ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണം.സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്.

ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സംഘർഷം സൃഷ്‌ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്‌താവന ജനങ്ങൾ തിരിച്ചറിയണം.സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പുരോഗമിക്കുമ്പോൾ കടുത്ത അങ്കലാപ്പിലാണ് യുഡിഎഫ്.
സുസ്ഥിര വികസനത്തിനുള്ള ആഗോള അംഗീകാരമായ UN- ഷാങ്ഹായ് ഗ്ലോബൽ അവാർഡ് നേടിയ തിരുവനന്തപുരം കോർപ്പറേഷനും മേയർ ആര്യ രാജേന്ദ്രനും അഭിനന്ദനങ്ങൾ.
മനുഷ്യപക്ഷ മുന്നേറ്റത്തിന്റെ ഹൃദയത്തുരുത്തിന് ഇന്ന് പിറന്നാൾ. ഐക്യകേരളമെന്ന ചിരകാല സ്വപ്നം 68 വർഷങ്ങൾക്കപ്പുറം യാഥാർത്ഥ്യമായ ദിനം. സംഘടിതമായ പ്രയത്നവും തളരാത്ത മനോവീര്യവും ഒരു ജനതയെ എങ്ങനെ ലോകത്തിന്റെ നെറുകയിലേക്ക് ഉയർത്തുമെന്നതിന്റെ തെളിവാണ് കേരളം.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിന്റെ തുടർച്ചയാണ്.
യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയ്ക്ക് കോതമംഗലം വലിയ പള്ളിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.
യാക്കോബായ സഭയുടെയും സമൂഹത്തിന്റെയാകെയും ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പ്രവർത്തിച്ച വലിയ ഇടയനാണ് യാക്കോബായ സുറിയാനി സഭാധ്യക്ഷൻ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ. പ്രതിസന്ധി ഘട്ടത്തിൽ സഭയെ ഒരുമിപ്പിച്ച് ചേർത്തുപിടിക്കാൻ അദ്ദേഹത്തിനായി.
തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന് പണം കേരളത്തിൽ എത്തിച്ചുവെന്ന ബിജെപി യുടെ മുൻ പാർടി ഓഫീസ് സെക്രട്ടറി നടത്തിയ പുതിയ വെളിപ്പെടുത്തലിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണം. കൊടകര കുഴൽപ്പണ കേസുമായി ബന്ധിപ്പിച്ചാണ് ഈ വെളിപ്പെടുത്തൽ എന്നത് ഏറെ ഗൗരവമുള്ളതാണ്.
കേരളത്തിൽ ഒരു ലോക്‌സഭാ മണ്ഡലത്തിലും രണ്ട് നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. എല്ലാ മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുകയും പ്രചാരണം ആരംഭിക്കുകയും ചെയ്തു.
സിപിഐ എം കഴക്കൂട്ടം ഏരിയ സെക്രട്ടറിയായിരുന്ന ശ്രീകാര്യം അനിലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. പ്രമുഖ കലാകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ വേർപാട് സിപിഐ എമ്മിനും പുരോഗമന പ്രസ്ഥാനങ്ങൾക്കും കനത്ത നഷ്ടമാണ്. സഖാക്കളുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഒപ്പംചേരുന്നു.
ചോരകൊണ്ടെഴുതിയ വിപ്ലവ ചരിത്രത്തിന്, പുന്നപ്ര-വയലാർ രക്തസാക്ഷിത്വത്തിന് എഴുപത്തിയെട്ട് വർഷങ്ങൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു ഇത്.
ആരോഗ്യ സർവകലാശാല വൈസ് ചാൻസലറായി മോഹനൻ കുന്നുമ്മലിനെ പുനർനിയമിച്ച ഗവർണർ ആരിഫ് മൊഹമ്മദ് ഖാന്റെ തീരുമാനം നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണ്. ഗവർണറുടെ നടപടിയെ എല്ലാ അർത്ഥത്തിലും ജനങ്ങൾ പ്രതിരോധിക്കും. ഇക്കാര്യത്തിൽ ആവശ്യമായ നിയമനടപടി സ്വീകരിക്കും.
കേരളത്തിൽ മൂന്ന് ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഉത്തർപ്രദേശിലെ റായ്ബറേലിയിലും ജയിച്ചതിനെ തുടർന്ന് രാഹുൽഗാന്ധി ഉപേക്ഷിച്ച വയനാട്ടിലും തൃശൂർ ജില്ലയിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലുമാണ് നവംബർ 13ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.