കേരളത്തിന്റെ ഊർജ മേഖലയെ ആഗോള നിലവാരത്തിൽ വികസിപ്പിക്കാനുള്ള പദ്ധതികൾ അതിവേഗം നടപ്പാക്കുകയാണ്. വൈദ്യുതി സേവന-വിതരണ രംഗത്ത് കേന്ദ്രം അടുത്തിടെ റേറ്റിങ് തയ്യാറാക്കിയതിൽ ആദ്യമെത്തിയ മൂന്നു സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. വിശ്വാസ്യത, വൈദ്യുതി വിതരണം എന്നീ രംഗങ്ങളിൽ എ പ്ലസ് ഗ്രേഡ് ലഭിച്ചു.
