Skip to main content

ലേഖനങ്ങൾ


സഖാവ് ആനത്തലവട്ടം ആനന്ദന് അന്ത്യാഭിവാദ്യങ്ങൾ

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 05-10-2023

സഖാവ് ആനത്തലവട്ടം ആനന്ദൻ അടിമുടി തൊഴിലാളിവർഗ രാഷ്ട്രീയമാണ്. തൊഴിലാളി മുന്നേറ്റങ്ങളുടെ ഉൾക്കരുത്തായ പോരാളിയെയാണ് സഖാവിന്റെ വിടവാങ്ങലിലൂടെ നഷ്ടമാകുന്നത്. കയര്‍തൊഴിലാളികളുടെ കഷ്ടപ്പാടുകളും ഇല്ലായ്മകളും ആനത്തലവട്ടമെന്ന ഉജ്ജ്വലനായ നേതാവിനെ രൂപപ്പെടുത്തുന്നതിന് കാരണമായിരുന്നു.

കൂടുതൽ കാണുക

സഖാവ് ആനത്തലവട്ടം ആനന്ദന് ആദരാജ്ഞലി

സ. പിണറായി വിജയൻ | 05-10-2023

തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിനുവേണ്ടി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ സംഘാടനും ട്രേഡ് യൂണിയൻ നേതാവുമായിരുന്നു സഖാവ്.

കൂടുതൽ കാണുക

ന്യൂസ് ക്ലിക്കിന്റെ അടിച്ചമർത്തലോടെ ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം നിലവാരമില്ലായ്മയിൽ റെക്കോർഡ് സ്ഥാപിക്കും

സ. ടി എം തോമസ് ഐസക് | 05-10-2023

ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അമിത് ചക്രവർത്തി എന്നിവരെ യുഎപിഎ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരിക്കുകയാണ്. ന്യൂസ് ക്ലിക്കിന്റെ ജീവനക്കാരെയും എഴുത്തുകാരെയും ചോദ്യം ചെയ്യൽ തുടരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസ് പൂട്ടി സീൽവച്ചു.

കൂടുതൽ കാണുക

വ്യാജവാർത്ത നിർമിക്കുന്ന മാധ്യമങ്ങളും വ്യാജറിപ്പോർട്ട്‌ കോടതിയിൽ നൽകുന്ന ഇഡിയും സിപിഐ എമ്മിനെതിരെയും പിണറായി സർക്കാരിനെതിരെയും പൊതുബോധം നിർമിക്കാനുള്ള ശ്രമത്തിലാണ്

സ. എം വി ഗോവിന്ദൻ മാസ്റ്റർ | 05-10-2023

കേരളത്തിലെ വലതുപക്ഷം അസ്വസ്ഥരാണ്‌. കേന്ദ്രം ഭരിക്കുന്ന ബിജെപിയും മുൻ ഭരണകക്ഷിയായ കോൺഗ്രസും ഈ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയാണ്‌ ഇപ്പോൾ. എന്നാൽ, അവർക്കൊപ്പമോ ഒരടി മുന്നിലോ ഈ അസ്വസ്ഥത പ്രകടിപ്പിക്കുന്ന മറ്റൊരു വിഭാഗംകൂടിയുണ്ട്‌. അതാണ്‌ വലതുപക്ഷ മാധ്യമങ്ങൾ.

കൂടുതൽ കാണുക

ഉദാരവത്കരണ ചിന്തകൾക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ

സ. പിണറായി വിജയൻ | 04-10-2023

സമൂഹത്തിനാകെ ഉപകരിക്കുന്ന വ്യവസായങ്ങൾ നടത്തുന്നതോ കമ്പോളത്തിൽ ഇടപെടുന്നതോ ഒന്നും സർക്കാരിന്റെ കടമയല്ല എന്ന ഉദാരവത്കരണ ചിന്തയ്ക്ക് ബദലാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾ. വിമാനത്താവളങ്ങൾ ഉൾപ്പെടെ പൊതുമേഖലയിലുള്ള തന്ത്രപ്രധാന സ്ഥാപനങ്ങളെപ്പോലും സ്വകാര്യവത്ക്കരിക്കുന്ന കാലമാണിത്.

കൂടുതൽ കാണുക

ജനാധിപത്യവ്യവസ്ഥയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരാവേണ്ട മാധ്യമങ്ങളെ പീഡിപ്പിക്കാനും അടിച്ചമർത്താനുമുള്ള ഗൂഢാലോചനയ്‌ക്കെതിരെ എല്ലാ ദേശസ്‌നേഹികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം

സ. എം എ ബേബി | 04-10-2023

ന്യൂസ്ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്തയെയും സഹപ്രവർത്തകൻ അമിത് ചക്രവർത്തിയെയും യുഎപിഎ പ്രകാരം അറസ്റ്റ് ചെയ്തതിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഓൺലൈൻ മാധ്യമമായ ന്യൂസ്ക്ലിക്ക് ഓഫീസ് ഡെൽഹി പോലീസ് അടച്ചു മുദ്രവച്ചിട്ടുമുണ്ട്.

കൂടുതൽ കാണുക

പുകഴ്ത്തുപാടലുകൾ അല്ലാതെ വിമർശനാത്മക പത്രപ്രവർത്തനം രാജ്യത്ത്‌ വേണ്ടെന്ന തീരുമാനത്തിലാണ് മോദി സർക്കാർ

സ. ടി എം തോമസ് ഐസക് | 04-10-2023

പുകഴ്ത്തുപാടലുകൾ അല്ലാതെ ഇന്ത്യാ രാജ്യത്തു വിമർശനാത്മക പത്രപ്രവർത്തനം വേണ്ടായെന്ന തീരുമാനത്തിലാണു മോദി സർക്കാർ. കേരളത്തിൽ പ്രലോഭനവും സമ്മർദ്ദതന്ത്രങ്ങളും ഉപയോഗിച്ച് ഏതാണ്ടു മുഴുവൻ മാധ്യമസ്ഥാപനങ്ങളെയും ബിജെപി തങ്ങളുടെ വരുതിയിലാക്കിയിട്ടുണ്ട്.

