സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്.

സ്വതന്ത്രവും ക്രിയാത്മകവുമായ ഗവേഷണ പഠനപ്രോത്സാഹനത്തിനായി സംസ്ഥാനത്ത് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസ് സ്ഥാപിക്കും. ഏത് വിഷയത്തെക്കുറിച്ചും അന്വേഷണത്തെ പിന്തുണയ്ക്കുന്ന കേന്ദ്രമായിരിക്കുമിത്.
കേരള ബ്രാൻഡിങ്ങിലൂടെ വിപണിയും ഗുണനിലവാരവും ഉറപ്പാക്കി ഉൽപ്പാദകനെയും ഉപഭോക്താവിനെയും സംരക്ഷിക്കും. ലോകമറിയുന്ന ബ്രാൻഡാണ് കേരളം. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളെയും കേരള ബ്രാൻഡിങ്ങിലേക്ക് കൊണ്ടുവരാനാകും. ഇതിനായി പ്രോട്ടോക്കോളുകൾ രൂപപ്പെടുത്തും.
കേന്ദ്രസർക്കാർ പിന്തുടരുന്ന നയവെകല്യങ്ങൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ തിരുത്തൽ ശക്തിയാകാൻ കർഷകർക്കും തൊഴിലാളികൾക്കും കഴിയണം. കോർപ്പറേറ്റുകൾക്കായി കർഷകരെയും തൊഴിലാളികളെയും അങ്ങേയറ്റം ദ്രോഹിക്കുന്ന നയങ്ങളാണ് നടപ്പാക്കുന്നത്.
കേന്ദ്രസർക്കാർ വിശ്വാസത്തിന്റെ പേരിൽ സാമൂഹിക വിഭജനം നടത്തുന്നതിലൂടെ രാജ്യം ലോകത്തിന് മുന്നിൽ തലകുനിക്കുന്ന അവസ്ഥയാണുള്ളത്. പള്ളി പൊളിക്കുന്നതും അമ്പലം കെട്ടുന്നതുമാണ് പ്രധാനമെന്ന് കരുതുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യയിലുള്ളത്. ഹിന്ദു വർഗീയതയുടെ പ്രചാരകരായാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
പാർലമെന്റിൽ ബിജെപിയായി കോൺഗ്രസ് മാറാതിരിക്കാൻ ഇടതുപക്ഷത്തിന് നല്ല അംഗബലമുണ്ടാകണം. ഏതുസമയത്തും ബിജെപിയിൽ ചേരാനുള്ള മാനസികാവസ്ഥയിലാണ് കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 2004ന് സമാനമായി വൻ വിജയം നേടും.
ഇന്ത്യയെ ഹിന്ദുത്വ രാജ്യമാക്കാനുള്ള ശ്രമത്തിനെതിരെ ജനാധിപത്യ–മതനിരപേക്ഷ ചിന്തയുള്ളവർ ഒന്നിക്കണം. കേരള ജനതയിലാണ് നമുക്ക് പ്രതീക്ഷയുള്ളത്. കേരളീയർക്ക് ഈ പോരാട്ടത്തിൽ ഏറെ പ്രവർത്തിക്കാനാവും. ഇവിടെമാത്രമാണ് ജാതിയും മതവും പറഞ്ഞ് പരസ്പരം ചേരിതിരിവ് നടക്കാത്തത്.
അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതികൂല ശബ്ദങ്ങളെ ഞെരുക്കുകയാണ് കേന്ദ്രസർക്കാർ. എതിർക്കുന്ന മാധ്യമങ്ങളെ വഴിവിട്ട നിയമ നടപടികളിലൂടെ വരുതിക്ക് നിര്‍ത്താനും അല്ലാത്തപക്ഷം ഇല്ലായ്മ ചെയ്യാനുമാണ് കേന്ദ്രസർക്കാർ ശ്രമം. ഈ ജനാധിപത്യവിരുദ്ധ നടപടി അംഗീകരിക്കാനാവില്ല.
വിദ്യാർഥികളുടെ അഭിപ്രായങ്ങൾ മടി കൂടാതെ പറയാനുള്ള വേദിയാണ് മുഖാമുഖം. വിദ്യാർഥികളുടെ അഭിപ്രായങ്ങൾ ഗൗരവതരമായി തന്നെ പരിഗണിക്കും. വിദ്യാര്‍ത്ഥികളുമായി സംവദിക്കാനും അവരുടെ ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള വേദിയാണ് മുഖാമുഖം.
ഒരുവിധത്തിലും കേരളത്തിൽ വികസനം നടത്താൻ സമ്മതിക്കില്ലെന്ന കേന്ദ്രസർക്കാരിന്റെയും കോൺഗ്രസിന്റെയും നിലപാട് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം. കേരളത്തെ പ്രതിസന്ധിയിലാക്കുന്ന കേന്ദ്രസർക്കാരിനെതിരെ കോടതിയെ സമീപിച്ചതിന്റെ പേരിൽ ഒരു സഹായവും നല്‍കില്ലെന്ന നിലപാടാണ് കേന്ദ്രത്തിന്.
കേരളത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ മാറ്റത്തിന് പാത സൃഷ്ടിച്ച കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് സഖാവ് എൻ ശ്രീധരൻ. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സംസ്ഥാനത്തെ അതുല്യ സംഘാടകരിൽ ഒരാളായ അദ്ദേഹം ഓർമയായിട്ട് 39 വർഷമായി.
വയനാട്ടിൽ മനുഷ്യജീവനെടുത്തുള്ള വന്യജീവി ആക്രമണങ്ങളിൽ ഇടപെടാതെ കേന്ദ്രസർക്കാരും വയനാട് എംപിയും. വന്യമൃഗശല്യ പ്രതിരോധത്തിന് സംസ്ഥാന സർക്കാർ സമർപ്പിച്ച 620 കോടി രൂപയുടെ പദ്ധതി കേന്ദ്രസർക്കാർ നിരാകരിച്ചതിലും, വിഷയത്തിൽ രാഹുൽ ഗാന്ധി എംപി ഇടപെടത്തതിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടികൾക്ക് എതിരെയും ക്ഷേമ കേരളത്തിന്റെ സംരക്ഷണത്തിനുമായി കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (KSKTU) സംഘടിപ്പിക്കുന്ന "പാവങ്ങളുടെ പടയണി" സംസ്ഥാനതല ഉദ്ഘാടനം സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എ വിജയരാഘവൻ തിരുവനന്തപുരം ഏണിക്കരയിൽ നിർവഹിച്ചു.
ഇലക്ടറൽ ബോണ്ട് സ്‌കീമിൽ സുപ്രീംകോടതിയുടെ വിധി സ്വാഗതാർഹമാണ്. സുപ്രീംകോടതി ബെഞ്ച് ഏകകണ്ഠമായി പുറപ്പെടുവിച്ച വിധിപ്രസ്താവത്തിൽ സിപിഐ എമ്മിന്റെ വാദം ശരിവെച്ചതിൽ സന്തോഷമുണ്ട്.
കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള ഏക വഴിയല്ല ഇലക്ടറല്‍ ബോണ്ടെന്നും കോടതി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ എൽഡിഎഫ് ഭരിക്കുന്ന കേരളത്തോട് കാണിക്കുന്ന സാമ്പത്തിക കടന്നാക്രമണത്തിനെതിരെ ഈ മാസം എട്ടിന് ഡൽഹിയിൽ നടത്തിയ സമരം ദേശീയശ്രദ്ധ ആകർഷിക്കുകയുണ്ടായി.