പ്രാണൻ കവരുന്ന കൊലക്കത്തി ആർഎസ്എസ് ഉറയിലിടുന്നില്ല. സമാധാന കേരളത്തിന്റെ ശാന്തത തകർക്കാനുള്ള കൊലപാതകങ്ങൾ അവസാനമില്ലാതെ തുടരുന്നു. തലശേരി പുന്നോലിൽ സിപിഐ എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ ഹരിദാസനെ അതിക്രൂരമായാണ് സംഘപരിവാർ വെട്ടിക്കൊന്നത്. ഈ കൊലപാതക രാഷ്ട്രീയം ആകസ്മികമായി സംഭവിച്ചതല്ല.
