മഹാത്മാ അയ്യൻകാളിയുടെ 160-ാം ജന്മവാർഷികമാണ് ഇന്ന്. തിരുവനന്തപുരം വെങ്ങാനൂരിൽ അയ്യൻ – മാല ദമ്പതികളുടെ മകനായി 1863 ആഗസ്റ്റ് 28നാണ് അദ്ദേഹം ജനിച്ചത്. പോരാട്ടത്തിന്റെയും ധീരതയുടെയും മാതൃകയായ അദ്ദേഹം ജാതി മേധാവിത്വത്തിനെതിരെ നടത്തിയ സമരങ്ങൾ ശ്രദ്ധേയമായിരുന്നു.
