
നവോത്ഥാന കേരളത്തിലേക്കുള്ള പ്രയാണത്തിന്റെ ശക്തമായ അടിത്തറയായ വൈക്കം സത്യഗ്രഹം സംഘടിത പ്രതിരോധത്തിന്റെ മികച്ച മാതൃകയാണ്. ജാതി‐ മത‐ വർഗ‐ വർണ‐ ദേശ‐ ഭാഷ‐ രാഷ്ട്രീയ വ്യത്യാസമില്ലാതെ സംഘടിപ്പിക്കപ്പെട്ട ഏറ്റവും വലിയ മുന്നേറ്റമായിരുന്നു അറുനൂറിലധികം ദിവസങ്ങൾ നീണ്ടുനിന്ന വൈക്കം സത്യഗ്രഹം.
കേന്ദ്ര സർക്കാരിന്റെ കടം 2017-18ൽ 82.9 ലക്ഷം കോടി രൂപ ആയിരുന്നത് 2022-23ൽ 155.8 ലക്ഷം കോടി രൂപ ആയി ഉയർന്നു എന്ന് സ. വി ശിവദാസൻ എംപിക്ക് രാജ്യസഭയിൽ നൽകിയ മറുപടിയിൽ സമ്മതിച്ച് ധനകാര്യമന്ത്രാലയം. 2017-18ൽ മൊത്തം ജിഡിപിയുടെ 48.5 ശതമാനം ആയിരുന്ന കടം, 2022-23ൽ ജിഡിപിയുടെ 57.3 ശതമാനമായി ഉയർന്നു.
കയ്യൂർ അനശ്വരമാക്കിയ സമരഗാഥയ്ക്ക് എൺപതാണ്ടുകൾ പൂർത്തിയാവുകയാണ്. സാമ്രാജ്യത്വത്തിനും ജന്മിത്തത്തിനുമെതിരായ ചെറുത്തുനിൽപ്പുകൾക്ക് ചെങ്കൊടിയുടെ ബലം നൽകിയ ഉജ്ജ്വല കാർഷിക മുന്നേറ്റമായിരുന്നു കയ്യൂർ.
കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്മദിനം.
സംസ്ഥാനങ്ങളിലെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും തുകകൾ ഈടാക്കണം എന്ന ഒരു നയം കേന്ദ്രസർക്കാർ ആവിഷ്കരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇപ്രകാരമൊരു നിർബന്ധിത ചട്ടം രൂപീകരിച്ചിട്ടില്ലെന്നും രാജ്യത്തെ ഭൂരിഭാഗം സംസ്ഥാനങ്ങളിൽ നിന്നും ദേശീയപാത വികസനവുമായി ബ
അങ്ങനെ മറക്കാനാവുമോ ബിൽക്കിസ് ബാനുവിനെ!
പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് എംപിമാരെ അയോഗ്യരാക്കുന്നതിന് ബിജെപി ക്രിമിനൽ അപകീർത്തി മാർഗം ഉപയോഗിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ ശിക്ഷാവിധിയും അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള തിടുക്കവും വിമർശനങ്ങളോടുള്ള ബിജെപിയുടെ അസഹിഷ്ണുതയും സ്വേച്ഛാധിപത്യ സ്വഭാവത്തെയും പ്രതിഫലിപ്പിക്കുന്നതാണ്.
സിപിഐ എമ്മിന്റെ മുഖ്യ എതിരാളി ബിജെപി തന്നെയാണ്. ബംഗാളിലും ബിജെപിയാണ് പ്രധാന എതിരാളി. ജനാധിപത്യത്തെ അട്ടിമറിക്കുന്ന തൃണമൂൽ കോൺഗ്രസിനെതിരെയും അവിടെ ശക്തമായ പ്രതിരോധം ഉയർത്തും. കേരളത്തിൽ കോൺഗ്രസിനെ നേരിടുന്നതിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.
കേന്ദ്രബജറ്റിൽ സംസ്ഥാനങ്ങൾക്കുള്ള വിഭവ കൈമാറ്റത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഒരു പ്രസ്താവന കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തുകയുണ്ടായി. കേന്ദ്രം സംസ്ഥാനങ്ങളുടെ ക്ഷേമത്തിൽ വളരെയധികം ശ്രദ്ധിക്കുന്നുണ്ട് എന്നും വിഭവ കൈമാറ്റം കുത്തനെ കൂട്ടിയതായും അവർ പറയുകയുണ്ടായി.