്പോ 2025' പുത്തൻ അനുഭവമാണ് പകർന്നു നൽകിയത്. കെഎസ്ആർടിസിക്ക് സജീവമായി മുന്നോട്ടു പോകാൻ സാധിക്കുമെന്ന് ഇടതുപക്ഷ സർക്കാർ തെളിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി വലിയ മാറ്റങ്ങളാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്.
രാജ്യത്തിനു മുന്നിൽ കേരളം നിശ്ചയദാർഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും മറ്റൊരു തിളക്കമാർന്ന അദ്ധ്യായം എഴുതിച്ചേർത്തു. രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ ആദ്യസംസ്ഥാനമായി നമ്മുടെ കേരളം. അഭിമാന നേട്ടത്തിന്റെ പ്രഖ്യാപനം തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ മുഖ്യമന്ത്രി സ.
സിപിഐ നേതാവും പീരുമേട് എംഎൽഎയുമായ വാഴൂർ സോമന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പീരുമേട്ടിലെ വിഷയങ്ങൾ അവതരിപ്പിച്ച് തിരിച്ചിറങ്ങുമ്പോൾ കുഴഞ്ഞുവീണ വാഴൂർ സോമൻ അന്തരിച്ചുവെന്ന വാർത്ത അത്യന്തം ഞെട്ടലും ദുഃഖവുമാണുണ്ടാക്കിയിരിക്കുന്നത്.