27-ാമത് "ഇഎംഎസിന്റെ ലോകം" ദേശീയ സെമിനാറുകൾക്ക് മലപ്പുറത്ത് തുടക്കമായി. ‘ലോകം–ഇന്ത്യ–കേരളം: ഇഎംഎസിന് ശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്‌തു.

27-ാമത് "ഇഎംഎസിന്റെ ലോകം" ദേശീയ സെമിനാറുകൾക്ക് മലപ്പുറത്ത് തുടക്കമായി. ‘ലോകം–ഇന്ത്യ–കേരളം: ഇഎംഎസിന് ശേഷം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനംചെയ്‌തു.
മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. നാല് പതിറ്റാണ്ടോളം തലസ്ഥാനത്ത് മാധ്യമ പ്രവർത്തകനായിരുന്ന അദ്ദേഹം നിരവധി വാർത്തകൾക്ക് പിന്നിൽ പ്രവർത്തിച്ചു. മാനുഷിക മുഖമുള്ള മാധ്യമപ്രവർത്തകനെയാണ് അദ്ദേഹത്തിൻ്റെ നിര്യാണത്തിലൂടെ നഷ്ടമായത്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട് 44 വർഷം തികയുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.
പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേവലഭൂരിപക്ഷം നേടാൻ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് കഴിഞ്ഞെങ്കിലും ആ വിജയത്തിന് തിളക്കമില്ലെന്നു മാത്രമല്ല പരാജയപ്പെട്ടവരുടെ ഗണത്തിലാണ് ഈ വിജയം കണക്കാക്കപ്പെടുക.
ജൂൺ 05 ലോക പരിസ്ഥിതി ദിനത്തിൽ ഇഎംഎസ് അക്കാദമിയിൽ വൃക്ഷ തൈ നട്ടു.
ജനാധിപത്യ, മതനിരപേക്ഷ ഇന്ത്യക്കായി വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ എല്ലാവിഭാഗത്തിലെയും വിശ്വാസികൾ ഒരുമിച്ചുനിൽക്കണം. മതവിശ്വാസത്തിനുള്ള അവകാശം സംരക്ഷിക്കപ്പെടണം. വിശ്വാസികളുടെ പണം സർക്കാർ എടുക്കുന്നുവെന്നത് തികച്ചും തെറ്റായ പ്രചാരണമാണ്. സിപിഐ എം ആരുടെയും വിശ്വാസത്തിനെതിരല്ല.
വിദ്യാഭ്യാസ രംഗത്ത് കേരളം നൽകിക്കൊണ്ടിരിക്കുന്ന ലോക മാതൃകയ്ക്ക് അടിസ്ഥാനം പ്രാഥമിക വിദ്യാഭ്യാസം മുതൽ നൽകുന്ന പ്രാധാന്യമാണ്. അറിവിന്റെ സമസ്ത മേഖലകളിലേക്കും വ്യാപിക്കുന്നതിന് ഓരോരുത്തരെയും പ്രാപ്തരാക്കുന്നതിന് നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം ഏറെ സഹായകമായിട്ടുണ്ട്.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി പരാജയം ഉറപ്പിച്ചു എന്നതിന്റെ ദൃഷ്ടാന്തമാണ് അവസാനഘട്ടമെത്തിയപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗങ്ങൾ.
ജൂൺ ഒന്നിന് ഏഴാംഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ അന്തിമഘട്ടത്തിലേക്ക് നീങ്ങും. തെരഞ്ഞെടുപ്പ് തുടങ്ങിയ ഘട്ടത്തിൽ ബിജെപിക്കും മോദിക്കും മൂന്നാമൂഴം ലഭിക്കുമെന്ന ധാരണയാണ് പൊതുവെ ഉണ്ടായിരുന്നത്.
വടകരയിൽ എൽഡിഎഫ് സ്ഥാനാർഥിക്കെതിരായി വർഗീയ, അശ്ലീല പ്രചാരണം നടത്തിയത് യുഡിഎഫ് ആണ്. അതിലൊന്നും ഉത്തരവാദിത്വമില്ലെന്ന് അവർ പറഞ്ഞപ്പോഴും കേസുകളിൽ അറസ്‌റ്റിലായതെല്ലാം യുഡിഎഫുകാരാണ്. ഒഞ്ചിയത്തെ യോഗത്തിൽ ആർഎംപി നേതാക്കൾ നടത്തിയ പരാമർശങ്ങളും അവരുടെ നയം തെളിയിച്ചു.
മഴക്കെടുതിയുടെ ദുരിതം പരിഹരിക്കാൻ യോഗം ചേരുന്നത് തടയുന്ന തെരഞ്ഞെടുപ്പുകമീഷൻ ബിജെപിയും പ്രധാനമന്ത്രിയും നടത്തുന്ന മുസ്ലീം വിരോധ പ്രചാരണത്തിനെതിരെ നാവനക്കുന്നില്ല. കമീഷന്റെ പരിഗണന ഏതിനാണ് എന്ന് ഇതിൽനിന്ന് വ്യക്തമാണ്.
സംസ്ഥാനത്തെ എക്‌സൈസ് നയത്തിൽ എന്തോ ചർച്ച നടന്നു എന്ന രീതിയിൽ നടക്കുന്ന പ്രചരണങ്ങൾ വസ്‌തുതയ്‌ക്ക് നിരക്കുന്നതല്ല. പാർട്ടിയോ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോ സർക്കാരോ ഒന്നും ചർച്ച ചെയ്യുകയോ തീരുമാനിക്കുകയോ ചെയ്യാത്ത കാര്യങ്ങൾ, എല്ലാം വ്യാജമായി തയ്യാറാക്കി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്.