ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു.
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ ഭരണഘടനയിൽ പറയുന്നത്. ഹിന്ദുക്കളല്ലാത്തവർക്ക് വോട്ടവകാശമില്ലെന്നും പറയുന്നു.
കേരളത്തിലെ അതിദരിദ്രരുടെ ജീവിതം രണ്ട് വർഷത്തിനുള്ളിൽ മെച്ചപ്പെട്ട നിലയിലേക്ക് മാറും. ബിജെപി സർക്കാരും നരേന്ദ്രമോഡിയും അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ എൽഡി എഫ് സർക്കാർ ഏറ്റെടുത്തത് 64006 അതി ദരിദ്ര കുടുംബങ്ങളെയാണ്. ഇന്ത്യയിലെ ആദ്യത്തെ അതിദരിദ്രത്തില്ലാത്ത സംസ്ഥാനമായി കേരളം മാറും.
സാമ്രാജ്യത്വത്തിന്റെയും ജന്മിത്തത്തിന്റെയും അടിച്ചമർത്തലുകൾക്കെതിരെ സമര കേരളം നൽകിയ എക്കാലത്തെയും ജ്വലിക്കുന്ന പ്രതിരോധമായിരുന്നു പുന്നപ്ര-വയലാർ.
1917ലെ ബാൽഫൂർ പ്രഖ്യാപനത്തിനു ശേഷം ഏകപക്ഷീയമായി ബ്രിട്ടൻ പ്രത്യേക ജൂതരാഷ്ട്രം രൂപീകരിച്ചത് അറബ് നേതാക്കൾക്കിടയിൽ കടുത്ത പ്രതിഷേധം സൃഷ്ടിച്ചു. ഇതോടെ തങ്ങളുടെ പലസ്തീൻ , ജൂത കുടിയേറ്റക്കാർക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന നിലപാട് വിവിധ മതവിശ്വാസികളും അല്ലാത്തവരുമായ അറബികൾ സ്വീകരിച്ചു.
നവകേരള നിര്‍മ്മിതിയുടെ ഭാഗമായി സര്‍ക്കാര്‍ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതല്‍ സംവദിക്കുന്നതിനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയുന്നതിനും മുഖ്യമന്ത്രി എന്ന നിലയിൽ ഞാനും മന്ത്രിസഭ ആകെയും എല്ലാ നിയമസഭാ മണ്ഡലങ്ങളിലും പര്യടനം നടത്തും.
ഇൻഡോനേഷ്യൻ കൽക്കരി കുംഭകോണം വഴി പൊതുജനങ്ങൾക്കുണ്ടായ നഷ്ടം തിരിച്ചു പിടിക്കണമെന്ന് സ. വി ശിവദാസൻ എംപി ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില കൃത്രിമമായി വർധിപ്പിച്ച് വൻകിട കോർപ്പറേറ്റുകൾ ഇന്ത്യയിലെ സാധാരണക്കാരെ കൊള്ളയടിക്കുകയാണ്.
സിപിഐ എം ജനറൽ സെക്രട്ടറി സ. സീതാറാം യെച്ചൂരി കണ്ണൂരിലെ സ. കോടിയേരി ബാലകൃഷ്ണന്റെ വീട് സന്ദർശിച്ചു. കോടിയേരിയുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം വീട്ടിൽ കുടുംബം സജ്ജീകരിച്ച കോടിയേരിയുടെ പോരാട്ട സ്മരണകൾ തുളുമ്പുന്ന മ്യൂസിയവും സന്ദർശിച്ചു.
പലസ്തീൻ പ്രശ്നത്തിന്റെ
അടിവേരുകൾ
_______________________
ഇന്ത്യയെ രക്ഷിക്കുന്നതിന് ബിജെപിയെയാണ് പരാജയപ്പെടുത്തേണ്ടതെന്ന് കോൺഗ്രസ് തിരിച്ചറിയണം. മതനിരപേക്ഷശക്തികളുടെ ലക്ഷ്യം എന്താകണമെന്ന ബോധ്യത്തിൽവേണം മുന്നോട്ടു പോകാൻ.
ഇന്ത്യയിലെ ജനസംഖ്യാ പഠനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമായ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സ്റ്റഡീസിന്റെ ഡയറക്ടർ സ്ഥാനത്തുനിന്നും പ്രൊഫ. കെഎസ് ജെയിംസ് രാജിവച്ചു. അതോടെ അദ്ദേഹത്തിന്റെ സസ്പെൻഷൻ കേന്ദ്ര സർക്കാർ പിൻവലിച്ചു. ഇതോടെ ഒരുകാര്യം വ്യക്തമായി.
എൻഡിഎയുമായുള്ള ജനതാദൾ എസിന്റെ സഖ്യം മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണെന്ന എച്ച് ഡി ദേവഗൗഡയുടെ പ്രതികരണം ശുദ്ധ അസംബന്ധമാണ്.
ദേവഗൗഡയുടേതായി വന്ന പ്രസ്താവന വാസ്തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണ്. സ്വന്തം രാഷ്ട്രീയ മലക്കം മറിച്ചിലുകള്‍ക്ക് ന്യായീകരണം കണ്ടെത്താന്‍ അദ്ദേഹം അസത്യം പറയുകയാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യ നേതാവായിരുന്ന സി എച്ച് കണാരൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് 51 വർഷം പൂർത്തിയാകുന്നു. സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ ഇരുപതിനാണ് അദ്ദേഹം വേർപിരിഞ്ഞത്.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതിൽ വി എസ് അടക്കമുള്ള നേതാക്കൾ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.
നൂറിന്റെ നിറവിലെത്തിയ മുതിർന്ന സിപിഐ എം നേതാവും മുൻ മുഖ്യമന്ത്രിയുമായ സഖാവ് വി എസ് അച്യുതാനന്ദന് ലോകത്തിലെ എല്ലാ മലയാളികളോടുമൊപ്പം ആരോഗ്യവും സന്തോഷവും നേരുന്നു. പൊതുരംഗത്ത് നൂറു വയസ്സിന്റെ നിറവിലെത്തുന്നത് അപൂർവമാണ്.