കർണാടക സംഗീതത്തിലെ പ്രഗത്ഭനായ സംഗീതജ്ഞനെയാണ് കെ ജി ജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. ശാസ്ത്രീയ സംഗീത്തിലും സിനിമാപാട്ടുകളിലും ഭക്തിഗാന രംഗത്തും ഒന്നുപോലെ തിളങ്ങാൻ അദ്ദേഹത്തിനായി. ഇരട്ടസഹോദരനൻ വിജയനൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ പാട്ടുകൾ മലയാളി മനസുകളിൽ എക്കാലവും തങ്ങിനിൽക്കും.
