യുക്തിവാദി സംഘം നേതാവ് യു കലാനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമൂഹത്തെ പുരോഗമന പാതയിലേക്ക് നയിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കലാനാഥൻ. മികച്ച ഭരണാധികാരിയുമായിരുന്നു കലാനാഥൻ.
യുക്തിവാദി സംഘം നേതാവ് യു കലാനാഥന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സമൂഹത്തെ പുരോഗമന പാതയിലേക്ക് നയിക്കുന്നതിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമാണ് കലാനാഥൻ. മികച്ച ഭരണാധികാരിയുമായിരുന്നു കലാനാഥൻ.
ആരൊക്കെ എതിർത്താലും കളിയാക്കിയാലും നവകേരള സൃഷ്ടിയുമായി മുന്നോട്ടു പോകുമെന്ന എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വ്യത്യസ്ത മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ മുഖാമുഖം പരിപാടി.
മലപ്പുറം ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി സ. വി വസീഫിനെ വിജയിപ്പിക്കാനായി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
മാർച്ച് 4 സഖാവ് മണ്ടോടി കണ്ണൻ 75ാം രക്തസാക്ഷി വാർഷിക ദിനത്തിൽ ഓർക്കാട്ടേരിയിൽ റെഡ് വളണ്ടിയർ മാർച്ചും, പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്തു.
അപൂർവ രോഗം ബാധിച്ച രണ്ടു വയസുകാരന് കേരളം സ്നേഹത്തണൽ ഒരുക്കും. സഹായം ചോദിച്ചുവരുന്നവരെ ആടിയോടിക്കുകയല്ല, ചേർത്തുപിടിക്കുകയാണ് കേരളത്തിന്റെ സംസ്കാരം. ആ കരുതൽ ഉറപ്പാക്കാൻ സർക്കാർ തയ്യാറായിരിക്കുകയാണ്. കുട്ടിയുടെ കുടുംബവുമായി ഫോണിൽ സംസാരിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് കമീഷൻ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിക്കുന്നതിന് ആഴ്ചകൾക്ക് മുമ്പുതന്നെ എൽഡിഎഫ് 20 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചാരണരംഗത്തിറങ്ങിക്കഴിഞ്ഞു.
റൂവൻ ജോഷി സൈമണിന്റെ സ്മരണാർത്ഥം യുകെ യിലെ സാംസ്‌കാരിക സംഘടനയായ സമീക്ഷ തളിപ്പറമ്പിൽ നിർമിച്ചു നൽകിയ വീടിന്റെ താക്കോൽ കൈമാറി.
ലോകായുക്ത ബില്ലിൽ രാഷ്ട്രപതി ഒപ്പിട്ടത് ഗവർണർക്കുള്ള വലിയ തിരിച്ചടിയാണ്. വ്യക്തമായ ധാരണയോടെ ജനാധിപത്യ സംവിധാനങ്ങളുടെ ഉള്ളടക്കം ഫലപ്രദമായി ഉപയോഗപ്പെടുത്താൻ പറ്റുന്ന തരത്തിലാണ് കേരളം നിയമമുണ്ടാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന നിയമത്തിന് തുല്യമായ രീതിയിൽ തന്നെയായിരുന്നു ഇതും.
നിത്യഹരിത ഗാനങ്ങളിലൂടെ സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗസൽ ഗായകൻ പങ്കജ് ഉദാസിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് സംഗീത ലോകത്തെ ശ്രുതിമധുരമായ ശബ്ദമാണ്. തുടക്കകാലത്ത് മെലഡികളിലൂടെ ബോളിവുഡിൽ ശ്രദ്ധേയനായ അദ്ദേഹം പക്ഷേ ഗസലിന്റെ നനുത്ത പാതയാണ് തെരഞ്ഞെടുത്തത്.
സംസ്ഥാനത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷര മണ്ഡലമായി തളിപ്പറമ്പ്.
കൊയിലാണ്ടി പ്രദേശത്തെ സിപിഐ എമ്മിന്റെ ജനകീയ മുഖമായിരുന്ന സഖാവ് പി വി സത്യനാഥന് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ അന്ത്യാഭിവാദ്യം അർപ്പിച്ചു.
മാധ്യമങ്ങളും വലതുപക്ഷവും എത്ര ശ്രമിച്ചാലും ജനങ്ങളെ എൽഡിഎഫിനെതിരാക്കാൻ കഴിയില്ലെന്നതാണ് തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്. കേരളത്തിൽ ഭരണ വിരുദ്ധ വികാരമില്ല. എന്നാൽ അങ്ങനെ ഉണ്ടെന്ന് വരുത്താനും ജനങ്ങളെ എൽഡിഎഫിനെതിരെ തിരിക്കാനും മാധ്യമങ്ങൾ പെടാപ്പാട്‌പെടുകയാണ്.