കൂടുതൽ കാണുക

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹം

സ. പിണറായി വിജയൻ | 04-10-2023

മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ചുപോന്ന വിഷയങ്ങൾ രാജ്യശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന ബദൽ മാധ്യമങ്ങളെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ പ്രതിഷേധാർഹമാണ്. അത്തരം ശ്രമങ്ങളുടെ ഭാഗമായാണ് ഓൺലൈൻ വാർത്താ പോർട്ടലായ "ന്യൂസ് ക്ലിക്കി"നുനേരെയുള്ള പൊലീസ് നടപടി എന്ന വിമർശനം ഗൗരവത്തോടെ എടുക്കേണ്ടതുണ്ട്.

കൂടുതൽ കാണുക

സാധാരണ ജനങ്ങള്‍ക്ക്‌ അത്താണിയാകുന്ന സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ സഹകരണ മേഖലയിൽനിന്നും ബഹുജനങ്ങളിൽനിന്നും ശക്തമായ പ്രതിരോധം ഉയര്‍ന്നുവരണം

സ. പുത്തലത്ത് ദിനേശൻ | 04-10-2023

തൃശൂര്‍ ജില്ലയിലെ കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിൽ ചില പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നു. അത് ശ്രദ്ധയിൽപ്പെട്ടയുടനെ പാര്‍ടിയും സര്‍ക്കാരും അവ പരിഹരിച്ച് നിക്ഷേപകരെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചു.

കൂടുതൽ കാണുക

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും എംജി സര്‍വ്വകലാശാല ടൈംസ് ആഗോള റാങ്കിംഗിൽ ഇടം നേടി

സ. ആർ ബിന്ദു | 02-10-2023

അഭിമാനകരമായ ഉയർച്ചയിലാണ് നമ്മുടെ സർവ്വകലാശാലകൾ. ആ മികവിന് ഒരിക്കൽക്കൂടി സുവർണ്ണശോഭ നൽകിയിരിക്കുകയാണ് എംജി സർവ്വകലാശാലയുടെ പുത്തൻ നേട്ടം.

കൂടുതൽ കാണുക

ഗാന്ധിജിയുടെ വാക്കുകൾ ചരിത്രത്തിൽ നിന്നു മായ്ച്ചു കളയാനുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കാം

സ. പിണറായി വിജയൻ | 02-10-2023

ഇന്നു ഗാന്ധി ജയന്തി. സാമ്രാജ്യത്വത്തിൻ്റെ നുകത്തിൽ നിന്നും മോചനം നേടി സ്വതന്ത്ര ജനാധിപത്യ രാഷ്ട്രത്തിലെ പൗരന്മാർ എന്ന നിലയ്ക്ക് ആത്മാഭിമാനത്തോടെ, തലയുയർത്തി നടക്കാൻ നമുക്ക് സാധിക്കുന്നതിനു പിന്നിൽ ഗാന്ധിജിയുടെ ത്യാഗപൂർണ്ണമായ ജീവിതത്തിന് നിസ്തുലമായ പങ്കുണ്ട്.

കൂടുതൽ കാണുക

സഖാവ് കോടിയേരി നടന്നുതീർത്ത ജീവിതവഴികൾ ത്യാഗത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പാർടി കൂറിന്റെയും വലിയ മാതൃകകൾ കാണിച്ചുതരുന്നു

സ. പിണറായി വിജയൻ | 01-10-2023

സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികമാണ് ഇന്ന്. അദ്ദേഹത്തിന്റെ ചിരസ്മരണ ഒരു വഴിവിളക്കുപോലെ നമുക്ക് മുന്നിൽ ജ്വലിക്കുകയാണ്.

കൂടുതൽ കാണുക

വീണ്ടും നിപയെ തോൽപ്പിച്ച് കേരളം

സ. പിണറായി വിജയൻ | 29-09-2023

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്.

കൂടുതൽ കാണുക

ഡോ. എം എസ്‌ സ്വാമിനാഥന്റെ നിര്യാണം കാര്‍ഷിക മേഖലയ്‌ക്കും ഇന്ത്യന്‍ ജനതയ്‌ക്കും നികത്താനാകാത്ത നഷ്‌ടം

സ. എസ്‌ രാമചന്ദ്രന്‍പിള്ള | 28-09-2023

ഇന്ത്യന്‍ ജനത എന്നും ഓര്‍മ്മിക്കുന്ന ശാസ്‌ത്രജ്ഞന്മാരില്‍ ഏറ്റവും പ്രമുഖനായിരുന്നു ഡോ. എം എസ്‌ സ്വാമിനാഥന്‍. ശാസ്‌ത്രീയമായ കൃഷി സമ്പ്രദായത്തിലൂടെ ഇന്ത്യയുടെ കാര്‍ഷിക ഉല്‍പ്പാദന ക്ഷമതയും ഉല്‍പ്പാദനവും വര്‍ദ്ധിപ്പിക്കുന്നതിന്‌ അദ്ദേഹം അതുല്യമായ സംഭാവനകള്‍ നല്‍കി.

കൂടുതൽ കാണുക